- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് ആശ്വാസമാകുന്നു; അഞ്ച് പ്രതിദിന തീവണ്ടികൾ കൂടി സർവ്വീസ് ആരംഭിക്കാൻ റെയിൽവെ തീരുമാനം; ആരംഭിക്കുന്നത് മംഗലാപുരം - തിരുവനന്തപുരം സർവ്വീസ് ഉൾപ്പടെ; പ്രവേശനം റിസർവേഷനിലൂടെ മാത്രം
പാലക്കാട്: കോവിഡിന് ശേഷം നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ തീവണ്ടികൾ സർവ്വീസ് ആരംഭക്കാൻ തീരുമാനിച്ച് റെയിൽവേ. അഞ്ച് പ്രതിദിന തീവണ്ടി സർവീസുകൾകൂടി പുനരാരംഭിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. പൂർണമായും റിസർവേഷനുള്ള സ്പെഷ്യൽ വണ്ടികളായിട്ടാകും ഇ സർവീസ് നടത്തുക.
തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗലാപുരത്തേക്കുള്ള പ്രതിദിന സർവീസ് 16-ന് ആരംഭിക്കും. രാത്രി 08.50-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പകൽ 11.35-ന് മംഗലാപുരത്തെത്തും. മംഗലാപുരത്തുനിന്നുള്ള സർവീസ് 19-ന് പുനരാരംഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.20-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പുലർച്ചെ 4.40-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ മധുരൈ ജങ്ഷൻ പ്രതിദിന സർവീസ് 23-ന് തുടങ്ങും. രാത്രി 8.30-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം രാവിലെ 10.10-ന് മധുരയിലെത്തും. തിരിച്ചുള്ള സർവീസ് 24-ന് തുടങ്ങും. വൈകീട്ട് 4.05-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 5.20-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ പ്രതിദിന തീവണ്ടി ഡിസംബർ 14-ന് ആരംഭിക്കും. വൈകീട്ട് 5.45-ന് പുറപ്പെടുന്ന വണ്ടി 11.10-ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്ഷനിൽനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് എല്ലാ ദിവസവു പുലർച്ചെ 5.05-ന് പുറപ്പെടുന്ന തീവണ്ടി സർവീസ് 16-ന് ആരംഭിക്കും.
എറണാകുളം ജങ്ഷനിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള പ്രതിദിന തീവണ്ടി സർവീസ് 15-ന് തുടങ്ങും. രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി 11.45-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് 2.50-ന് പുറപ്പെടുന്ന വണ്ടി രാത്രി 9.10-ന് എറണാകുളം ജങ്ഷനിലെത്തും.
തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ പ്രതിദിന തീവണ്ടി 15-ന് പുനരാരംഭിക്കും. വൈകീട്ട് 5.30-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം പുലർച്ചെ 12.05-ന് ഗുരുവായൂരിലെത്തും. തിരിച്ച് 16-ന് പുലർച്ചെ 3.25-ന് പുറപ്പെടുന്ന വണ്ടി രാവിലെ 10.10-ന് തിരുവനന്തപുരം സെൻട്രലിൽ എത്തുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ