- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ പശുപാലനും സംഘവും പാലക്കാട് കേന്ദ്രീകരിച്ചും പെൺവാണിഭം നടത്തി; പൊലീസ് റെയ്ഡിന് എത്തിയപ്പോൾ ചുംബന സമരത്തിലെ നായകത്വം മറയാക്കി തടിയൂരി; അന്വേഷണത്തിൽ പങ്കുചേരാൻ ബാംഗ്ലൂർ പൊലീസും; ഓൺലൈൻ പെൺവാണിഭത്തിന്റെ പിന്നാമ്പുറ കഥകൾ അനവധി
കൊച്ചി: ചുംബന സമരത്തിന്റ സംഘാടകനായിരുന്ന രാഹുൽ പശുപാലനും ഭാര്യയും ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റിലായാതോടെ ഇവർക്ക് മേൽ കൂടുതൽ ആക്ഷേപങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാാക്കുന്നത്. അറസ്റ്റിലായതോടെ ഇരുവർക്കുമെതിരെ പരാതിയുമായി കിസ് ഓഫ് ലവിന്റെ തന്നെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇവർ പെൺവാണിഭം പലയിടത്തും നടത്തിയെന്ന വിവര
കൊച്ചി: ചുംബന സമരത്തിന്റ സംഘാടകനായിരുന്ന രാഹുൽ പശുപാലനും ഭാര്യയും ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റിലായാതോടെ ഇവർക്ക് മേൽ കൂടുതൽ ആക്ഷേപങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാാക്കുന്നത്. അറസ്റ്റിലായതോടെ ഇരുവർക്കുമെതിരെ പരാതിയുമായി കിസ് ഓഫ് ലവിന്റെ തന്നെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇവർ പെൺവാണിഭം പലയിടത്തും നടത്തിയെന്ന വിവരം പുറത്തുവരുന്നത്. പാലക്കാട് കേന്ദ്രീകരിച്ചും ചുംബന സമരത്തെ മറയാക്കിയും ഇവർ രക്ഷപെട്ടുവെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. നിരവധി ആരോപണങ്ങളാണ് മാദ്ധ്യമങ്ങളിലൂടെ ഇവർക്കെതിരായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
രാഹുൽ പശുപാലനും സംഘവും പാലക്കാട് കേന്ദ്രീകരിച്ചും പെൺവാണിഭം നടത്തിയിരുന്നതായാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്. കുഴൽമന്ദത്തിനടുത്ത് കുത്തന്നൂരിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ഒരു വർഷം മുൻപായിരുന്നു റെയ്ഡ്. എന്നാൽ ഇവിടെയാണ് ചുംബന സമരത്തിലെ പ്രശസ്തി ഉപയോഗിച്ച് ഇയാൾ രക്ഷപെട്ടതെന്നാണ് പരാതി.
ചുംബന സമരത്തിന്റെ പേര് പറഞ്ഞ് റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ പെൺവാണിഭ സംഘം മടക്കി അയക്കുകയായിരുന്നുവെന്നാണ് പരാതി. നേരത്തെ, വീട്ടിൽ സ്ഥിരം അപരിചിതർ വന്നുപോകുന്നുവെന്ന് നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് ഇവിടെ റെയ്ഡിനെത്തിയത്. എന്നാൽ, ചുംബന സമരത്തിന്റെ പേരുപറഞ്ഞ് സംഘം പൊലീസിനെ മടക്കി അയക്കുകയായിരുന്നു. കപടസദാചാരവാദികളാണ് പരാതിക്കു പിന്നിലെന്നു പറഞ്ഞാണ് ഇവർ പൊലീസ് സംഘത്തെ മടക്കിയത്.
അതിനിടെ, ഓൺലൈൻ പെൺവാണിഭക്കേസ് അന്വേഷണത്തിൽ ബെംഗളൂരു പൊലീസും പങ്കുചേരുമെന്നത് രാഹുലിനും രശ്മിക്കും കൂടുതൽ കുരുക്കാകും എന്ന കാര്യം ഉറപ്പാണ്. കർണാടകയിൽ നിന്നുള്ള 16 വയസുകാരിയും സംഘത്തിന്റെ വലയിൽ പെട്ടിട്ടുള്ള പശ്ചാത്തലത്തിലാണിത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജിയുമായി ബെംഗളൂരു പൊലീസ് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങലുടെ അടിസ്ഥാനത്തിൽ രാഹുൽ പശുപാലനും ഭാര്യ രശ്മിയും വർഷങ്ങളായി പെൺവാണിഭം നടത്തി വന്നിരുന്നതായാണ് അറിയായി വരുന്നത്. രശ്മി പലയിടങ്ങളിലായി പലർക്കും പെൺകുട്ടികളെ എത്തിച്ച് നൽകിയിരുന്നതായും പൊലീസ് അന്വേഷത്തിൽ വ്യക്തമായിട്ടുണ്ട്. ചുംബന സമരത്തിലൂടെ ലഭിച്ച പ്രശസ്തി ദുരുപയോഗം ചെയ്ത് ആവശ്യക്കാരിൽ നിന്ന് കൂടുതൽ പണം വാങ്ങിയിരുന്നതായും രാഹുലും രശ്മിയും പൊലീസിന് മുന്നിൽ സമ്മതിച്ചു.
അതേസമയം, പിടിയിലായ അക്‌ബർ കേരളത്തിലേയും പുറത്തേയും പെൺവാണിഭക്കാരിൽ പ്രമുഖനാണെന്ന വിവരവും പൊലീസിന് ലഭിച്ചു. രശ്മി ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റായി പ്രവർത്തിച്ചു. പലർക്കും പെൺകുട്ടികളെ കാഴ്ചവച്ചതായും പൊലീസ് പറയുന്നു. രാഹുലിന്റെയും രശ്മിയുടെയും കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ വിവരങ്ങൾ നിർണ്ണായകമാണെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ലാപ്‌ടോപ്പിലെ വിവരങ്ങൾ കണ്ടെത്തി ശേഖരിച്ചുവരികയാണ്. രശ്മി പ്രധാന ഇടനിലക്കാരി ആയിരുന്നുവെന്നും രശ്മിയും രാഹുലും ചേർന്ന് നിരവധിപ്പേരെ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ രാഹുൽ പശുപാലനും ഭാര്യ രശ്മി നായരും ഒട്ടേറെപ്പേരെ ബ്‌ളാക്ക് മെയിലിംഗിന് ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നമുണ്ട്. ആരും ഇതിനെതിരെ പരാതി നൽകാത്തതാണ് പൊലീസിനെ കുഴക്കുന്നത്. സംഘത്തിന്റെ പിടിയിൽ അകപ്പെടുന്ന പെൺകുട്ടികളെയും ഇത്തരത്തിൽ ബ്‌ളാക്ക്‌മെയിലിങ് നടത്തിയാണ് വീണ്ടും പെൺവാണിഭത്തിനായി ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
മൂന്ന് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ച് കൊച്ചിയിൽ എത്തിച്ച പ്രായപൂർത്തായാവാത്ത പെൺകുട്ടി ഒട്ടേറെ തവണ പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലക്കിയാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടിയാണോ പെൺകുട്ടിയെ വീണ്ടും പീഡിപ്പച്ചതെന്ന് പൊലീസ് സംശയിക്കുന്നു.