- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം അവർ പറഞ്ഞ് നടന്നത് ബേഠി ബചാവോ; ഇപ്പോൾ പറയുന്നത് അമിത് ഷാ കേ ബേട്ടേ കോ ബചാവോ; ജയ് ഷാ വിവാദത്തിൽ ബിജെപിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് രാഹുൽ ഗാന്ധി വഡോദരയിൽ
വഡോദര:സ്്റ്റാർട്ട് അപ് ഇന്ത്യയുടെ താരവും പ്രതീകവും അമിത് ഷായുടെ മകൻ ജയ് ഷായാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. 50,000 രൂപയിൽ നിന്ന് കോടികൾ കൊയ്ത സ്റ്റാർട്ട് അപ്പാണ് ജയ് ഷായുടേത്. ഗുജറാത്ത് സർക്കാറിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ കടം ഏത് കമ്പനിക്കാണ് നൽകിയതെന്നും രാഹുൽ ചോദിച്ചു.നേരത്തെ അവർ ബേഠി ബചാവോ പ്രചാരണമാണ് നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ അമിത് ഷാ കേ ബേട്ടേ കോ ബചാവോ പ്രചാരണമാണ് നയിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു. ജയ്ഷായുടെ കമ്പനി ഒരു വർഷം കൊണ്ട് 16,000 കോടിയുടെ വിറ്റുവരവുണ്ടാക്കിയെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ഗാന്ധി പരോക്ഷമായി വിമർശനങ്ങൾ ഉയർത്തി. അഴിമതിയുടെ കാവൽക്കാരൻ (ചൗകീദാർ) ഇപ്പോൾ അഴിമതിയിൽ പങ്കാളിയായെന്ന് (ഭാഗീദാർ) ആയെന്ന് രാഹുൽ പരിഹസിച്ചു. മോദി സെൽഫി എടുത്ത് ആസ്വദിക്കുന്നുണ്ട്. എന്നാൽ, ഫോൺ വഴി ചൈനയിലെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങളാണ് ലഭിച്ചത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മോദി ശ്രമിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു. സ്ത്രീകളെ സംസ
വഡോദര:സ്്റ്റാർട്ട് അപ് ഇന്ത്യയുടെ താരവും പ്രതീകവും അമിത് ഷായുടെ മകൻ ജയ് ഷായാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. 50,000 രൂപയിൽ നിന്ന് കോടികൾ കൊയ്ത സ്റ്റാർട്ട് അപ്പാണ് ജയ് ഷായുടേത്. ഗുജറാത്ത് സർക്കാറിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ കടം ഏത് കമ്പനിക്കാണ് നൽകിയതെന്നും രാഹുൽ ചോദിച്ചു.നേരത്തെ അവർ ബേഠി ബചാവോ പ്രചാരണമാണ് നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ അമിത് ഷാ കേ ബേട്ടേ കോ ബചാവോ പ്രചാരണമാണ് നയിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു.
ജയ്ഷായുടെ കമ്പനി ഒരു വർഷം കൊണ്ട് 16,000 കോടിയുടെ വിറ്റുവരവുണ്ടാക്കിയെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ഗാന്ധി പരോക്ഷമായി വിമർശനങ്ങൾ ഉയർത്തി. അഴിമതിയുടെ കാവൽക്കാരൻ (ചൗകീദാർ) ഇപ്പോൾ അഴിമതിയിൽ പങ്കാളിയായെന്ന് (ഭാഗീദാർ) ആയെന്ന് രാഹുൽ പരിഹസിച്ചു.
മോദി സെൽഫി എടുത്ത് ആസ്വദിക്കുന്നുണ്ട്. എന്നാൽ, ഫോൺ വഴി ചൈനയിലെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങളാണ് ലഭിച്ചത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മോദി ശ്രമിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
സ്ത്രീകളെ സംസാരിക്കാൻ ഇവർ അനുവദിക്കാറില്ല. ബിജെപിയിൽ നിരവധി സ്ത്രീകളുണ്ട്. എന്നാൽ, ആർ.എസ്.എസിൽ ഒറ്റ സ്ത്രീ പോലുമില്ല. ഒരു സ്ത്രീയെ എങ്കിലും നിങ്ങൾ ആർ.എസ്.എസ് ശാഖയിൽ കണ്ടിട്ടുണ്ടോ എന്ന് രാഹുൽ ചോദിച്ചു.