മസ്‌കറ്റ്: മസ്‌കറ്റിൽ തിങ്കളാഴ്ച രാത്രി കനത്ത മഴയാണ് ലഭിച്ചത്. ആകാശം മേഘാവൃതമായി ഇപ്പോഴും നിലനിൽക്കുന്നു. മുസന്നായിലും ഫഞ്ചായിലും ചെറിയ തോതിലും മഴ ലഭിച്ചു. അതിനിടയിലാണ് ബുറൈയ്മി, ഫഹൂദ്, ഇബ്രി, ഹൈമാ, മേദാ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഒമാൻ കാലാവസ്ഥ നിരീക്ഷണവകുപ്പ് നൽകുന്നത്.

പൊടിക്കാറ്റ് വീശാനുള്ള സാധ്യതയ്‌ക്കൊപ്പം മുസാണ്ടത്ത് 3.5 മീറ്റർ ഉയരത്തിലും ഒമാൻ കടൽത്തീരത്ത് 2.5 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാല വീശിയടിക്കുമെന്നും വീശിയടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കസബിനും ഷിനാസിനും ഇടയിലുള്ള മത്സ്യബന്ധന ട്രിപ്പുകൾ ദേശീയ മത്സ്യബന്ധന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.