കോഴിക്കോട്: മഴ കനത്തതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്നു ലക്ഷത്തിലധികം പേർ പനിക്കു ചികിത്സ തേടി. ആശങ്കാജനകമായ രീതിയിലാണ് സംസ്ഥാനത്ത് മലേറിയ പടർന്നു പിടിക്കുന്നതായി റിപ്പോര്ട്ടുണ്ട്.

ഏറ്റവും കൂടുൽ പേർ മലേറിയയ്ക്ക് ചികിത്സ നേടിയത് കോഴിക്കോട്ടാണ്. എറണാകുളത്ത് 49 പേർക്കും രോഗം സ്ഥിരീകരിച്ചു. മലേറിയ നിർമ്മാർജനത്തിന്റെ ഭാഗമായി കൊതുകിന്റെ ലാർവകൾ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെള്ളക്കെട്ടുകൾ ഒഴിവാ ക്കുന്നതിനും, മാലിന്യങ്ങൾ പൂർണമായി നിർമ്മാർജനം ചെയ്യുന്നതിനുമുള്ള നടപടിക ൾ സ്വീകരിക്കുന്നതിനും നിർദ്ദേശം.

ഡെംഗിപ്പനിയും ഭീതി വിതച്ച് രംഗത്തുണ്ട്. ആറു മാസത്തിനിടെ 1620 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്നു പേർ മരിച്ചു. മേയിൽ മാത്രം 641 പേർക്ക് ഡെംഗി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്, 345.മഴ കനത്തതോടെ വരും ദിവസങ്ങളിൽ രോഗങ്ങൾ കൂടുതൽ പകരാനുള്ള സാധ്യത ആരോഗ്യവകുപ്പ് ത ള്ളിക്കളയുന്നില്ല.

ഗുരുതരമായ മാലിന്യ പ്രശ് നം നേരിടുന്ന തിരുവനന്തപുര ത്താണ് പനി ബാധിതരും ഏറെയുള്ളത്.1098 പേരാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. 13 പേ ർ മരിച്ചു. കൊല്ലം ജില്ലയിലാണ് രോഗബാധ കൂടുതൽ, ചെള്ളുപനി, ചിക്കൻഗുനിയ, എലിപ്പനി, വൈറൽപനി എന്നിവയും പടർന്നു പിടിക്കു കയാണ്..