വിദിഷ (മധ്യപ്രദേശ്): 2019 തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപി ആധിപത്യം നിലനിർത്തിയിരിക്കുന്ന മണ്ഡലങ്ങളിൽ ശക്തമായ പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ബഹുഭൂരിപക്ഷം   വരുന്ന സാധാരണക്കാർക്കിടയിൽ കർഷകരാണ് അധികമെന്നുള്ളതുകൊണ്ടാവാം ഇവർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാഗ്ദാനങ്ങളാണ് രാഹുൽ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നൽകുന്നത്.

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക കടങ്ങൾ പത്തു ദിവസത്തിനകം എഴുതി തള്ളുമെന്നാണ് മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തത്. മധ്യപ്രദേശിലെ വിദിഷയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാഹുൽ. മൂന്നര ലക്ഷം കോടി രൂപയുടെ കടമാണ് നരേന്ദ്ര മോദി എഴുതി തള്ളിയെന്നും കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുൽ തുറന്നടിച്ചു. കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് അദ്ദേഹം കടങ്ങൾ മുഴുവൻ എഴുതി തള്ളിയത്.

കോടികളുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യ, മെഹുൽ ചോക്‌സി, എന്നിവർ രാജ്യം വിട്ടു പോയി. കർഷകരുടെ കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളുമെന്നും കാർഷികോത്പ്പന്നങ്ങൾക്ക് അർഹമായ വില നൽകുമെന്നും നിലവിലെ നരേന്ദ്ര മോദി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ചോദിക്കുമ്പോൾ അദ്ദേഹം മൗനം പാലിക്കുകയാണ്. 

കോൺഗ്രസ് ജയിച്ചാൽ മോദി അധികാരത്തിലിരിക്കുമ്പോൾ തന്നെ മധ്യപ്രദേശിലെ കർഷകരുടെ കടം എഴുതിത്ത്ത്ത്ത്തള്ളുമെന്ന് രാഹുൽ പറഞ്ഞു. നവംബർ 28നാണ് മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

തരംഗം ഛത്തീസ്‌ഗഡിലും

മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്‌ഗഡിലും രാഹുലിന്റെ വാഗ്ദാനത്തെ കർഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണയും കോൺഗ്രസിന്റെ പ്രകടന പത്രികയാണ് ഇവിടെ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. പല സ്ഥലങ്ങളിലും കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കുറച്ചിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം മാത്രമേ ഇനി വിപുലമായി വിപണനം ഉണ്ടാവൂ എന്ന് ഇവർ അറിയിച്ച് കഴിഞ്ഞു. രാഹുലിന്റെ പ്രഖ്യാപനങ്ങൾ സത്യസന്ധമായി തോന്നുന്നുവെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. അതേസമയം ആദിവാസി, ദളിത വിഭാഗങ്ങൾക്കിടയിൽ ഈ നിലപാടിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.

അതേസമയം ഭരണവിരുദ്ധ വികാരമില്ലെന്ന ബിജെപിയുടെ വെളിപ്പെടുത്തൽ ഇത്തവണ വെറുതെയാവുമെന്നാണ് വെളിപ്പെടുത്തൽ. ബിജെപി ഇതുവരെ കാണാത്ത തരത്തിൽ തകർന്നടിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് അരി ഉൽപ്പന്നങ്ങൾക്ക് വൻ വർധനവ് ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ വളരെ കുറച്ചാണ് കർഷകർ വിറ്റത്. തുച്ഛമായ വിലയാണ് ഇതിന് ലഭിക്കുന്നത്. അതുകൊണ്ട് വിൽപ്പന തീരെ കുറയ്ക്കാനാണ് നിർദ്ദേശം. ദുർഗിലെ ചന്ദ്രകുരി ഗ്രാമത്തിലാണ് ഇത് ആദ്യം തുടങ്ങിയത്. പിന്നീട് ഇത് സംസ്ഥാനം മുഴുവൻ എറ്റെടുക്കുകയായിരുന്നു. കാർഷിക ഉൽപ്പന്നങ്ങൾ താങ്ങുവില വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാവാത്തതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

രാഹുലിന്റെ റാലികൾ വലിയ സ്വാധീനമാണ് കർഷകർക്കിടയിൽ ഉണ്ടാക്കിയത്. കാർഷിക വായ്പകൾ എഴുതി തള്ളുന്നതും സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം താങ്ങുവില ഏകീകരിക്കുന്ന കാര്യവും രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. ബിജെപി ഇത്രയും കാലം തങ്ങളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താത്ത കാര്യങ്ങളായിരുന്നു രാഹുൽ ഉന്നയിച്ചത്. കോൺഗ്രസിന്റെ പ്രകടന പത്രികയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. സത്യസന്ധമായ പ്രഖ്യാപനങ്ങളാണ് ഇതെന്ന് രാഹുലിന് കർഷകരെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
റായ്പൂരിലും ദുർഗിലുമുള്ള കർഷകർ വലിയ വോട്ട് ബാങ്കാണ്.

ഇവർ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരും. ഇത്തവണ അവരുടെ ഏകീകരണമാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും മധ്യപ്രദേശ് രാഷ്ട്രീയം അവരെ സ്വാധീനിച്ചിരിക്കുകയാണ്. മന്ദ്‌സോറിലെ കർഷക പ്രക്ഷോഭവും വെടിവെപ്പും വലിയ സ്വാധീനം ഇവർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തവണ ബിജെപി ഇക്കാരണങ്ങൾ കൊണ്ട് ഭരണത്തിൽ എത്തില്ലെന്നാണ് കർഷകർ പറയുന്നത്. അതേസമയം ഇവർ വിത്തിറക്കുന്നത് വരെ തൽക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്.