- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രെയിനിനകത്ത് കാറ്ററിങ് സർവീസും എസി യാത്രക്കാർക്കുള്ള പുതപ്പും വിരിയും; പുനരാരംഭിക്കാൻ ഒരുങ്ങി റെയിൽവേ; യോഗം അടുത്തയാഴ്ച
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ യാത്രയിൽ നിർത്തിവെച്ച കാറ്ററിങ് സർവീസും മറ്റു സേവനങ്ങളും പുനരാരംഭിക്കാൻ ഐആർസിടിസി ഒരുങ്ങുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് ഈ സേവനങ്ങൾ ഐആർസിടിസി നിർത്തിവെച്ചത്.
യാത്രക്കാർക്കുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തയാഴ്ച ഉന്നതതലയോഗം വിളിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ട്രെയിനിനകത്തെ കാറ്ററിങ് സർവീസ്, എസി യാത്രക്കാർക്ക് കിടക്കവിരിയും പുതപ്പും നൽകൽ തുടങ്ങി കോവിഡ് വ്യാപനത്തിന് മുൻപ് യാത്രക്കാർക്കായി നൽകി വന്നിരുന്ന സേവനങ്ങൾ പൂർണമായി പുനരാരംഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.
നിലവിൽ ട്രെയിൻ സർവീസ് ഏതാണ്ട് പൂർണമായി പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് മറ്റു സേവനങ്ങളും പുനഃസ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുന്നത്. 2020 മാർച്ചിലാണ് ട്രെയിനിനകത്തെ കാറ്ററിങ് സർവീസ് അടക്കം ഐആർസിടിസി നിർത്തിവെച്ചത്. ഓഗസ്റ്റിൽ ഇ- കാറ്ററിങ് സർവീസ് ഐആർസിടിസി പുനരാരംഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ