- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക വനമേഖലയിൽ ഉരുൾ പൊട്ടി; പയ്യാവൂർ പുഴയിൽ മലവെള്ളപ്പാച്ചിൽ; വഞ്ചിയം വനമേഖലയിലെ അപ്രതീക്ഷിത ഉരുൾപൊട്ടലിൽ പരിഭ്രാന്തരായി പുഴയോരവാസികൾ

ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയുടെ മലയോരത്ത് വീണ്ടും ഉരുൾ പൊട്ടിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വനത്തിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് വഞ്ചിയം വനമേഖലയിലാണ് വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടലുണ്ടായത്. വഞ്ചിയം -പയ്യാവൂർ പുഴയിൽ ഇതോടെ കനത്ത മലവെള്ളപ്പാച്ചിലിലുണ്ടായി.
താഴ്‌വര പ്രദേശങ്ങളിൽ ഇന്ന് പൂർണ്ണമായും തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ നിനച്ചിരിക്കാതെയുള്ള മലവെള്ളപ്പാച്ചിലിൽ പുഴയോരത്ത് ഉള്ളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വൈകുന്നേരം 5 മണിയോടെയാണ് പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത്. അപകടങ്ങളോ ആളപായങ്ങളോ പ്രാഥമിക ഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
പുഴയുടെ തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോററ്റി ചെയർമാൻ കൂടിയായ കലക്ടർ എസ്. ചന്ദ്രശേഖർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ മഴയിലും ഉരുൾ പൊട്ടലിലും പയ്യാവൂരിൽ ഒരാൾ പാലം മുറിച്ചു കടക്കവെ കാൽ വഴുതി പുഴയിൽ വീണു മരിച്ചിരുന്നു.



