- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും ധോണിയെക്കുറിച്ചുള്ള സംസാരം അനസാനിപ്പിക്കണം; അദ്ദേഹം വിവാഹം കഴിച്ച് കുടുംബമായി താമസിക്കുന്നു; താൻ ഏറെ ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം; ഗോസിപ്പ് കോളങ്ങളിൽ ഇപ്പോഴും നിറയുന്ന ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മിക്ക് പറയാനുള്ളത്
2004 ൽ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അതിഗംഭീരമായ തിരിച്ചുവരവിനൊരുങ്ങുകയാണ് റായ് ലക്ഷ്മി. ചിത്രത്തിൽ ഗ്ലാമർ വേഷത്തിലാണ് നടിയെത്തുന്നത്. ചിത്രത്തിലെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങുന്ന നടി തന്റെ പ്രണയത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അടുത്തിടെ നല്കിയ ഒരഭിമുഖത്തിൽ മനസ് തുറന്നു. ഗോസിപ്പ് കോളങ്ങളിൽ ഇപ്പോഴും നിറഞ്ഞു നില്ക്കുന്ന പ്രണയങ്ങളിലൊന്നായ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുമായുള്ള പ്രണയ വാർത്തയെക്കുറിച്ചാണ് നടി പ്രതികരിച്ചത്. ധോണി വിവാഹം കഴിഞ്ഞ് അച്ഛനായെങ്കിലും ഗോസിപ്പ് കോളങ്ങൾ ഇരുവരുടെയും പിറകിൽ തന്നെ ഉള്ളതാണ് റായ് ലക്ഷ്മി ഇതിനോട് പ്രതികരിക്കാൻ കാരണവും. 'ഇതിന് ഒരു അവസാനം വേണ്ടിയിരിക്കുന്നു. കുറേയേറെ നാളുകളായി ഈ കഥകൾ തുടങ്ങിട്ട്. അദ്ദേഹം സന്തോഷപരമായി കുടുംബ ജീവിതം നയിക്കുകയാണ്, കുട്ടികളുമൊത്ത്. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ല
2004 ൽ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അതിഗംഭീരമായ തിരിച്ചുവരവിനൊരുങ്ങുകയാണ് റായ് ലക്ഷ്മി. ചിത്രത്തിൽ ഗ്ലാമർ വേഷത്തിലാണ് നടിയെത്തുന്നത്. ചിത്രത്തിലെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങുന്ന നടി തന്റെ പ്രണയത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അടുത്തിടെ നല്കിയ ഒരഭിമുഖത്തിൽ മനസ് തുറന്നു.
ഗോസിപ്പ് കോളങ്ങളിൽ ഇപ്പോഴും നിറഞ്ഞു നില്ക്കുന്ന പ്രണയങ്ങളിലൊന്നായ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുമായുള്ള പ്രണയ വാർത്തയെക്കുറിച്ചാണ് നടി പ്രതികരിച്ചത്. ധോണി വിവാഹം കഴിഞ്ഞ് അച്ഛനായെങ്കിലും ഗോസിപ്പ് കോളങ്ങൾ ഇരുവരുടെയും പിറകിൽ തന്നെ ഉള്ളതാണ് റായ് ലക്ഷ്മി ഇതിനോട് പ്രതികരിക്കാൻ കാരണവും.
'ഇതിന് ഒരു അവസാനം വേണ്ടിയിരിക്കുന്നു. കുറേയേറെ നാളുകളായി ഈ കഥകൾ തുടങ്ങിട്ട്. അദ്ദേഹം സന്തോഷപരമായി കുടുംബ ജീവിതം നയിക്കുകയാണ്, കുട്ടികളുമൊത്ത്. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ല' താരം പറഞ്ഞു.താനേറെ ബഹുമാനിക്കുന്ന താരമാണ് ധോണിയെന്നു പറഞ്ഞ താരം താനിപ്പോഴും അവിവാഹിതയാണെന്നും ഈ ജീവിതത്തിൽ ഏറെ സന്തോഷ വതിയാണെന്നും കൂട്ടിച്ചേർത്തു.
ധോണിയുടെ ജീവിത കഥ പറഞ്ഞ എം.സ് ധോണി ദി അൺടോൾഡ് സ്റ്റോറി പുറത്തിറങ്ങിയ സമയത്തായിരുന്നു റായി ലക്ഷ്മിയെയും ധോണിയെയും ഗോസിപ്പുകാർ കൂടുതൽ വേട്ടയാടിയത്.2008 ൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ ബ്രാൻഡ് അംബാസിഡറായി റായി ലക്ഷ്മിയെത്തിയതും കഥകൾക്ക് കാരണമായി.