- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി ഡിംസബർ ആദ്യവാരം കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും; അടിയന്തര വർക്കിങ് കമ്മിറ്റിയോഗം യോഗം തിങ്കളാഴ്ച; രാഹുൽഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന പ്രമേയം പാസാക്കും
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സൂചന. തിങ്കളാഴ്ച സോണിയാ ഗാന്ധി വിളിച്ച് ചേർത്ത നിർണായക കോൺഗ്രസ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂളുകൾക്ക് അന്തിമതീരുമാനമുണ്ടാക്കാനാണ് യോഗമെന്ന് കോൺഗ്രസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ അഞ്ചിനോ അതിന് മുമ്പോ രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. ഇക്കാര്യത്തിൽ ഇനി കാലതാമസം വേണ്ടെന്നാണ് കോൺഗ്രസിൽ ധാരണ. എഐസിസിയുടെ അംഗീകാരത്തോടെ തിങ്കാളാഴ്ച ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ രാഹുൽഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തി പ്രമേയം പാസാക്കും. കോൺഗ്രസ് ഭരണഘടനാ പ്രകാരം അന്തിമ അംഗീകാരം നൽകേണ്ടത് എഐസിസിയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ വലിയ ശ്രദ്ധയാകാർശിച്ച രാഹുൽഗാന്ധിയെ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്താനുള്ള മികച്ച സമയമാണ് ഇതെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. 1998 മുതൽ സോണിയ ഗാന്ധിയാണ് ക
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സൂചന. തിങ്കളാഴ്ച സോണിയാ ഗാന്ധി വിളിച്ച് ചേർത്ത നിർണായക കോൺഗ്രസ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂളുകൾക്ക് അന്തിമതീരുമാനമുണ്ടാക്കാനാണ് യോഗമെന്ന് കോൺഗ്രസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ അഞ്ചിനോ അതിന് മുമ്പോ രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. ഇക്കാര്യത്തിൽ ഇനി കാലതാമസം വേണ്ടെന്നാണ് കോൺഗ്രസിൽ ധാരണ.
എഐസിസിയുടെ അംഗീകാരത്തോടെ തിങ്കാളാഴ്ച ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ രാഹുൽഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തി പ്രമേയം പാസാക്കും. കോൺഗ്രസ് ഭരണഘടനാ പ്രകാരം അന്തിമ അംഗീകാരം നൽകേണ്ടത് എഐസിസിയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ വലിയ ശ്രദ്ധയാകാർശിച്ച രാഹുൽഗാന്ധിയെ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്താനുള്ള മികച്ച സമയമാണ് ഇതെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. 1998 മുതൽ സോണിയ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്.