- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി വിരുദ്ധ വികാരം കത്തിക്കാൻ ഗുജറാത്തിലേക്ക് പോകുന്ന രാഹുലിന്റെ മുമ്പിലെ വഴികൾ അത്ര സുഗമമാകില്ല; 20 ശതമാനം സംവരണം പട്ടേലർമാർക്ക് ഉറപ്പ് നൽകിയില്ലെങ്കിൽ രാഹുലിന്റെ പരിപാടികൾ അലങ്കോലമാക്കുമെന്ന് മുന്നറിയിപ്പ്; കലക്കവെള്ളത്തിൽ മീൻ പിടിത്തം നടക്കില്ലെന്ന് ഉറപ്പായി കോൺഗ്രസ് നേതാവ്
അഹമ്മദാബാദ് : ഗുജറാത്തിൽ പട്ടേൽ വിഭാഗത്തെ ഒപ്പം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയൊരുക്കാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്ക് വെല്ലുവിളി ഏറെ. സമുദായത്തിനു ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുന്നതു സംബന്ധിച്ച നിലപാട് അറിയിക്കാൻ കോൺഗ്രസിനു പട്ടേൽ സംവരണപ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ അന്ത്യശാസനം എത്തുന്നത് കോൺഗ്രസിന് തലവേദനയാണ്. നവംബർ മൂന്നിനകം നിലപാടു വ്യക്തമാക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുണ്ടായ തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകുമെന്നുമാണു ഹാർദിക് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞത്. ഹാർദിക്കിനെ ഒപ്പം നിർത്തി ഗുജറാത്ത് പിടിക്കാമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. എന്നാൽ ഹാർദികിന്റെ വിലപേശലുകൾ കാര്യങ്ങൾ മാറ്റി മറിച്ചേക്കും. എന്നാൽ അമിത് ഷായ്ക്കുണ്ടായ സമാനസാഹചര്യം എന്താണെന്നു ഹാർദിക് വ്യക്തമാക്കിയിട്ടില്ല. അടുത്ത ആഴ്ച ഗുജറാത്തിലെത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാണാനിരിക്കുകയാണു ഹാർദിക്. അതി
അഹമ്മദാബാദ് : ഗുജറാത്തിൽ പട്ടേൽ വിഭാഗത്തെ ഒപ്പം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയൊരുക്കാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്ക് വെല്ലുവിളി ഏറെ. സമുദായത്തിനു ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുന്നതു സംബന്ധിച്ച നിലപാട് അറിയിക്കാൻ കോൺഗ്രസിനു പട്ടേൽ സംവരണപ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ അന്ത്യശാസനം എത്തുന്നത് കോൺഗ്രസിന് തലവേദനയാണ്.
നവംബർ മൂന്നിനകം നിലപാടു വ്യക്തമാക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുണ്ടായ തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകുമെന്നുമാണു ഹാർദിക് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞത്. ഹാർദിക്കിനെ ഒപ്പം നിർത്തി ഗുജറാത്ത് പിടിക്കാമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. എന്നാൽ ഹാർദികിന്റെ വിലപേശലുകൾ കാര്യങ്ങൾ മാറ്റി മറിച്ചേക്കും. എന്നാൽ അമിത് ഷായ്ക്കുണ്ടായ സമാനസാഹചര്യം എന്താണെന്നു ഹാർദിക് വ്യക്തമാക്കിയിട്ടില്ല. അടുത്ത ആഴ്ച ഗുജറാത്തിലെത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാണാനിരിക്കുകയാണു ഹാർദിക്.
അതിനുമുൻപേ 20% സംവരണം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ആവശ്യം. നേരത്തേ അമിത് ഷാ ഗുജറാത്തിൽ പങ്കെടുത്ത റാലികളിൽ ചിലത് പട്ടേൽ യുവാക്കൾ അലങ്കോലമാക്കിയിരുന്നു. ഇത് രാഹുലിന്റെ യോഗത്തിലുമുണ്ടാകുമെന്ന ഭീഷണിയാണ് ഹാർദിക് മുന്നോട്ട് വയ്ക്കുന്നത്. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയുമാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണങ്ങളിൽ ഇത്തരം പ്രതിഷേധമുണ്ടായാൽ യോഗങ്ങൾ അലങ്കോലപ്പെടും.
പട്ടേൽ സമുദായത്തെ രാഷ്ട്രീയമായി പിളർത്തി ഹാർദിക്കിനെയും കൂട്ടരെയും ഒറ്റപ്പടുത്താൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചിരിക്കേ, കോൺഗ്രസിന്റെ സംവരണാനുകൂല നിലപാട് ഹാർദിക്കിനും രാഷ്ട്രീയമായി നിർണായകമാണ്. ഇത് മനസ്സിലാക്കാതെയാണ് ഹാർദിക് വിലപേശൽ നടത്തുന്നത്. പട്ടേലുകൾക്കു സംവരണം നൽകണമെന്ന ആവശ്യത്തോടു കോൺഗ്രസിന് അനുകൂല നിലപാടാണ്. എന്നാൽ അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം.
നേരത്തേ ബിജെപി സർക്കാർ കൊണ്ടുവന്ന സംവരണ പാക്കേജ് ഗുജറാത്ത് ഹൈക്കോടതി വിലക്കിയിരുന്നു. കോടതിയുടെ ഇടപെടൽ ഒഴിവാകുന്ന രീതിയിൽ പഴുതടച്ച നിയമനിർമ്മാണം വഴി നടപ്പാക്കണമെന്നതാണു ഹാർദിക്കിന്റെ ആവശ്യം. ഇതിന് വെല്ലുവിളികൾ ഏറെയാണ്. ഈ സാഹചര്യത്തിൽ ഗുജറാത്തിലെ അട്ടിമറിയിൽ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണെന്നാണ് വിലയിരുത്തൽ.