- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിൽ അതിതീവ്രമഴ മുന്നറിയിപ്പ്; ചെന്നൈയിൽ ഓറഞ്ച് അലർട്ട്; 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ചെന്നൈ:തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചുദിവസം തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ ശനിയാഴ്ച വരെ ചെന്നൈയിലും കാഞ്ചിപുരത്തും തിരുവാല്ലൂരും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും പരക്കെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിലും, യാനം, രായലസീമയിലും വരുംദിവസങ്ങളിൽ അതീതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രയിലും തമിഴ്നാട്ടിലും പെയ്ത കനത്തമഴയിൽ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിന്റെ അടിയിലായത്. ജനജീവിതം താറുമാറായി. വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് വീട്ടുകാരെയാണ് ഒഴിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ