- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും; ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു. നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ കൂടുതൽ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ജാ?ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സെപ്റ്റംബർ 25 ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 26 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളും, സെപ്റ്റംബർ 27 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story