- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് ശ്രീലങ്കൻ തീരത്തേയ്ക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യ ഭാഗത്താണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി മാറി തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ മാർച്ച് 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. വേനൽക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പകൽ താപനില വല്ലാതെ കൂടിയിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ