- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ കഞ്ചാവ് മുതൽ എൽഎസ്ഡി വരെ; വാഗമണിൽ 25 സ്ത്രീകൾ ഉൾപ്പെടെ അറുപതോളം പേരെ കസ്റ്റഡിയിലെടുത്തു
ഇടുക്കി: സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. ഇടുക്കിയിലെ വാഗമണിലാണ് സംഭവം. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാപാർട്ടിയിൽ നിന്ന് എൽഎസ്ഡി, സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇൻ റിസോർട്ടിൽ ആയിരുന്നു റെയ്ഡ്.
നർക്കോട്ടിക് സെൽ ആണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരിൽ 25 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. വട്ടപതാലിലെ ക്ലിഫ് ഇൻ റിസോർട്ടിലാണ് പരിശോധന നടത്തിയത്. വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Next Story