- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐആർസിറ്റിസി വെബ്സൈറ്റ് യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയെന്ന് പിയൂഷ് ഗോയൽ; സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഇ-ടിക്കറ്റിങ് വെബ്സൈറ്റിൽ ഉണ്ടാവണമെന്നും റെയിൽവേ മന്ത്രി
ന്യൂഡൽഹി: യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആർസിറ്റിസി വെബ്സൈറ്റ് എന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. യാത്രക്കാർക്ക് സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഐആർസിറ്റിസിയുടെ ഇ-ടിക്കറ്റിങ് വെബ്സൈറ്റിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഇ-ടിക്കറ്റിങ് സമ്പ്രദായത്തിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.
യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും വെബ്സൈറ്റിൽ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആർസിറ്റിസി വെബ്സൈറ്റ് എന്നും അത് സൗഹൃദപരവും സൗകര്യപ്രദവും ആയിരിക്കണം എന്നും മന്ത്രി പറഞ്ഞു. വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന്, റെയിൽവേ ബോർഡ്, സിആർഐഎസ്, ഐആർസിടിസി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അറിയിച്ചു.
മറുനാടന് ഡെസ്ക്