- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ തലസ്ഥാനത്ത് വ്യാപക നാശം; വീടുകൾക്കും വാഹനങ്ങൾക്കും കേട്പാടുകൾ സംഭവിച്ചു; വിവിധയിടങ്ങളിൽ കിണറിടിഞ്ഞു
നെയ്യാറ്റിൻകര: മഴ നാശം വിതയ്ക്കുന്നു; വീടും മതിലും തകർന്നു, കിണർ ഇടിഞ്ഞു താണു. പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിൽ മൈല പൊറ്റാനിരപ്പുവിള വീട്ടിൽ ജെ. യേശുദാസന്റെ വീടാണ് മഴയിൽ തകർന്നത്. ഇവിടെ വയോധിക ദമ്പതികളായ യേശുദാസനും ഭാര്യ ടി. നേശിടിയുമാണു താമസിക്കുന്നത്. ഇവരെ മറ്റൊരിടത്തേയ്ക്കു മാറ്റി. കാരക്കോണം മെഡിക്കൽ കോളജിന്റെ എതിർവശത്തെ തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു വീടിന്റെ മതിൽ തകർന്നു കാർ ഉൾപ്പെടെ നശിച്ചു.
പെരുങ്കടവിള പഞ്ചായത്തിലെ മൈല പൊറ്റാനിരപ്പുവിള വീട്ടിൽ ജെ. യേശുദാസന്റെ വീട് മഴയിൽ തകർന്നപ്പോൾ മലയോര ഹൈവേ നിർമ്മാണത്തിലെ അപാകത കാരണം മഴയിൽ ശക്തമായ വെള്ളക്കെട്ടുണ്ടായതിനെ തുടർന്നാണ് അപകടം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതിനിടെ ധനുവച്ചപുരത്ത് പേരെത്തുകോണം വീട്ടിൽ കൃഷ്ണൻ നായരുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു. ഒരു വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കിണർ അപ്രത്യക്ഷമായതായി വീട്ടുകാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ