തിരുവനന്തപുരം: കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 14 മുതൽ മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകുന്നതിന് വിലക്കുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത്.

വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം.

മത്സ്യത്തൊഴിലാളികൾ മെയ് 14 ന് മുൻപ് തന്നെ പൂർണ്ണമായും കടലിൽ പോകുന്നത് ഒഴിവാക്കണം. ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുൻപ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവണം.

ഓറഞ്ച് അലർട്ട്
• മെയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
• മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

യെല്ലോ അലർട്ട്
• മെയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി
• മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
• മെയ് 14 : തിരുവനന്തപുരം, മലപ്പുറം
• മെയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
• മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള, കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

14.05.2021 മുതൽ 16.05.2021 വരെ കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

15.05.2021 മുതൽ 16.05.2021 വരെ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

13.05.2021 മുതൽ 14.05.2021 വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

12.05.2021, 15.05.2021, 16.05.2021 എന്നീ തീയ്യതികളിൽ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിർദ്ദേശം

12.05.2021: തെക്കുപടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13.05.2021മുതൽ 14.05.2021 വരെ : തെക്കുകിഴക്കൻ അറബിക്കടൽ , ലക്ഷദ്വീപ് തീരങ്ങൾ , കന്യാകുമാരി തീരങ്ങൾ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും, തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15.05.2021മുതൽ 16.05.2021 വരെ : തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറിൽ 60 മുതൽ 70 കിമീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിമീ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ലക്ഷദ്വീപ് തീരങ്ങൾ , കന്യാകുമാരി തീരങ്ങൾ എന്നീ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ പ്രസ്തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മത്സ്യത്തൊഴിലാളികൾ പ്രസ്തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കൂടുതൽ വ്യക്തതക്കായി താഴെക്കൊടുത്തിരിക്കുന്ന ഭൂപടം ശ്രദ്ധിക്കുക

മെയ് 13 ന് രാത്രിയോടുകൂടി കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തേണ്ടതാണ്.