- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേൽജാതിക്കാർ ദളിതുകൾക്കു നേർക്ക് ആക്രമണം അഴിച്ചുവിട്ട സഹറാൻപൂർ സന്ദർശിച്ച് രാഹുൽ ഗാന്ധി; കോൺഗ്രസ് ഉപാധ്യക്ഷന്റെ സന്ദർശം വിലക്ക് മറികടന്ന്; ബിജെപി ഭരണത്തിൽ രാജ്യത്തുടനീളം ദളിതുകൾ അക്രമണത്തിന് ഇരയാകുന്നുവെന്നും രാഹുൽ
ലക്നൗ: ദളിതുൾക്കെതിരേ മേൽജാതിക്കാരായ താക്കൂറുകൾ അക്രമം അഴിച്ചുവിട്ട ഉത്തർപ്രദേശിലെ സഹറാൻപുർ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. സംഭവത്തിൽ കേന്ദ്രത്തിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. സംഘർഷ മേഖല സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് മറികടന്നായിരുന്നു രാഹുലിന്റെ സന്ദർശനം. ജാതിവിഭാഗങ്ങൾ തമ്മിൽ തുടരുന്ന ഏറ്റുമുട്ടലുകളിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുൽഗാന്ധി സഹാറൻപുർ സന്ദർശിച്ചത്. താക്കൂർ വിഭാഗവും തളിത് വിഭാഗത്തിൽപ്പെട്ടവരും തമ്മിൽ ആഴ്ചകളായി നിലനിൽക്കുന്ന ഏറ്റുമുട്ടലുകളെ തുടർന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ 50ൽ അധികം വീടുകൾ അഗ്‌നിക്കിരയാക്കിയിരുന്നു. സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇവിടം സന്ദർശിക്കുന്നതിന് സർക്കാർ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചത്. എന്നാൽ ഇത് വകവയ്ക്കാതെ സഹാറൻപുരിലെത്തിയ രാഹുലിനൊപ്പം രാജ് ബബ്ബർ, ഗുലാംനബി ആസാദ് എന്നിവരുമുണ്ടായിരുന്നു. സഹാറൻപുരിൽ മാത്രമല്ല, രാജ്യത്താകമാനം ദളിതുകൾ ക്രൂരമാ
ലക്നൗ: ദളിതുൾക്കെതിരേ മേൽജാതിക്കാരായ താക്കൂറുകൾ അക്രമം അഴിച്ചുവിട്ട ഉത്തർപ്രദേശിലെ സഹറാൻപുർ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. സംഭവത്തിൽ കേന്ദ്രത്തിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. സംഘർഷ മേഖല സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് മറികടന്നായിരുന്നു രാഹുലിന്റെ സന്ദർശനം.
ജാതിവിഭാഗങ്ങൾ തമ്മിൽ തുടരുന്ന ഏറ്റുമുട്ടലുകളിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുൽഗാന്ധി സഹാറൻപുർ സന്ദർശിച്ചത്. താക്കൂർ വിഭാഗവും തളിത് വിഭാഗത്തിൽപ്പെട്ടവരും തമ്മിൽ ആഴ്ചകളായി നിലനിൽക്കുന്ന ഏറ്റുമുട്ടലുകളെ തുടർന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ 50ൽ അധികം വീടുകൾ അഗ്‌നിക്കിരയാക്കിയിരുന്നു.
സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇവിടം സന്ദർശിക്കുന്നതിന് സർക്കാർ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചത്. എന്നാൽ ഇത് വകവയ്ക്കാതെ സഹാറൻപുരിലെത്തിയ രാഹുലിനൊപ്പം രാജ് ബബ്ബർ, ഗുലാംനബി ആസാദ് എന്നിവരുമുണ്ടായിരുന്നു.
സഹാറൻപുരിൽ മാത്രമല്ല, രാജ്യത്താകമാനം ദളിതുകൾ ക്രൂരമായ ആക്രമണങ്ങൾക്കിരയാവുകയാണ്. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരാണ് ഇതിന് ഉത്തരവാദികൾ- ആക്രമണത്തിനിരയായ ദളിത് കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയതിനു ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.ട
കശ്മീരിൽ ദേശവിരുദ്ധ ശക്തികളെ പ്രകോപിപ്പിക്കുകയും മേഖലയിൽ അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്ന സർക്കാരിന്റെയും പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെയും നടപടികളെ രാഹുൽഗാന്ധി വിമർശിച്ചു. കശ്മീരിൽ സമാധാനം നിലനിൽക്കുമ്പോഴാണ് ഇന്ത്യക്കാർ സന്തോഷിക്കുക, കശ്മീരിൽ സംഘർഷമുള്ളപ്പോൾ പാക്കിസ്ഥാൻ സന്തോഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
ക്രമസമാധാന പ്രശ്നം മുൻനിർത്തി സംഘർഷ മേഖലയിൽ പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം രാഹുൽ ഗാന്ധിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ തടയുന്നതിന് നിരവധി സർക്കാർ പ്രതിനിധികൾ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഇതിനെ മറികടന്നാണ് രാഹുൽ ഗാന്ധി സംഘർഷ ബാധിത പ്രദേശത്ത് സന്ദർശനം നടത്തിയത്.