- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവണ്ടി യാത്രക്കാർക്ക് ഇനി 'സമാധാനത്തോടെ' ഉറങ്ങാം; നിലവിലുള്ള പുതപ്പുകൾക്ക് പകരം ഡിസൈനർ പുതപ്പുകൾ വരുന്നു; പുതപ്പുകൾ ദിവസേന വൃത്തിയാക്കാൻ തീരുമാനം; റെയിൽവേയുടെ നടപടി സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
ന്യൂഡൽഹി: തീവണ്ടിയിലെ എസി കമ്പാർട്ട്‌മെന്റ് യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. വ്യത്തിയില്ലാത്ത പുതപ്പുകളുടെ പേരിൽ പഴി കേൾക്കുന്ന ഇന്ത്യൻ റെയിൽവേ അവയ്ക്ക് പരിഹാരമായി ഡിസൈനർ പുതപ്പുകൾ ഉപയോഗിക്കാൻ ഒരുങ്ങുന്നു. നിശ്ചിത ഇടവേളകളിൽ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ പുതപ്പുകളാണ് ഇനി ഉപയോഗിക്കുക. ഉപയോഗിച്ച പുതപ്പുകൾ അടുത്തയാൾക്ക് നൽകുന്നതിന് മുമ്പായി ദിവസേന വ്യത്തിയാക്കാനാണ് തീരുമാനം. പുതപ്പുകൾ എല്ലാ മാസവും വ്യത്തിയാക്കണമെന്ന് നിർദ്ദേശമുള്ളപ്പോഴും ആറ് മാസത്തിൽ അധികമായി വ്യത്തിയാക്കാത്ത പുതപ്പുകൾ റെയിൽവേ ഉപയോഗിക്കുന്നതായി സി.എ.ജി റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരം കുറഞ്ഞതും കമ്പിളി കുറഞ്ഞതുമായ പുതപ്പുകൾ ഡിസൈൻ ചെയ്യുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിനെ റെയിൽവേ സമീപിച്ചിട്ടുണ്. ഇതിന്റെ ആദ്യപടി എന്ന നിലയിൽ സെൻട്രൽ റെയിൽവേ സോണിൽ കഴുകി ഉപയോഗിക്കാവുന്ന പുതപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. എല്ലാ യാത്രകളിലും വ്യത്തിയുള്ള പുതപ്പുകൾ യാത്രക്കാർക്ക് നൽകുക എന്നത
ന്യൂഡൽഹി: തീവണ്ടിയിലെ എസി കമ്പാർട്ട്‌മെന്റ് യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. വ്യത്തിയില്ലാത്ത പുതപ്പുകളുടെ പേരിൽ പഴി കേൾക്കുന്ന ഇന്ത്യൻ റെയിൽവേ അവയ്ക്ക് പരിഹാരമായി ഡിസൈനർ പുതപ്പുകൾ ഉപയോഗിക്കാൻ ഒരുങ്ങുന്നു. നിശ്ചിത ഇടവേളകളിൽ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ പുതപ്പുകളാണ് ഇനി ഉപയോഗിക്കുക.
ഉപയോഗിച്ച പുതപ്പുകൾ അടുത്തയാൾക്ക് നൽകുന്നതിന് മുമ്പായി ദിവസേന വ്യത്തിയാക്കാനാണ് തീരുമാനം. പുതപ്പുകൾ എല്ലാ മാസവും വ്യത്തിയാക്കണമെന്ന് നിർദ്ദേശമുള്ളപ്പോഴും ആറ് മാസത്തിൽ അധികമായി വ്യത്തിയാക്കാത്ത പുതപ്പുകൾ റെയിൽവേ ഉപയോഗിക്കുന്നതായി സി.എ.ജി റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭാരം കുറഞ്ഞതും കമ്പിളി കുറഞ്ഞതുമായ പുതപ്പുകൾ ഡിസൈൻ ചെയ്യുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിനെ റെയിൽവേ സമീപിച്ചിട്ടുണ്. ഇതിന്റെ ആദ്യപടി എന്ന നിലയിൽ സെൻട്രൽ റെയിൽവേ സോണിൽ കഴുകി ഉപയോഗിക്കാവുന്ന പുതപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. എല്ലാ യാത്രകളിലും വ്യത്തിയുള്ള പുതപ്പുകൾ യാത്രക്കാർക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ ദിവസവും എസി കപ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രണ്ട് ബെഡ്ഷീറ്റുകൾ, ഒരു ടൗവ്വൽ, തലയിണ, പുതപ്പ് എന്നിവയാണ് നൽകുന്നത്. രാജ്യത്ത് ഒരോ ദിവസവും 3.90 ലക്ഷം യാത്രക്കാർക്കാണ് ഈ സൗകര്യം റെയിൽവേ നൽകുന്നത്.