കൊച്ചി: സംസ്ഥാനത്തെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലാണ് ലേമെറിഡിയൻ. പ്രവാസി വ്യവസായി മുഹമ്മദലിയുടെ ഈ ഹോട്ടലിൽ എന്തു നടന്നാലും പുറം ലോകം അറിയില്ലെന്നാണ് വയ്പ്. ഇതിനെയാണ് ഇന്നലെ കൊച്ചി ഡിസിപി ഹരിശങ്കറും കൂട്ടരും തകർത്തത്. മേലുദ്യോഗസ്ഥർ പോലും അറിയിക്കാതെ നടത്തിയ ഓപ്പറേഷനിൽ ഹോട്ടലിൽ നിന്ന് മയക്കുമരുന്ന് പടിച്ചെടുത്തു.

ഹോട്ടലുകാരുടെ അനുമതിയോടെ നടത്തിയ ഡിജെ പാർട്ടിയിൽ കെറ്റാലിനും അത്യപൂർവ്വ ഗണത്തിൽപ്പെട്ട ബ്രൗൺഷുഗറും ഉണ്ടായിരുന്നു. ലോക പ്രശസ്ത ഡിജെ ബാൻഡിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. ലേമെറിഡിയന്റെ പങ്കാളിത്തവും ഡിജെ പാർട്ടിക്കുണ്ടായിരുന്നു. അതിനിടെ ലേമെറിഡിയനിലെ റെയ്ഡും അന്വേഷണവും അട്ടിമറിക്കാൻ ഉന്നതതല നീക്കവും സജീവമാണ്. പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്ന് വരുത്താനാണ് നീക്കം. ഇതെല്ലാം മനസ്സിലാക്കി റെയ്ഡ് വിവരവും ഹോട്ടലിന്റേ പേരും പരസ്യമായി പറഞ്ഞ് ഡിസിപി ഹരിശങ്കർ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി.

റെയ്ഡിൽ പിടിയിലായ ലോക പ്രശസ്ത സംഗീതഞ്ജൻ സൈക്കോവിസ്‌കി എന്ന വാസ്്്‌ലി മാർക്കലോവോയാണ്. സൈക്കഡലിക്ക് ട്രാൻസ് എന്ന സംഗീതശൈലിയിലെ പ്രമുഖനാണ്. ഇയാളിൽ നിന്ന് ഇന്നലെ മാരിജുവാന കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.പീസ് ഓഫ് ദി വിക്കഡ്, ബേണിങ് ബ്രിഡ്ജസ് തുടങ്ങിയ ആൽബങ്ങൾ ഇറക്കിയാളാണ് അദ്ദേഹം. ഹോട്ടലിലെ പാർട്ടിക്കിടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ ഉൾപ്പെടെ ആറു പേർ പിടിയിലായത്. വൈറ്റില സ്വദേശി സെബാസ്റ്റ്യൻ, കോട്ടയം സ്വദേശികളായ രാഹുൽ പ്രതാപ്,സുമിത്, തൃശൂർ സ്വദേശികളായ സഫൽ, ഗൗതം എന്നിവരാണ് കസ്റ്റഡിയിലായ മറ്റുള്ളവർ

ആയിരം രൂപയായിരുന്നു പാർട്ടിക്കുള്ള ഫീസ്. ഇതിൽ 200 രൂപ സംഘടാകർക്കും 200 രൂപ ഹോട്ടലിനുമായിരുന്നു. 600 രൂപ സംഗീത ബാൻഡിനും. അതുകൊണ്ട് കൂടിയാണ് മയക്കുമരുന്ന് കച്ചവടത്തിൽ ഹോട്ടലിന്റെ പങ്കും സംശയിക്കുന്നത്. ഡിജെ പാർട്ടിക്ക് ഹോട്ടലിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ മയക്കുമുരന്ന് കച്ചവടത്തെ കുറിച്ച് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണം നടത്താനാണ് ഡിസിപി ഹരിശങ്കറിന്റെ തീരുമാനം.

പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ വിവിധയിനം മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ആറുപേരെ പൊലീസ് പിടികൂടി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. അതുകൊണ്ട് ഇത്തരം പാർട്ടികൾ കഴിഞ്ഞ കുറേ നാളുകളായി പൊലീസ് നിരീക്ഷണത്തിലാണ്.

കെറ്റമിൻ, മരിജുവാന,ഹാഷിഷ്,ബ്രൗൺഷുഗർ എന്നിവയെന്ന് സംശയിക്കുന്ന പൊടികളും മിശ്രിതങ്ങളും പൊലീസ് റെയ്ഡിൽ പിടികൂടി. വിശദമായ പരിശോധനക്ക് ശേഷമേ ഇവ എന്താണെന്ന് തിരിച്ചറിയാനാകൂ മയക്കുമരുന്ന് കലർത്തിയിട്ടുള്ളത് എന്ന് സംശയിക്കുന്ന നിരവധി ഗുളികകളും പിടിച്ചെടുത്തിടുത്തവയിൽ ഉൾപ്പെടുന്നു. സൈക്കോവ്‌സ്‌കി എന്ന പേരിലാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമായിരുന്നു പാർട്ടിയുടെ പ്രചാരണം. ഇതു മനസ്സിലാക്കി മൂന്ന് പൊലീസുകാരും ഡിജെയ്ക്ക് ടിക്കറ്റ് എടുത്തു. ഡിസിപി ഹരിശങ്കറിന് മുകളിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇക്കാര്യം അറിഞ്ഞില്ല. ഡിജെയ്ക്കിടെ മയക്കുമരുന്ന കച്ചവടം പൊലീസ് നേരിട്ട് മനസ്സിലാക്കി. ഇതിന് ശേഷമായിരുന്നു റെയ്ഡ്. മുറിയിലുള്ള എല്ലാവരുടേയും സാധന സാമഗ്രികൾ പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് മയക്കുമരുന്ന് കണ്ടത്തിയത്. ഇതിനിടെ മയക്കുമരുന്നുള്ള ചിലർ പൊലീസിനെ വെട്ടിച്ച് കടന്നതായും സൂചനയുണ്ട്.

ലെമെറിഡിയനിലെ റെയ്ഡ് വിവരം പുറത്തറിഞ്ഞതോടെ ഉന്നത തല ഇടപെടൽ തുടങ്ങി. മയക്കുമരുന്ന് കേസ് അട്ടിമറിക്കാൻ നീക്കമുണ്ടായി. ലോക പ്രശസ്ത സംഗീതജ്ഞനെ വിട്ടയക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ ഒന്നിനും ഡിസിപി വഴങ്ങിയില്ല. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി ഹോട്ടലിന്റെ പേരും പറഞ്ഞു. ഇതോടെ ചാനലുകൾക്ക് ലേമെറിഡിയന്റെ പേരും നൽകേണ്ടി വന്നു. മയക്കുമരുന്നുമായി ലെ മെറിഡിയന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി.

ഒമാനിൽ സർക്കാർ സ്ഥാപന മേധാവിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഗൾഫാർ പി മുഹമ്മദലിയാണ് ലെ മെറിഡിയൻ ഹോട്ടലിന്റെ ഉടമ. പി. മുഹമ്മദലി ഉൾപ്പെടെ രണ്ട് മലയാളികൾക്ക് ഒമാനിലെ മസ്‌കത്ത് പ്രാഥമിക കോടതി തടവും പി!ഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതി ഒമാൻ പെട്രോളിയം ഡവലപ്‌മെന്റ് ടെണ്ടർ മേധാവി ജുമാ അൽ ഹിനായിക്കതിരെയും കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ ജുമാ ഹിനായ്, മുഹമ്മദലി എന്നിവർക്ക് മൂന്നുവർഷം തടവും, ആറു ലക്ഷം റിയാൽ പി!ഴയുമാണ് ശിക്ഷ. മൂന്നാം പ്രതിയും കമ്പനിയിലെ മലയാളി മാനേജർ നൗഷാദിന് രണ്ടുലക്ഷം റിയാൽ പി!ഴയും രണ്ടു വർഷം തടവും കോടതി വിധിച്ചു.

കമ്പനിക്ക് 2011 ൽ ലഭിച്ച കരാർ നീട്ടികിട്ടുന്നതിന് കമ്പനി അധികൃതരിൽ നിന്ന് ടെണ്ടർ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൈക്കൂലി കൈപറ്റി എന്നാണ് കേസ്. ഒന്നും രണ്ടും പ്രതികൾക്ക് മൂന്നു ലക്ഷം റിയാലും മൂന്നാം പ്രതിക്ക് ഒരുലക്ഷം റിയാലും കെട്ടിവച്ച് അപ്പീൽ നൽകാമെന്നും കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് ജയിലിന് പുറത്താണെങ്കിലും ഒമാൻ വിടാൻ മുഹമ്മദലിക്ക് കഴിയില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഈയിടെ ഗൾഫാർ ഗ്രൂപ്പിന്റെ എംഡി സ്ഥാനും ഡയറക്ടർ ബോർഡ് അംഗമെന്ന പദവിയും മുഹമ്മദലി രാജിവച്ചിരുന്നു. എങ്കിലും ഗ്രൂപ്പിന്റെ പൂർണ്ണ നിയന്ത്രണം മുഹമ്മദലിക്ക ്തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധവുമുണ്ട്. ഈ ബന്ധങ്ങളാണ് ലെ മെറിഡിയനിലെ മയക്കുമരുന്ന് പുറത്തറിയാതിരിക്കാൻ സമ്മർദ്ദമാകാൻ കാരണവും.