- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയായ ഉടൻ മരുമകന്റെ പേരിൽ വാങ്ങിയ ബെൻസ് കാർ; കൂടുതൽ സമ്പാദ്യവും നിക്ഷേപിച്ചത് മരുമക്കളും ബന്ധുക്കളും വഴി; മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും സ്റ്റീൽ കമ്പനിയിലും ഉടമസ്ഥാവകാശം; ബാബുറാമും മോഹനനും ബി എം ഡബ്ല്യുവിൽ ചെത്തി നടക്കുന്നത് ബാബുവിന്റെ പണം കൊണ്ട്; കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ കെ ബാബുവോ?
കൊച്ചി: അധികാര ദുരുപയോഗം നടത്തി മുൻ മന്ത്രി കെ. ബാബു കോടികൾ സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്നലെ നടന്ന റെയ്ഡിൽ ഇത് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെ ബാബുവിനെ ഉടൻ വിജിലൻസ് ചോദ്യം ചെയ്യും. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. സ്വത്തുക്കൾ പെൺമക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തെന്നാണ് ആരോപണം. മന്ത്രിയായിരിക്കെ ലഭിച്ച വരുമാനം മാത്രമാണ് കെ. ബാബുവിന് ഉണ്ടായിരുന്നത്. ബാങ്ക് വായ്പകളോ മറ്റ് വരുമാനമോ ഇല്ല. ബിനാമികൾ വഴി റിയൽ എസ്റ്റേറ്റിലും കച്ചവട രംഗത്തും പണം നിക്ഷേപിച്ച് സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതായും വിജിലൻസ് പറയുന്നു. യു.ഡി.എഫ്. സർക്കാരിൽ മന്ത്രിയായിരുന്ന അഞ്ചുവർഷക്കാലം കൊണ്ടു തമിഴ്‌നാട്ടിലെ തേനിയിൽ 120 ഏക്കർ കൃഷിഭൂമി അടക്കമുള്ള വൻ ബിനാമി ഇടപാടുകളിലൂടെ കോടികളുടെ സ്വത്തു കെ. ബാബു നേടി. കേരളത്തിലും സംസ്ഥാനത്തിനു വെളിയിലും ബിനാമി ഇടപാടുകളും
കൊച്ചി: അധികാര ദുരുപയോഗം നടത്തി മുൻ മന്ത്രി കെ. ബാബു കോടികൾ സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്നലെ നടന്ന റെയ്ഡിൽ ഇത് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെ ബാബുവിനെ ഉടൻ വിജിലൻസ് ചോദ്യം ചെയ്യും. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. സ്വത്തുക്കൾ പെൺമക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തെന്നാണ് ആരോപണം. മന്ത്രിയായിരിക്കെ ലഭിച്ച വരുമാനം മാത്രമാണ് കെ. ബാബുവിന് ഉണ്ടായിരുന്നത്. ബാങ്ക് വായ്പകളോ മറ്റ് വരുമാനമോ ഇല്ല. ബിനാമികൾ വഴി റിയൽ എസ്റ്റേറ്റിലും കച്ചവട രംഗത്തും പണം നിക്ഷേപിച്ച് സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതായും വിജിലൻസ് പറയുന്നു.
യു.ഡി.എഫ്. സർക്കാരിൽ മന്ത്രിയായിരുന്ന അഞ്ചുവർഷക്കാലം കൊണ്ടു തമിഴ്‌നാട്ടിലെ തേനിയിൽ 120 ഏക്കർ കൃഷിഭൂമി അടക്കമുള്ള വൻ ബിനാമി ഇടപാടുകളിലൂടെ കോടികളുടെ സ്വത്തു കെ. ബാബു നേടി. കേരളത്തിലും സംസ്ഥാനത്തിനു വെളിയിലും ബിനാമി ഇടപാടുകളും ബാബുവിന് ഉണ്ട്. കെ. ബാബുവിനു പുറമേ ബിനാമികളായ എറണാകുളം കുമ്പളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ റോയൽ ബേക്കറി ഉടമ മോഹനൻ എന്നിവരാണ് അഴിമതി പണം കൈകാര്യം ചെയ്തത്. എഫ്.ഐ.ആറിലെ കുറ്റാരോപിതർ. ബാർ ഹോട്ടലുടമകൾ നൽകിയ പരാതിയിൽ എറണാകുളം വിജിലൻസ് റേഞ്ച് എസ്‌പി: വി.എൻ. ശശിധരൻ ദ്രുതപരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ എഫ്.ഐ.ആറിലാണു ഗുരുതരമായ ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ബാർ ബിയർ പാർലറുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട നൂറുകോടിരൂപയുടെ അഴിമതി നടന്നെന്ന് വിജിലൻസ് നേരത്തേ കണ്ടെത്തിയിരുന്നു.
ബാബുവിന് പുറമേ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, വിജി എന്നിവർക്കെതിരെയും കേസെടുത്തു. മുൻ നഗരസഭാ കൗൺസിലറാണ് തോപ്പിൽ ഹരി; പേഴ്‌സണൽ സ്റ്റാഫായിരുന്നു നന്ദകുമാർ. കർത്തേടം കുടുംബാംഗമാണ്, വിജി. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും മൂത്തമകൾ ആതിരയുടെ തൊടുപുഴയിലെയും ഇളയമകൾ ഐശ്വര്യയുടെ പാലാരിവട്ടത്തെയും വസതികളിലും ബാബുറാം, മോഹനൻ എന്നിവരുടെ കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികളിലും ബാബുറാമിന്റെ ഓഫീസിലും ആതിരയുടെ ഭർതൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്തുള്ള ഫാക്ടറി ഓഫീസിലും ഒരേ സമയമായിരുന്നു റെയ്ഡ്.
ബിനാമിയായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്റെ റോയൽ ബേക്കറി, തൊടുപുഴയിലെ മൂത്തമകളുടെ ഭർതൃപിതാവ് നടത്തുന്ന ഇന്റർലോക് ബ്രിക്‌സ് യൂണിറ്റ്, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാർ എന്നിവരുടെ പേരിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവയിൽ ബാബുവിന്റെ പണമുണ്ട്. തൃപ്പൂണിത്തുറ എരൂർ ജംഗ്ഷനിൽ തോപ്പിൽ ജോജി എന്നയാൾ നടത്തുന്ന ഇംപാക്ട് സ്റ്റീൽ കമ്പനിയിലും ബാബുവിന് ഉടമസ്ഥാവകാശമുള്ളതായി വിജിലൻസ് പറയുന്നു. ഇളയ മകൾ ഐശ്വര്യക്ക് പൂജ മിൽക്ക്‌സ് എന്ന പാൽ പാലുൽപന്ന കമ്പനിയാണ് ബാബു വാങ്ങിക്കൊടുത്തത്. ഇത് മറ്റൊരാൾക്ക് പാട്ടത്തിന് നൽകിയതായും വിജിലൻസ് കണ്ടെത്തി. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിന് സമീപം ബാബു താമസിക്കുന്ന വീട് വൻതുക ചെലവിട്ട് ആഡംബര വീടായി മോടിപിടിപ്പിച്ചത് മന്ത്രിയായിരുന്ന കാലത്താണ്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതികളാണ് ബാർ കോഴയുമായി ബന്ധപ്പെട്ട് നടന്നത്. അതുമായി ബന്ധപ്പെട്ട പരാതികളാണ് ബാബുവിലേക്ക് അന്വേഷണം എത്തിച്ചത്. 2012ൽ വാങ്ങിയ 45 ലക്ഷം രൂപ വില മതിക്കുന്ന ബെൻസ് കാർ, മകൾ ആതിരയുടെ ഭർതൃപിതാവ് രവീന്ദ്രന്റെ പേരിൽ രജിസ്റ്റർ ചെയ്തു. അഴിമതി ആരോപണം ഉയർന്നപ്പോൾ മറ്റൊരാൾക്ക് ഈ വാഹനം വിറ്റു. സ്വന്തം പേരിൽ ഇന്നോവ കാറും മകളുടെ പേരിൽ നിസാൻ മൈക്ര കാറും വാങ്ങി. ഭൂമി ഇടപാടുകൾക്ക് കുമ്പളം സ്വദേശി ബാബുറാമിനെ ബിനാമിയാക്കി. അനധികൃതമായി സമ്പാദിച്ച പണം ബിനാമിയായ കെ.സി. മോഹനന്റെ പേരിൽ വ്യാപാര സ്ഥാപനം തുടങ്ങാൻ ഉപയോഗിച്ചുവെന്നും വിജിലൻസ് പറയുന്നു. ബാബുറാമും മോഹനനും ആഡംബര ജീവിതം നയിക്കുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇരുവരും ബി.എം.ഡബ്ല്യു., ബെൻസ് തുടങ്ങിയ വാഹനങ്ങൾ ഉപയോഗിക്കുന്നു. ഇതിനുതക്ക വരുമാന സ്രോതസ്സ് ഇവർക്കില്ല. പ്രാഥമികാന്വേഷണത്തിൽ ഇരുവരും കെ. ബാബുവിന്റെ ബിനാമികളാണെന്ന് വ്യക്തമായി.
രണ്ട് ബാങ്ക് ലോക്കറുകളും അഞ്ച് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതി, മൂത്തമകൾ ആതിരയുടെ തൊടുപുഴയിലെയും ഇളയമകൾ ഐശ്യര്യയുടെ എറണാകുളം പാലാരിവട്ടത്തെയും വസതികൾ, ആതിരയുടെ ഭർതൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്തുള്ള ടൈൽ ഫാക്ടറി ഓഫീസ്, ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരുടെ എറണാകുളം കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് രാത്രിയാണ് അവസാനിച്ചത്.ബാബുവിന്റെ വീട്ടിൽനിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്ന് ഭൂമി ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു. മരവിപ്പിച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകൾ ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ്. മക്കളുടേതാണ് മരവിപ്പിച്ച രണ്ട് ബാങ്ക് ലോക്കർ. എക്‌സൈസ് മന്ത്രിയായിരിക്കെ അഞ്ചുവർഷം ബാബു നടത്തിയ ഇടപാടുകളും അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
ബാർ കോഴ അന്വേഷണവുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തിയ പരിശോധനകളാണു ബാബുവിന്റെ അനധികൃത സ്വത്തുസാമ്രാജ്യം കണ്ടെത്താൻ ഇടയാക്കിയത്. അങ്കമാലിയിലെ സാധാരണ കുടുംബത്തിലെ അംഗമായ ബാബു മന്ത്രിയായിരുന്ന കഴിഞ്ഞ അഞ്ചുവർഷം കൊണ്ടാണ് ഇത്രയധികം സ്വത്ത് ആർജിച്ചതെന്നാണ് കണ്ടെത്തൽ. രണ്ടുവർഷം മുമ്പ് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മകൾ ഐശ്വര്യയുടെ വിവാഹവും ലക്ഷങ്ങൾ ചെലവഴിച്ചാണ് നടത്തിയത്. ഇതിനു പുറമേ ആഡംബര കാറായ ബി.എം.ഡബ്ല്യൂ, കോടിക്കണക്കിനു വിലയുള്ള കൂറ്റൻ ആഡംബരവീടുകൾ എന്നിവയും സ്വന്തമാക്കി. ഇതിനു പുറമേ, റിയൽ എസ്‌റ്റേറ്റ്, എറണാകുളത്തെ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി, സ്റ്റീൽ കമ്പനി എന്നിവയിലും ബാബുവിനു പങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ബാബുവിന്റെ ബിനാമികളായ മോഹനൻ, ബാബുറാം എന്നിവർ കൈയാളുന്ന സ്വത്തുക്കൾ കെ ബാബുവിന്റെ ബിനാമിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് പറയുന്നു. ഭൂമി ഇടപാടുകൾക്കാണ് ബാബുറാമിനെ ബാബു ബിനാമിയായി ഉപയോഗപ്പെടുത്തിയിരുന്നത്. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണ്. ബാബുവിന് ബാങ്ക് ലോണുകളോ മേറ്റ്‌ന്തെങ്കിലും വരുമാന മാർഗങ്ങളോ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13 (1)(ഡി), (ഇ), 13 (2) വകുപ്പുകൾ പ്രകാരമാണ് ബാബുവിനും കൂട്ടാളികൾക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് ഡിവൈ.എസ്‌പി.മാരും മൂന്ന് സിഐ മാരും അടങ്ങുന്ന അഞ്ച് സംഘങ്ങളാണ് റെയ്ഡ് നടത്തിയത്.
ഡിവൈ.എസ്‌പി. മാരായ കെ.ആർ. വേണുഗോപാലനും ബിജി ജോർജും കൊച്ചിയിലെ പരിശോധനകൾക്ക് നേതൃത്വം നൽകി. തൊടുപുഴയിൽ ഡിവൈ.എസ്‌പി. സനൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണ സംഘം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ഇത് കോടതിയിൽ സമർപ്പിച്ച്് റെയ്ഡിന് അനുമതി വാങ്ങി. വെള്ളിയാഴ്ച പൊതു പണിമുടക്കായതിനാൽ റെയ്ഡ് ശനിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.