- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടി പരക്കെ മഴ; ജാഗ്രതാ നിർദ്ദേശം
കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്കു കിഴക്ക് അറബികടലിൽ മെയ് 14 ഓടെ ന്യുനമർദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 ാാ മുതൽ 115.5 ാാ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.