- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലിങ്ടണിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്; നിരത്തുകളിൽ വാഹനവുമായി ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; പലയിടത്തും അപകടം
വെല്ലിങ്ടണിനെ തണുപ്പിച്ച് എത്തിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും വാഹനാപകടങ്ങൾക്കും കാരണമായി. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം വരെ നീണ്ടുനില്ക്കുന്ന ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ അധികൃതരും അറിയിച്ചു. പല റോഡുകളിലും വെള്ളം കേറിയത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പല സ്ഥലങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തോടെ നിരത്തിലിറങ്ങുന്ന ഡ്രൈവർമാർക്ക് ജാഗ്രാത മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
പല റോഡുകളിലും മഴയെ തുടർന്ന് ഉണ്ടായ അറ്റകുറ്റപ്പണികളും മറ്റുമായി റോഡ് ഗാതഗാതം തടസ്സപ്പെട്ടു. വരും ദിവസങ്ങളിൽ നനഞ്ഞ കാലാവസ്ഥയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് മെറ്റ് സർവീസ് കാലാവസ്ഥാ വിഭാഗം അറിയിച്ചി്ട്ടുണ്ട്.സെൻട്രൽ വെല്ലിങ്ടണിൽ 28.6 മില്ലിമീറ്റർ മഴ ലഭിച്ചു, ലോവർ ഹട്ടും പൊരിറുവയും യഥാക്രമം 38.3 മില്ലിമീറ്ററും 36 മില്ലിമീറ്ററും ആണ് മഴ ലഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം മഴ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, തെക്കുപടിഞ്ഞാറൻ മാറ്റം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഈ പ്രദേശത്ത് തണുത്ത കാറ്റ് വീശും സാധ്യത ഉണ്ടെന്ന് കാലവസ്ഥാ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ച പുലർച്ചെ 2 മുതൽ 11 വരെ തുറന്ന സ്ഥലങ്ങളിൽ 100 കിലോമീറ്റർ വേഗതയിൽ ഗെയിലുകൾ വീശാൻ സാധ്യതയുണ്ട്.