നധികൃത താമസക്കാരെ കണ്ടെത്താൻ അധികൃതർ മാരത്തോൺ റെയ്ഡുമായി രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കുവൈത്തിലെ ജലീബ് ശുയൂഖ് മേഖലയിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ തെരച്ചിലിന് നാളെ തുടക്കമാകും.മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടുകയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതി.

മൂന്നു ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന പരിശോധനാ കാമ്പയിനിൽ പൊതു സുരക്ഷാ വിഭാഗത്തിനു പുറമേ തൊഴിൽ മന്ത്രാലയം,മുനിസിപ്പാലിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. നിയമലംഘകരിൽനിന്ന് പ്രദേശത്തെ പൂർണമായും ശുദ്ധീകരിക്കുകയാണ് കാംബയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ കണക്കുപ്രകാരം ജലീബിൽ മൂന്ന് ലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇതിൽ ഒരു ലക്ഷംപേർ ബംഗഌദേശികളാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശ് പൗരന്മാർ കൂടുതൽ താമസിക്കുന്ന ഹസാവി കേന്ദ്രീകരിച്ചായിരിക്കും റെയ്ഡ് അരങ്ങേറുക .