- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലുങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടും; കേരളം ആശങ്കാ ലിസ്റ്റിൽ ഇല്ല
ന്യൂഡൽഹി: മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടും.
അതേസമയം, മഴ കനത്തതോടെ ഹിമാചൽ പ്രദേശിലും പശ്ചിമ ബംഗാളിലും പലയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാചൽ പ്രദേശ്, , ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് അടക്കമുള്ള ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
മുൻകരുതലെന്ന നിലയിൽ പശ്ചിമ ബംഗാളിലെ റാംനഗർ ബ്ലോക്കിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഉത്തരേന്ത്യയിൽ ആകെ ജാഗ്രതാ നിർദ്ദേശമാണ്.
Next Story