- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശികലേഖകനായി തുടക്കം; ജയ്ഹിന്ദിലെത്തിയതോടെ ബാലകൃഷ്ണന്റെ വിശ്വസ്തനായി; സഹകരണമന്ത്രിയുടെ ഓഫീസ് പണിക്കിടെ സമ്പാദിച്ചത് കോടികൾ; ഗ്രൂപ്പിസം വിനയായപ്പോൾ ലിജോ ജോസഫിന് ജേക്കബ് തോമസിന്റെ റെഡ്കാർഡ്
തൃശൂർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിനെതിരെ വിജിലൻസ് കേസെടുത്തു. ജയ്ഹിന്ദ് ടിവിയുടെ മുൻ റിപ്പോർട്ടറായിരുന്നു ലിജോ. പ്രാദേശിക ചാനലുകളുടെ പ്രതിനിധിയായിരുന്ന ലിജോ ജയ്ഹിന്ദ് തുടങ്ങിയപ്പോൾ അങ്ങോട്ട് മാറുകയായിരുന്നു. ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു.സ്വത്ത് 200 ശതമാനത്തിലധികം വർധിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് തൃശൂർ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിക്ക് റെയ്ഡ് ആരംഭിച്ചത്. തൃശൂർ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരിൽ 30 ലക്ഷം രൂപ തൃശൂരിലെ ഒരു ബാങ്കിൽ നിക്ഷേപിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുൻ
തൃശൂർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിനെതിരെ വിജിലൻസ് കേസെടുത്തു. ജയ്ഹിന്ദ് ടിവിയുടെ മുൻ റിപ്പോർട്ടറായിരുന്നു ലിജോ. പ്രാദേശിക ചാനലുകളുടെ പ്രതിനിധിയായിരുന്ന ലിജോ ജയ്ഹിന്ദ് തുടങ്ങിയപ്പോൾ അങ്ങോട്ട് മാറുകയായിരുന്നു. ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു.സ്വത്ത് 200 ശതമാനത്തിലധികം വർധിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതേത്തുടർന്ന് തൃശൂർ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിക്ക് റെയ്ഡ് ആരംഭിച്ചത്. തൃശൂർ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരിൽ 30 ലക്ഷം രൂപ തൃശൂരിലെ ഒരു ബാങ്കിൽ നിക്ഷേപിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുൻ മന്ത്രിമാരുടെ പി.എ മാർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.
ചാലക്കുടിയിൽ മുന്തിയ ഹോട്ടൽ ലിജോ തുടങ്ങിയിരുന്നു. ഇതോടെയാണ് സംശയങ്ങൾ ഉയർന്നത്. തൃശൂരിലെ പ്രാദേശിക ചാനലുകളുടെ റിപ്പോർട്ടറായിരുന്നു ലിജോ. ജയ്ഹിന്ദ് ടിവി തുടങ്ങുമ്പോൾ ദൃശ്യങ്ങൾ നൽകിയായിരുന്നു തുടക്കം. പിന്നീട് തൃശൂർ ലേഖകനായി. ഇതോടെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുമായി ലിജോ അടുത്തത്. സിഎൻ ബാലകൃഷ്ണന്റെ വിശ്വസ്തനായ ലിജോ മന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാലിൽ അംഗമായി. ഇതോടെയാണ് സ്വത്ത് കുമിഞ്ഞു കൂടാൻ തുടങ്ങിയത്. യുഡിഎഫിന് അധികാരം നഷ്ടമായ ശേഷം തിരിച്ച് ജയ്ഹിന്ദിൽ ജോലിയിൽ പ്രവേശിച്ചതുമില്ല. അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ ബലത്തിൽ പുതിയ ബിസിനസ് സാമൃജ്യം കെട്ടിപ്പെടുത്താനായിരുന്നു നീക്കം. ഇതാണ് വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തൃശൂരിലെ ഗ്രൂപ്പ് പോരൂകളും ലിജോയ്ക്ക് വിനയായി. കോൺഗ്രസിൽ സിഎൻ ബാലകൃഷ്ണന്റെ ശത്രുക്കൾ കൃത്യമായി വിവരങ്ങൾ വിജിലൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സിഎൻ ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ മാദ്ധ്യമങ്ങളുടെ ചുമതലയായിരുന്നു ലിജോ നോക്കിയിരുന്നത്. ഈ ജോലിക്കിടെ സമ്പാദിക്കാനാകുന്നതിന്റെ പതിന്മടങ്ങാണ് ലിജോ സമ്പാദിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിജിലൻസിന്റെ റെയ്ഡ്. കൺസ്യൂമർ ഫെഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അഴിമതിയുമായി ലിജോയ്ക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിക്കും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.
അതിനിടെ യുഡിഎഫ് മന്ത്രിസഭയ്‌ക്കൊപ്പം പ്രവർത്തിച്ച എല്ലാവരുടേയും സ്വത്തുക്കൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളുടെ വസ്തുതകൾ പരിശോധിക്കുകയാണ് ചെയ്യുന്നത്. പരാതികളിൽ കഴമ്പുണ്ടെങ്കിൽ അവർക്കെതിരേയും നടപടിയുണ്ടാകും.