- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎസുകാർക്കൊക്കെ എന്തും ആകാം; 17 ലക്ഷം കൈക്കൂലി വാങ്ങി സസ്പെൻഷനിലായ രാഹുൽ ആർ നായർ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ തലവൻ; ഉന്നത സ്ഥാനത്ത് തിരികെ എത്തിക്കാൻ ചരടുവലിച്ചത് എൻഎസ്എസ്
തിരുവനന്തപുരം: ക്വാറി ഉടമയിൽനിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ഐപിഎസ് ഓഫീസർ രാഹുൽ ആർ നായർക്ക് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിയമനം. എൻ എസ് എസിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് രാഹുൽ ആർ നായരെ സർവീസിൽ തിരിച്ചെടുത്തതെന്നാണ് സൂചന. ഒരാഴ്ച മുമ്പ് നിയമന ഉത്തരവ് നൽകി
തിരുവനന്തപുരം: ക്വാറി ഉടമയിൽനിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ഐപിഎസ് ഓഫീസർ രാഹുൽ ആർ നായർക്ക് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിയമനം. എൻ എസ് എസിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് രാഹുൽ ആർ നായരെ സർവീസിൽ തിരിച്ചെടുത്തതെന്നാണ് സൂചന.
ഒരാഴ്ച മുമ്പ് നിയമന ഉത്തരവ് നൽകിയിരുന്നെങ്കിലും കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയാണ് രാഹുൽ നായർ ചുമതലയേറ്റത്. എന്നാൽ മാദ്ധ്യമങ്ങൾ വാർത്ത പൂഴ്‌ത്തി. പ്രമുഖ ഇംഗ്‌ളീഷ് പത്രങ്ങളിലുൾപ്പെടെ മിക്ക മാദ്ധ്യമസ്ഥാപനങ്ങളിലും രാഹുൽ ആർ നായർക്ക് വൻ സ്വാധീനമുണ്ട്. ഈ സ്വാധീനമുപയോഗിച്ച് ഇദ്ദേഹം തന്നെ വാർത്ത പൂഴ്‌ത്താനുള്ള കളികൾ നടത്തിയെന്നും സൂചനയുണ്ട്. ചീഫ് സെക്രട്ടറി ചെയർമാനായ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ഇദ്ദേഹത്തെ തിരിച്ചെടുത്തത്. ഇത്രയും വലിയ തുക കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ ഓഫീസർക്കുവേണ്ടി ആഭ്യന്തരവകുപ്പിലെ ചിലരുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്.
2014 ഏപ്രിലിൽ അടച്ചുപൂട്ടിയ ക്വാറി തുറന്നുകൊടുക്കുന്നതിനു പത്തനംതിട്ടയിലെ വ്യവസായി ജയേഷ് തോമസിൽനിന്ന് 17 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ആരോപണം. ഇന്റലിജൻസ് ഡിജിപിയുടെ നിർദേശപ്രകാരം വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. ആരോപണം ശരിയാണെന്നും രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ റിപ്പോർട്ട് നൽകി. തുടർന്നാണ് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.
ആഭ്യന്തര വകുപ്പ് എൻഎസ്എസിന്റെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്ന മറ്റ് ജാതിസംഘടനകളുടെ ആക്ഷേപം ശരിവയ്ക്കുന്ന നടപടിയാണിത്. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിയാകാൻ അവസരമൊരുക്കിയതിൽ എൻഎസ്എസിന് വലിയ പങ്കുണ്ട്. ചെന്നിത്തലയെ 'താക്കോൽ സ്ഥാനത്ത്' ഇരുത്തണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കോൺഗ്രസിനും യുഡിഎഫിനും എതിരെ പരസ്യയുദ്ധം തന്നെ നടത്തി. തുടർന്നാണ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് തന്നെ നൽകി മന്ത്രിസഭയിലെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർബന്ധിതനായത്. സംസ്ഥാന ഡിജിപി നിയമത്തിലും ഇത്തരത്തിൽ ജാതിസംഘടനകളുടെ സമ്മർദ്ദം തുടരുകയാണ്.