- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പണിയാൻ പദ്ധതിയിടുന്ന കൊടുമുടി ലോകത്തിന്റെ മഴ ദൗർലഭ്യം ഇല്ലാതാക്കുമോ..? ബാക്ടീരിയകളിൽ നിന്നും മഴ പെയ്യിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയതായി റിപ്പോർട്ട്
ദുബായിൽ പണിയാൻ ആസൂത്രണം ചെയ്യുന്ന കൃത്രിമ കൊടുമുടിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ശക്തമാവുകയാണ്. ഇവിടുത്തെ മഴയില്ലായ്മയ്ക്ക് ഈ കൊടുമുടിയിലൂടെ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. അതിലുപരി ലോകത്തിന്റെ മഴ ദൗർബല്യമവും ഇല്ലാതാക്കാമെന്ന പ്രതീക്ഷയും ഉയർന്ന് വരുന്നുണ്ട്. ഇതിന് പുറമെ ബാക്ടീരിയകളിൽ നിന്നും മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഗവേഷകർ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ശതകോടികൾ മുടക്കി കൃത്രിമ കൊടുമുടി പണിതുയർത്തിയാൽ ദുബായിലെ മരുപ്രദേശത്ത് മഴപെയ്യുമെന്നാണ് ഇതോടനുബന്ധിച്ച് നടത്തിയ പഠനത്തിലൂടെ തെളിഞ്ഞതിനെ തുടർന്നാണ് കൃത്രിമ കൊടുമുടി നിർമ്മിക്കുന്ന പ്രൊജക്ടുമായി മുന്നോട്ട് പോകാൻ യുഎഇ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ദശാബ്ദങ്ങളായി കുതിച്ചുയരുന്ന താപനില യുഎഇയെ വീർപ്പ് മുട്ടിക്കുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോർപറേഷൻ ഫോർ അറ്റ്‌മോസ്ഫിയർ റിസർച്ചിനെ ഇത് സംബന്ധിച്ച പഠനത്തിനായി നി
ദുബായിൽ പണിയാൻ ആസൂത്രണം ചെയ്യുന്ന കൃത്രിമ കൊടുമുടിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ശക്തമാവുകയാണ്. ഇവിടുത്തെ മഴയില്ലായ്മയ്ക്ക് ഈ കൊടുമുടിയിലൂടെ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. അതിലുപരി ലോകത്തിന്റെ മഴ ദൗർബല്യമവും ഇല്ലാതാക്കാമെന്ന പ്രതീക്ഷയും ഉയർന്ന് വരുന്നുണ്ട്. ഇതിന് പുറമെ ബാക്ടീരിയകളിൽ നിന്നും മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഗവേഷകർ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ശതകോടികൾ മുടക്കി കൃത്രിമ കൊടുമുടി പണിതുയർത്തിയാൽ ദുബായിലെ മരുപ്രദേശത്ത് മഴപെയ്യുമെന്നാണ് ഇതോടനുബന്ധിച്ച് നടത്തിയ പഠനത്തിലൂടെ തെളിഞ്ഞതിനെ തുടർന്നാണ് കൃത്രിമ കൊടുമുടി നിർമ്മിക്കുന്ന പ്രൊജക്ടുമായി മുന്നോട്ട് പോകാൻ യുഎഇ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
ദശാബ്ദങ്ങളായി കുതിച്ചുയരുന്ന താപനില യുഎഇയെ വീർപ്പ് മുട്ടിക്കുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോർപറേഷൻ ഫോർ അറ്റ്‌മോസ്ഫിയർ റിസർച്ചിനെ ഇത് സംബന്ധിച്ച പഠനത്തിനായി നിയോഗിച്ചിരുന്നത്. ഇവിടെ കൊടുമുടി കൃത്രിമമായി നിർമ്മിച്ചാൽ പ്രദേശത്തെ കാലാവസ്ഥയിൽ അനുകൂലമായ മാറ്റം പ്രത്യേകിച്ച് മഴ പെയ്യുമോയെന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അവർ പഠനം നടത്തിയിരുന്നത്. കൊടുമുടി നിർമ്മിച്ചാൽ മഴ പെയ്യാനുള്ള സാധ്യതകൾ വർധിക്കുമെന്ന് അവർ പഠനത്തിലൂടെ കണ്ടെത്തുകയും ചെയ്തു. 275,000 പൗണ്ട് മുടക്കിയുള്ള പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത് നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റിസർച്ച് സയന്റിസ്റ്റായ റോയ്‌ലോഫ് ബ്രുയിന്റ്‌ജെസാണ്.
ഇതിനിടെയാണ് ബാക്ടീരിയകളെ ഉപയോഗിച്ചും മഴ പെയ്യിക്കാമെന്ന വിപ്ലവകരമായ കണ്ടുപിടിത്തം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ അടുത്ത കാലം വരെ രോഗങ്ങളുമായി ബന്ധപ്പെട്ട് മാത്രമായിരുന്ന കൂടുതലായും ബാക്ടീരിയകളുടെ പേര് പരാമർശിക്കപ്പെട്ടിരുന്നത്. എന്നാൽ കാലാവസ്ഥയിലും നിർണായകമായ സ്വാധീനം ചെലുത്താൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടുപിടിത്തത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.ഏകകോശ ബാക്ടീരിയകളെ ഉപയോഗിച്ച് കൃത്രിമമായി മഴ പെയ്യിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വളരെ കാലമായി മഴയില്ലാതെ വരൾച്ച അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രദേശങ്ങൾക്ക് തീർത്തും പ്രയോജനമേകുന്ന കണ്ടുപിടിത്തമാണിത്.
ജർമനിയിലെ മയിൻസിലുള്ള മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിമർ റിസർച്ചിലെ ബയോ എൻജിനീയറായ പ്രഫസർ തോബിയാസ് വെയ്ഡ്‌നെറാണ് ഇതു സംബന്ധിച്ച പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. മഴയുണ്ടാക്കാൻ ശേഷിയുള്ള ബാക്ടീരിയയായ സ്യൂഡോമോണാസ് സൈറിൻഗേയുടെ ഘടനയെക്കുറിച്ചാണ് ഇവർ പഠനം നടത്തിയത്. ഉയർന്ന ആൾട്ടിട്യൂഡിലുള്ള മേഘങ്ങളിൽ ഐസ് ന്യൂക്ലിയേഷന് പ്രേരിപ്പിക്കാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് തോബിയാസ് പറയുന്നത്.സ്‌പെക്ട്രോമീറ്ററിലൂടെയാണ് ഗവേഷകർ ബാക്ടീരിയയുടെ ഘടന നിരീക്ഷിച്ചത്. ബാക്ടീരിയയുടെ ഉപരിതലം എത്തരത്തിലാണ് ജലകണികകളുമായി സമ്പർക്കം പുലർത്തുന്നതെന്ന് കണ്ടെത്താനും അവർക്ക് ഇതിലൂടെ സാധിക്കുകയായിരുന്നു.