തിരുവനന്തപുരം:സ്‌കൂൾ വിദ്യാർത്ഥികൾക്കു നേരെ ലൈംഗികചേഷ്ട പതിവായി കാട്ടിവന്ന വിരുതനെ ഒടുവിൽ പൊലീസ് പിടികൂടി. മണ്ണന്തല കോട്ടമുകളിനു സമീപം തോന്നയ്ക്കൽ മണലകം കട്ടിയാട് മലമുകൾ ചരിവിള വീട്ടിൽ രാഹുൽരാജ് (24) ആണു പിടിയിലായത്.

രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് മണ്ണന്തല എസ്ഐ. അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണു യുവാവിനെ പിടികൂടിയത്. ഇയാൾക്കെതിരെ ഇത്തരം പരാതികൾ മുൻപും ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമയ തെളിവില്ലാത്തതിനാലും പ്രതി ഇയാളാണെന്ന് ഉറപ്പില്ലാത്തതിനാലും നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

സംഭവത്തെക്കുറിച്ച് മണ്ണന്തല സബ് ഇൻസ്പെക്ടർ അനൂപ് പറയുന്നത് ഇങ്ങനെ

ഒരു മാസം മുൻപാണ് രാഹുലിനെ കുറിച്ച് ആദ്യമായി സ്‌കൂൾ വിദ്യാർത്ഥിനിയും രക്ഷകർത്താവും ചേർന്ന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയത്. അന്ന് പെൺകുട്ടി പറഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും സമീപത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് യുവാവിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. പെൺകുട്ടികൾ സ്‌കൂൾ വിട്ട് വരുന്ന സ്ഥലങ്ങളിൽ കാത്ത് നിന്ന ശേഷം ആളില്ലാത്ത സ്ഥലങ്ങളിലെത്തുമ്പോൾ ലൈംഗിക അവയവം പുറത്തെടുത്ത് പ്രവേശിപ്പിക്കുന്നത് ഇയാളുടെ പതിവായിരുന്നു. പലപ്പോഴും പെൺകുട്ടികൾ ഇയാളെ കാണുമ്പോൾ ഭയന്ന് ഓടിയിരുന്നു.

പോത്തൻകോട് സ്വദേശിയായ രാഹുൽ ഒഴിഞ്ഞ പ്രദേശങ്ങളിൽ വെച്ച് സ്ത്രീകളേയും കുട്ടികളേയും കണ്ടാൽ ഇത്തരം പ്രവർത്തി ചെയ്യുന്നത് പതിവാണെന്ന് പൊലീസിന് പരാതികൾ നിരവധിയായി ലഭിച്ചിരുന്നു. പോത്തൻകോട് സ്വദേശിയായ ഇയാൾ നാലാഞ്ചിറ മണ്ണന്തല മേഖലയിലെ ഒരു ഫ്ളക്സ് പ്രിന്റിങ് ഷോപ്പിലെ തൊഴിലാളിയായിരുന്നു. പരാതിയുമായെത്തിയ പെൺകുട്ടിയോട് പൊലീസ് വ്യക്തമായ നിർദ്ദേശം നൽകുകയായിരുന്നു. ഇയാളുടെ വണ്ടിയുടെ നമ്പരും ആളിന്റെ രൂപവും കൃത്യമായി മനസ്സിലാക്കി പൊലീസിനോട് പറയാൻ ആയിരുന്നു നിർദ്ദേശം.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പെൺകുട്ടികൾ സ്‌കൂൾ വിട്ട് വരുന്ന സമയത്ത് നാലാഞ്ചിറയിലെത്തിയ ഇയാൾ സ്ഥിരം കലാപരിപാടി ആവർത്തിച്ച് മടങ്ങുകയായിരുന്നു. ഇയാൾ ഇത്തരം പ്രവർത്തിക്ക് പിന്നാലെ അക്രമം നടത്താൻ തുനിയുമോ എന്ന ഭയത്തിൽ പെൺകുട്ടികൾ പലപ്പോഴും ഒറ്റയ്ക്ക് പോകുമായിരുന്നില്ല. വെള്ളിയാഴ്ച ഇയാൾ മടങ്ങിയതിന് പിന്നാലെവണ്ടി നമ്പർ നോട്ട് ചെയ്ത പെൺകുട്ടി രക്ഷിതാവുമൊത്ത് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു കൊടുക്കയും ചെയ്തു.

പെൺകുട്ടി പറഞ്ഞ് കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വാഹന നമ്പർ പരിശോധിച്ച ശേഷം രാഹുലിനെ പിടികൂടുകയായിരുന്നു. പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾ പറഞ്ഞത് തനിക്ക് മാനസിക രോഗമുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതുമെന്നാണ്. പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.

നാലാഞ്ചിറ മേഖലയിൽ നിരവധി സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഇവിടെ കുറച്ച് കാലം മുൻപ് വരെ പൂവാല ശല്യവും രക്ഷമായിരുന്നു. പൊലീസ് പെട്രോളിങ്ങ് ശക്തമാക്കിയതോടെയും ഷാഡോ പൊലീസിനെ നിയോഗിച്ച് പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ പിടികൂടുകയും ചെയ്തിരുന്നു.