- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരക്കസേരയിൽ വീണ്ടും ഇരിക്കാൻ പതിനെട്ടടവും പയറ്റി രാഹുൽ ബ്രിഗേഡ്; വോട്ട് മറിക്കാൻ പുത്തൻ പരീക്ഷണങ്ങൾ; മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കാൻ പോർബന്ധറിൽ തന്ത്രപ്രധാന കൂടിക്കാഴ്ച; ഗുജറാത്തിൽ 22 വർഷത്തെ രാഷ്ട്രീയ വരൾച്ചയ്ക്ക് മറുമരുന്ന് തേടി കോൺഗ്രസ് ടിങ്ക് താങ്ക്
പോർബന്ധർ: രാഹുൽ ഗാന്ധിയും കോൺഗ്രസും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുമ്പ് കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങൾക്കാണ് ഇത്തവണ കോപ്പുകൂട്ടുന്നത്.കഴിഞ്ഞ ദിവസം രാഹുൽ പോർബന്ധർ സന്ദർശിച്ചപ്പോൾ, പാർട്ടി ഉറപ്പാക്കിയ മുഖ്യകാര്യം മത്സ്യത്തൊഴിലാളി സമൂഹവുമായുള്ള കൂടിക്കാഴ്ചയാണ്.പഴയ മത്സ്യബന്ധന തുറമുഖമായ ജുനബന്ധറിലായിരുന്നു ചെറിയൊരു കൂട്ടായ്മ.സംഗതി ചെറുതെങ്കിലും തന്ത്രപ്രധാനമെന്നാണ് പാർട്ടിക്കാർ വിശേഷിപ്പിക്കുന്നത്. പോർബന്ധറിലെ 75000 ത്തോളം വരുന്ന മൽസ്യത്തൊഴിലാളി സമൂഹത്തിൽ 30000 ത്തോളം പേർക്കാണ് വോട്ടവകാശമുള്ളത്. 2.28 ലക്ഷം വോട്ടുള്ള മണ്ഡലത്തിൽ, മൂന്നാമത്തെ വലിയ വോട്ടുബാങ്കാണ് മൽസ്യത്തൊഴിലാളികൾ. മണ്ഡലത്തിൽ ഭൂരിപക്ഷം വരുന്ന മെർ സമുദായത്തിന് 65,000 വോട്ടും, ബ്രാഹ്മണവിഭാഗത്തിന് 50,000 ത്തിലേറെ വോട്ടുമുണ്ട്. ബിജെപി മന്ത്രിയായ ബാബു ബോക്‌റിയയും, ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ അർജുൻ മോദ് വാദിയയുമാണ് മണ്ഡലത്തിലെ മുഖ്യ എതിരാളികൾ.രണ്ടുജയങ്ങളും, രണ്ടുതോൽവികളും വീതമുള്ള ഇരുനേതാക്കളും ഇത്തവണയും മാറ്റുരയ്ക്കുകയാണ്. ഇരുവരും മെർ
പോർബന്ധർ: രാഹുൽ ഗാന്ധിയും കോൺഗ്രസും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുമ്പ് കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങൾക്കാണ് ഇത്തവണ കോപ്പുകൂട്ടുന്നത്.കഴിഞ്ഞ ദിവസം രാഹുൽ പോർബന്ധർ സന്ദർശിച്ചപ്പോൾ, പാർട്ടി ഉറപ്പാക്കിയ മുഖ്യകാര്യം മത്സ്യത്തൊഴിലാളി സമൂഹവുമായുള്ള കൂടിക്കാഴ്ചയാണ്.പഴയ മത്സ്യബന്ധന തുറമുഖമായ ജുനബന്ധറിലായിരുന്നു ചെറിയൊരു കൂട്ടായ്മ.സംഗതി ചെറുതെങ്കിലും തന്ത്രപ്രധാനമെന്നാണ് പാർട്ടിക്കാർ വിശേഷിപ്പിക്കുന്നത്.
പോർബന്ധറിലെ 75000 ത്തോളം വരുന്ന മൽസ്യത്തൊഴിലാളി സമൂഹത്തിൽ 30000 ത്തോളം പേർക്കാണ് വോട്ടവകാശമുള്ളത്. 2.28 ലക്ഷം വോട്ടുള്ള മണ്ഡലത്തിൽ, മൂന്നാമത്തെ വലിയ വോട്ടുബാങ്കാണ് മൽസ്യത്തൊഴിലാളികൾ. മണ്ഡലത്തിൽ ഭൂരിപക്ഷം വരുന്ന മെർ സമുദായത്തിന് 65,000 വോട്ടും, ബ്രാഹ്മണവിഭാഗത്തിന് 50,000 ത്തിലേറെ വോട്ടുമുണ്ട്. ബിജെപി മന്ത്രിയായ ബാബു ബോക്‌റിയയും, ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ അർജുൻ മോദ് വാദിയയുമാണ് മണ്ഡലത്തിലെ മുഖ്യ എതിരാളികൾ.രണ്ടുജയങ്ങളും, രണ്ടുതോൽവികളും വീതമുള്ള ഇരുനേതാക്കളും ഇത്തവണയും മാറ്റുരയ്ക്കുകയാണ്. ഇരുവരും മെർ സമുദായത്തിൽ പെട്ടവരായതുകൊണ്ട് വോട്ടുകൾ ഭിന്നിക്കുക പതിവ്.
ബ്രാഹമണസമുദായം പൊതുവെ ബിജെപിയെ അനുകൂലിക്കുന്നവരായതുകൊണ്ട് മെർ സമുദായത്തിന്റെ വോട്ട് പലപ്പോഴും നിർണായകമാകാറുണ്ട്.കഴിഞ്ഞ തവണ മൽസ്യത്തൊഴിലാളി സമൂഹം ബോക്കിരിയയ്ക്ക് ഒപ്പം നിന്നതോടെ, 17,000 വോട്ടുകൾക്കാണ് എതിരാളിയെ തറപറ്റിച്ചത്. ഇത്തവണ അതുമാറ്റിയെടുക്കാനാണ് മോദ് വാദിയയുടെ ശ്രമം.ബോക്കിരിയയെ ഫിഷറീസ് മന്ത്രിയായി നിയോഗിച്ചാണ് ബിജെപി മൽസ്യത്തൊഴിലാളി സമൂഹത്തെ കൂടെ നിർത്തിയത്. 2015 മാർച്ചിൽ, പാക്കിസ്ഥാൻ പിടിച്ചെടുത്ത 57 മീൻപിടുത്ത ബോട്ടുകൾ തിരിച്ചെടുത്തത് ബോക്കിരയ്ക്കും ബിജെപിക്കും നേട്ടമായിരുന്നു.
എന്നാൽ, മൽസ്യത്തൊഴിലാളികളുടെ നിരവധി ആവശ്യങ്ങൾ ഇനിയും പൂർത്തീകരിക്കാതെ അവശേഷിക്കുന്നുണ്ടെന്നാണ് പോർബന്ധർ മച്ചിമാർ ബോട്ട് അസോസിയേഷൻ പ്രസിഡന്റ് ഭരത് മോദി രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഡീസൽ-മണ്ണെണ്ണ സബ്‌സിഡി, പ്രത്യേക ഫിഷറീസ് മന്ത്രാലയം എന്നീ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് രാഹുൽ ഉടൻ ഉറപ്പ് കൊടുക്കുകയും ചെയ്തു.

പോർബന്ധറിനെ കൂടാതെ സൗരാഷ്ട്ര മേഖലയിലുള്ള ദ്വാരക, ഖമ്പാലിയ, മംഗ്രോൽ, വീരവൽ, കോഡിനാർസ ഉന, രാജുല മണ്ഡലങ്ങളും മൽസ്യത്തൊഴിലാളി സമൂഹത്തിന് നിർണായക സ്വാധീനമുണ്ട്. തെക്കൻ ഗുജറാത്തിവെ വൽസദ് ജില്ലയിലും മൽസ്യത്തൊഴിലാളികളുടെ സ്വാധീനമേഖലയാണ്.ഏതായാലും, 22 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചുവരാൻ പരിശ്രമിക്കുന്ന കോൺഗ്രസിന് നിർണായകമാണ് മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ പിന്തുണ.



