- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമിച്ച് പഠിച്ചപ്പോൾ പ്രേമിച്ചില്ല; ഒരുമിച്ച് കച്ചവടം ചെയ്യാൻ കല്യാണം കഴിച്ചു; മകനുമായി മാംസവിപണിയിലേക്ക് ഇറങ്ങിയത് വിശ്വാസ്യത ഉറപ്പിക്കാൻ; ഭാര്യയെ സുരക്ഷിതമായി കൊണ്ടുപോയാൽ ഉടൻ രാഹുൽ കുഞ്ഞുമായി മടങ്ങുക പതിവ്
കൊച്ചി: ഒരുമിച്ച് പഠിച്ചപ്പോൾ തുടങ്ങിയ സൗഹൃദം മാസം വിപിണിയിലേക്ക് മാറുന്ന കഥയാണ് ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലന്റെയും ഭാര്യ രശ്മി ആർ നായരുടെയും. കേസിലെ മൂന്നാം പ്രതി ആയാണ് രാഹുൽ പശുപാലനെ പൊലീസ് ചേർത്തിരിക്കുന്നത്. ഇവരുടെ ഫ്്‌ലാറ്റിൽ റെയ്ഡ്് നടത്തിയ പൊലീസ് ലാപ്‌ടോപ്പും മറ്റും പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും
കൊച്ചി: ഒരുമിച്ച് പഠിച്ചപ്പോൾ തുടങ്ങിയ സൗഹൃദം മാസം വിപിണിയിലേക്ക് മാറുന്ന കഥയാണ് ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലന്റെയും ഭാര്യ രശ്മി ആർ നായരുടെയും. കേസിലെ മൂന്നാം പ്രതി ആയാണ് രാഹുൽ പശുപാലനെ പൊലീസ് ചേർത്തിരിക്കുന്നത്. ഇവരുടെ ഫ്്‌ലാറ്റിൽ റെയ്ഡ്് നടത്തിയ പൊലീസ് ലാപ്‌ടോപ്പും മറ്റും പിടിച്ചെടുത്തിരുന്നു.
ഇരുവരുടെയും കുത്തഴിഞ്ഞ ജീവിതം വ്യക്തമാക്കുന്നതായിരുന്നു ഫ്ളാറ്റിലെ അന്തരീക്ഷം. മുഴിഞ്ഞ വസ്ത്രങ്ങളും ഒഴിഞ്ഞ മദ്യക്കുപ്പികളുമാണ് റെയ്ഡിൽ പൊലീസിന് കണ്ടെടുക്കാനായത്. പാതി കഴിച്ച ഭക്ഷണപാത്രങ്ങളും കഴുകാത്ത വസ്ത്രങ്ങളും ഫ്ളാറ്റിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തി. ഒരു ലാപ്‌ടോപ്പ് ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്തു. ഈ കമ്പ്യൂട്ടറിലൂടെ ഇടപാടുകൾ നടന്നിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലിന്റെയും രശ്മി ആർ നായരുടെയും ആറ് വയസ്സുകാരനായ മകനെ വിട്ടുകിട്ടാൻ രശ്മിയുടെ മാതാപിതാക്കൾ ശശുക്ഷേമ സമിതിയെ സമീപിച്ചു. എന്നാൽ വിട്ട് നൽകാൻ കോടതി അനുമതി നിഷേധിച്ചു. ചുംബന സമരത്തിലൂടെ ശ്രദ്ധേയരായ രാഹുലും രഷ്മിയും അപ്രതീക്ഷിതമായാണ് അറസ്റ്റിലായത്. രശ്മിയും രാഹുലും പൊലീസ് പിടിയിലാവുമ്പോൾ ഇവർക്കൊപ്പം ആറ് വയസ്സുള്ള ആൺകുട്ടിയും ഉണ്ടായിരുന്നു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയായിരുന്നു.
മാംസവ്യാപാരത്തിന് പോയിരുന്നപ്പോൾ കുട്ടിയെയും കൂടെകൂട്ടിയത് കൂടുതൽ വിശ്വാസ്യത ഉറപ്പിക്കാൻ വേണ്ടിയായിരുന്നു. ഭാര്യയെ ആവശ്യക്കാർക്ക് എത്തിച്ചു കഴിഞ്ഞാൽ രാഹുൽ കുഞ്ഞിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ഇങ്ങനെ കഴിഞ്ഞ ദിവസവും കുട്ടിയെയും കൂട്ടി എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
ഈ കുട്ടിയോടൊപ്പം പെൺവാണിഭത്തിനായി ബാംഗളുരുവിൽ നിന്നും എത്തിച്ച രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. ജോലി അന്വേഷിച്ചു ചെന്നൈയിലെത്തിയപ്പോഴാണ് ഓൺലൈൻ പെൺവാണിഭത്തിന്റെ സാധ്യത മനസ്സിലായതെന്നു ചോദ്യം ചെയ്യലിൽ രാഹുൽ പശുപാലനും ഭാര്യ രശ്മിയും വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ചുംബന സമരത്തിന്റെ മുഖ്യ സംഘാടകരെന്ന നിലയിലാണു രാഹുലും രശ്മിയും ഇതുവരെ ഇവിടെ അറിയപ്പെട്ടിരുന്നത്. ഏഴു വർഷം മുൻപു ചെന്നൈയിലാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇവർ ഒരുമിച്ച് താമസിക്കുകയാിരുന്നു. പിന്നീട് ആഡംബര ജീവിതം നയിക്കാൻ പുതുവഴികൾ തേടി. ഓൺലൈൻ പെൺവാണിഭ സാധ്യത മനസ്സിലാക്കിയതും അങ്ങനെയൊണ്.
കൈ നിറയെ പണം, ആഡംബര ജീവിതം, പിടിക്കപ്പെടാനുള്ള സാധ്യത വിരളം; അതുകണ്ടാണു പ്രവർത്തനം കൊച്ചിയിലേക്കു വ്യാപിപ്പിച്ചത്. ഫെയ്‌സ് ബുക്ക് കൂട്ടായ്മകളിലൂടെ ഇതര സംസ്ഥാനക്കാരായ യുവതികളുമായി ചങ്ങാത്തമുണ്ടാക്കിയാണ് ഇവർ കെണി ഒരുക്കിയിരുന്നത്. ബെംഗളൂരുവിൽ നിന്നുള്ള യുവതികളായിരുന്നു കൂടുതലും. സംഘാംഗമായ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപന ഉടമയാണ് ഇതര സംസ്ഥാനക്കാരായ കൊച്ചു പെൺകുട്ടികളെ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. കുറേ നാളായി ഈ ദമ്പതികൾ പെൺവാണിഭ രംഗത്തുണ്ടെന്നു പൊലീസ് പറഞ്ഞു. ബ്ലാക്‌മെയ്ൽ ചെയ്തും ഇവർ പണം തട്ടിയിട്ടുണ്ട്. എന്നാൽ, പരാതിയൊന്നും ലഭിച്ചിട്ടില്ല.
കൊച്ചിയെ കലുഷിതമാക്കി ചുംബന സമരം. പൊലീസിന്റെ ഇടിവണ്ടിക്കുള്ളിൽ വരെ പശുപാലനും ഭാര്യയും ചുംബിച്ചു പ്രതിഷേധിച്ചപ്പോഴാണ് ഇരുവരെയും മലയാളികൾ കൂടുതൽ അറിയുന്നത്. ഇതെല്ലാം ഒരു മറയായിരുന്നു ഓൺലൈൻ പെൺവാണിഭത്തിനുള്ള മറ. ഭാര്യ രശ്മി നായർ കേരളത്തിലെ ആദ്യ ബിക്കിനി മോഡൽ എന്ന വിവാദ വിശേഷവുമായാണ് രംഗത്തെത്തിയത്. ചുംബന സമരത്തോടെ പ്രശസ്തയായി. ഫേസ!്ബുക്കിലടക്കം ചൂടൻ ചിത്രങ്ങളിട്ട് വിവാദങ്ങളുണ്ടാക്കി ഇതെല്ലാം കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങളായിരുന്നു. രാഹുൽ പശുപാലനും ഭാര്യ രശ്മിയും നേരിട്ടായിരുന്നു പല ഇടപാടുകളും. ബാംഗ്വൂരിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്ന് സംഘത്തിന് കൈമാറിയിരുന്നത് രാഹുൽ പശുപാലനായിരുന്നു.
സംഘത്തിൽ പ്രായപൂർത്തിയാവരിൽ ഏറ്റവും വിലപിടിപ്പുള്ള താരം രശ്മിയായിരുന്നു. പുതിയ പെൺകുട്ടികവെ കണ്ടെത്തുന്നതും രശ്മിയായിരുന്നു. അറസ്റ്റിലായ രാത്രി രശ്മിയെ ഹോട്ടലിലെത്തിച്ചത് ഭർത്താവ് രാഹുൽ പശുപാലനായിരുന്നു. രാഹുൽ പശുപാലനും ബിക്കിനി മോഡലായ ഭാര്യ രശ്മി ആർ.നായരും ഓൺലൈൻ പെൺവാണിഭത്തിൽ അറസ്റ്റിലായത് ഗുണ്ടാത്തലവന് അയച്ച എസ്.എം.എസ് സന്ദേശത്തിലൂടെ ആയിരുന്നു. കൊച്ചുസുന്ദരികളെന്ന ഫേസ്‌ബുക്ക് പേജ് വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്നതായ പരാതിയിൽ അന്വേഷണം നടത്തിവന്ന പൊലീസ് സംഘം കൊച്ചിയിലെ പ്രധാന കണ്ണിയും കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസർക്കോട് സ്വദേശിയുമായ അബ്ദുൾ ഖാദർ എന്ന അക്‌ബറിനെയാണ് ആദ്യം കുടുക്കിയത്. കൊച്ചുസുന്ദരിയെന്ന ഫേസ് ബുക്ക് പേജിൽ കണ്ട നമ്പരിൽ ബന്ധപ്പെട്ട് ബിസിനസുകാരെന്ന വ്യാജേന ഇടപാടുറപ്പിച്ച പൊലീസ് സംഘം കൊച്ചുപെൺകുട്ടികളെയും യുവതികളെയും ആവശ്യപ്പെട്ടാണ് അബ്ദുൾ ഖാദറിനെ വലയിലാക്കിയത്.
രജിസ്‌ട്രേഷനും അഡ്വാൻസുമായി അമ്പതിനായിരം രൂപ വീതം രണ്ട് തവണ ആവശ്യപ്പെട്ട ഇയാൾക്ക് പതിനായിരവും എണ്ണായിരവും വീതം രണ്ട് തവണയായി ബാങ്ക് അക്കൗണ്ട് വഴി കൈമാറിയ പൊലീസ് സംഘം ബാക്കി പണം ഇടപാടിനെത്തുമ്പോൾ കൈമാറാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് ബാംഗ്‌ളൂരിൽനിന്ന് ഇടനിലക്കാരിയായ ലിനീഷ് മാത്യു മുഖേന സഹോദരിമാരായ രണ്ട് പെൺകുട്ടികളെ അബ്ദുൾഖാദർ വിമാനമാർഗം നെടുമ്പാശേരിയിൽ വരുത്തി. ആവശ്യക്കാരെന്ന വ്യാജേന വിമാനത്താവളത്തിനടുത്തുള്ള സ്വകാര്യ റിസോർട്ടിൽ തമ്പടിച്ച പൊലീസ് സംഘത്തിന് മാരുതി ആൾട്ടോ 800 കാറിൽ രണ്ട് പെൺകുട്ടികളെയും യുവതിയെയും അബ്ദുൾ ഖാദർ എത്തിച്ചു.
കാറിലുള്ള കുട്ടികളുടെ ആധാർ കാർഡ് കാണിച്ച് ഇരുവരുടെയും പ്രായം ബോദ്ധ്യപ്പെടുത്തി. ഓൺലൈനിൽ പൊലീസുമായി ഇടപാട് ഉറപ്പിക്കുമ്പോൾ അബ്ദുൾഖാദർ രശ്മി ആർ. നായരുടെ ഫോട്ടോ കാണിച്ചെങ്കിലും അവർ ഇവർക്കൊപ്പം ഇല്ലാത്തതെന്തെന്ന് ഇടപാടുകാരായി എത്തിയ പൊലീസ് അന്വേഷിച്ചു. അവർ പിന്നാലെ വരുമെന്നായിരുന്നു അബ്ദുൾ ഖാദറിന്റെ മറുപടി. ഇതിനിടെ രണ്ട് സ്ത്രീകളുമായി റിസോർട്ടിലേക്ക് മറ്റൊരു കാർ പാഞ്ഞെത്തിയെങ്കിലും എന്തോ സംശയം തോന്നി തിരികെ പോയി. സമീപം തടയാൻ ശ്രമിച്ച പൊലീസുകാരെ ഇടിച്ചുവീഴത്താൻ ശ്രമിച്ചാണ് സംഘം രക്ഷപ്പെട്ടത്.
കാറിലെത്തിയ സ്ത്രീകളെയും അബ്ദുൾ ഖാദറിനെയും നിരീക്ഷണത്തിലാക്കിയ പൊലീസ് ഇയാളുടെ മൊബൈൽഫോണുകളും മറ്റും കസ്റ്റഡിയിലെടുക്കുമ്പോഴാണ് ആർ പ്‌ളസ് എന്ന് സേവ് ചെയ്തിരുന്ന നമ്പരിൽ നിന്ന് ഇന്ന് വർക്കുണ്ടോയെന്നാരാഞ്ഞ് എസ്.എം.എസ് എത്തുന്നത്. ആർ പ്‌ളസ് എന്ന കോഡ് ആരുടെതാണെന്ന് അബ്ദുൾ ഖാദർ ആദ്യം പറഞ്ഞില്ലെങ്കിലും പൊലീസ് മൊബൈൽ നമ്പർ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ അത് ഫോട്ടോയിൽ കാണിച്ച രശ്മി ആർ. നായരാണെന്ന് വെളിപ്പെടുത്തി. തുടർന്ന് രശ്മി ആർ. നായരെയും അബ്ദുൾ ഖാദറിനെ ഉപയോഗിച്ച് തന്ത്രപൂർവ്വം റിസോർട്ടിലേക്ക് വിളിച്ചുവരുത്തി. ഭർത്താവ് രാഹുൽ പശുപാലനും ആറ് വയസുള്ള കുട്ടിക്കുമൊപ്പം കാറിൽ റിസോർട്ടിലെത്തിയ രശ്മി അബ്ദുൾ ഖാദറുമായി പൊലീസ് പതിയിരുന്ന റൂമിലേക്ക് വന്നു. റൂമിലെത്തിയപ്പോഴാണ് രശ്മിക്ക് പന്തികേട് മനസിലായത്. ചുരിദാർ ധരിച്ച് വാനിറ്റി ബാഗും തൂക്കിയെത്തിയ രശ്മിയെ വനിതാ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.