- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്ത മത്സരം പ്രതീക്ഷിച്ചെങ്കിലും ബിജെപിയുടെ 'പ്രകടനം' അത്ഭുതപ്പെടുത്തിയെന്ന് പരിഹാസം; നരേന്ദ്ര മോദിയുടെ ജലവിമാനയാത്ര യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമെന്ന് വിമർശനം; ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജനങ്ങളുടെ നല്ലഭാവിക്കായി പ്രാർത്ഥിക്കാറുണ്ടെന്നും നിലപാടു വ്യക്തമാക്കൽ: കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുമ്പോൾ രാഹുലിന്റെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചരണം അവസാനിക്കാനിരിക്കെ മോദിക്കും ബിജെപിക്കുമെതിരെ വിമർശനങ്ങളുമായി രാഹുൽ. ഇപ്പോൾ മോദി ജലവിമാന യാത്ര നടത്തി ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് രാഹുൽ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിൽ കടുത്ത മത്സരമാണ് കോൺഗ്രസ് പ്രതീക്ഷിച്ചതെങ്കിലും ബിജെപിയുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് രാഹുൽ പരിഹസിക്കുകയും ചെയ്തു. യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രി മോദിയുടെ ജലവിമാന യാത്രയെന്ന് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളിൽനിന്ന് അകമഴിഞ്ഞ പിന്തുണയും സ്‌നേഹവുമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് എനിക്കു ലഭിച്ചത്. ഈ അനുഭവം മറക്കാനാകില്ല. നിങ്ങളുടെ സ്‌നേഹം എന്റെ ഹൃദയത്തെയാണ് സ്പർശിച്ചത്. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഞാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിക്ക് മാറ്റം വന്നേ തീരൂ-രാഹുൽ പ
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചരണം അവസാനിക്കാനിരിക്കെ മോദിക്കും ബിജെപിക്കുമെതിരെ വിമർശനങ്ങളുമായി രാഹുൽ. ഇപ്പോൾ മോദി ജലവിമാന യാത്ര നടത്തി ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് രാഹുൽ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പിൽ കടുത്ത മത്സരമാണ് കോൺഗ്രസ് പ്രതീക്ഷിച്ചതെങ്കിലും ബിജെപിയുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് രാഹുൽ പരിഹസിക്കുകയും ചെയ്തു. യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രി മോദിയുടെ ജലവിമാന യാത്രയെന്ന് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങളിൽനിന്ന് അകമഴിഞ്ഞ പിന്തുണയും സ്‌നേഹവുമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് എനിക്കു ലഭിച്ചത്. ഈ അനുഭവം മറക്കാനാകില്ല. നിങ്ങളുടെ സ്‌നേഹം എന്റെ ഹൃദയത്തെയാണ് സ്പർശിച്ചത്. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഞാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിക്ക് മാറ്റം വന്നേ തീരൂ-രാഹുൽ പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾ അതീവ ബുദ്ധിമാന്മാരാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. മോദിയുടെ തിരഞ്ഞെടുപ്പു റാലികളിൽ കർഷകരെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ അദ്ദേഹം മിണ്ടുന്നില്ലെന്ന വസ്തുത അവർ തിരിച്ചറിയുന്നുണ്ട്. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തിൽ അടിയൊഴുക്കുകൾ ശക്തമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സത്യത്തിൽ ബിജെപിയിൽനിന്ന് ഇതിലും ശക്തമായ മൽസരമാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ അവരുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തുന്നു. - പരിഹാസ രൂപേണ രാഹുൽ വ്യക്തമാക്കി.
രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിക്കെതിരെ വിമർശനം ഉയർത്തുന്നത്. ജലവിമാനത്തിനോ അതിൽ യാത്ര ചെയ്യുന്നതിലോ യാതൊരു പ്രശ്‌നവുമില്ല. സത്യത്തിൽ അതൊരു നല്ല കാര്യമാണ്. എന്നാൽ, ഇന്നത്തെ മോദിയുടെ യാത്ര യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. ചോദ്യം ഇതാണ്, കഴിഞ്ഞ 22 വർഷത്തെ ഭരണകാലത്ത് ഗുജറാത്തിനായി ബിജെപി എന്താണ് ചെയ്തിട്ടുള്ളത്? - രാഹുൽ ചോദിച്ചു.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെതിരെ നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങളേയും രാഹുൽ പ്രതിരോധിച്ചുവെന്നതും ശ്രദ്ധേയമാണ്. മന്മോഹനെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. മോദിയെക്കുറിച്ച് മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിലപാട് ഞാൻ വ്യക്തമാക്കിക്കഴിഞ്ഞതാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല. അതുപോലെതന്നെ മന്മോഹൻ സിങ്ങിനെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങളും അംഗീകരിക്കുന്നില്ല-രാഹുൽ പറഞ്ഞു.
പ്രാർത്ഥിക്കാനായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്നും രാഹുൽ ചോദിച്ചു. ജനങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ക്ഷേത്രങ്ങളിലും ഞാൻ പ്രാർത്ഥിക്കാറുണ്ട്. കേദാർനാഥിലും ഞാൻ പോയിട്ടുണ്ട്. മുൻപ് ഞാൻ ക്ഷേത്രങ്ങളൊന്നും സന്ദർശിച്ചിട്ടില്ലെന്നത് ബിജെപിയുടെ മാത്രം തിയറിയാണണെന്നും രാഹുൽ പറഞ്ഞു.



