- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായനിധി 1179 കോടിയായി ഉയർന്നതോടെ പ്രത്യേക അക്കൗണ്ട് തുറക്കാനുള്ള തീരുമാനം റദ്ദ് ചെയ്ത് സർക്കാർ; സർക്കാർ ഉദ്യോഗസ്ഥന്മാരുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പണം മാത്രം പുതിയ അക്കൗണ്ടിൽ; പൊതു ജനങ്ങളുടെ സംഭാവന ദുരിതാശ്വാസ നിധിയിൽ തന്നെ തുടരും; പുനരുദ്ധാരണ ഫണ്ട് ധൂർത്തടിക്കുമോ എന്ന് ആശങ്കപ്പെട്ട് വിമർശകർ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ സഹായനിധിയിൽ കിട്ടിയത് 1179 കോടി രൂപയാണ്. ഇപ്പോഴും പണമെത്തുന്നു. സാലറി ചലഞ്ചും ദുരിതാശ്വാനിധിയെ സമ്പന്നമാക്കും. ്അതിനിടെ പ്രളയ ദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകളെല്ലാം പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി. പൊതുജനം സംഭാവനയായി നൽകുന്ന കോടികൾ ചെലവിടുന്നതു സുതാര്യമാക്കണമെന്ന വ്യാപക ആവശ്യത്തെ തുടർന്നാണു പ്രത്യേക അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞ 31ന് ഉത്തരവിറക്കിയത്. എന്നാൽ, ഇതു പണം കൈകാര്യം ചെയ്യുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന ഒറ്റവരി കാരണം പറഞ്ഞ് ഇന്നലെ പെട്ടെന്ന് ഉത്തരവു പിൻവലിക്കുകയായിരുന്നു. ഹൈക്കോടതിയുടേയും മറ്റും ഇടപെടലിന്റെ ഫലമായിരുന്നു പ്രത്യേക അക്കൗണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രത്യേക അക്കൗണ്ട് തുറന്നത്. ഇതാണ് വേണ്ടെന്ന് വച്ചത്. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സംഭാവനയായി നൽകുന്ന പണം മാത്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ സഹായനിധിയിൽ കിട്ടിയത് 1179 കോടി രൂപയാണ്. ഇപ്പോഴും പണമെത്തുന്നു. സാലറി ചലഞ്ചും ദുരിതാശ്വാനിധിയെ സമ്പന്നമാക്കും. ്അതിനിടെ പ്രളയ ദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകളെല്ലാം പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി.
പൊതുജനം സംഭാവനയായി നൽകുന്ന കോടികൾ ചെലവിടുന്നതു സുതാര്യമാക്കണമെന്ന വ്യാപക ആവശ്യത്തെ തുടർന്നാണു പ്രത്യേക അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞ 31ന് ഉത്തരവിറക്കിയത്. എന്നാൽ, ഇതു പണം കൈകാര്യം ചെയ്യുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന ഒറ്റവരി കാരണം പറഞ്ഞ് ഇന്നലെ പെട്ടെന്ന് ഉത്തരവു പിൻവലിക്കുകയായിരുന്നു. ഹൈക്കോടതിയുടേയും മറ്റും ഇടപെടലിന്റെ ഫലമായിരുന്നു പ്രത്യേക അക്കൗണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രത്യേക അക്കൗണ്ട് തുറന്നത്. ഇതാണ് വേണ്ടെന്ന് വച്ചത്.
സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സംഭാവനയായി നൽകുന്ന പണം മാത്രം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ചാൽ മതിയെന്നാണു പുതിയ ഉത്തരവ്. സർക്കാർ ജീവനക്കാർക്കു നൽകാതെ സൂക്ഷിച്ച ഉൽസവബത്തയും ഈ അക്കൗണ്ടിലേക്കു മാറ്റും. എന്നാൽ, പൊതുജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നേരിട്ടുനൽകുന്ന സംഭാവനകൾ ഈ നിധിയിലേക്കു മാറ്റില്ല. ഇതു വകമാറ്റി ചെലവിടലിനുള്ള അവസരമൊരുക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി 2018ൽ അനുവദിച്ച ഉൽസവബത്തയും പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന മറ്റു തുകകളും പ്രത്യേകമായി വരവുവയ്ക്കുന്നതിലേക്കുള്ള സൗകര്യത്തിനായി ഒരു സ്‌പെഷൽ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു പഴയ ഉത്തരവ്. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് പ്രളയദുരിതവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന മറ്റു തുകകളും കൂടി സ്‌പെഷൽ ട്രഷറി സേവിങ്‌സ് അക്കൗണ്ടിൽ വരവുവയ്ക്കാൻ വ്യവസ്ഥ ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഉൽസവബത്തയും ജീവനക്കാരിൽ നിന്നു സംഭാവനയായി ലഭിക്കുന്ന ശമ്പളത്തിന്റെ വിഹിതവും കൂടി മാത്രമേ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പാടുള്ളൂ എന്നു നിഷ്‌കർഷിക്കുന്നതായി വിശദീകരിക്കുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നു സഹായം പ്രവഹിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണു സർക്കാർ പ്രത്യേക പ്രളയ ദുരിതാശ്വാസ നിധി തുടങ്ങിയത്. തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ധനസെക്രട്ടറിയുടെ പേരിലായിരുന്നു അക്കൗണ്ട്. പ്രളയദുരിതാശ്വാസമായി ലഭിക്കുന്ന തുക എങ്ങനെ ചെലവിടുന്നു എന്നറിയാൻ കഴിയുന്നതായിരുന്നു ഈ നടപടി. ഇതിനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ടിൽ (സിഎംഡിആർഎഫ്) എത്തുന്ന പണം പ്രളയദുരിതാശ്വാസത്തിനു മാത്രം ചെലവിടണമെന്നു വ്യവസ്ഥ വയ്ക്കാൻ കഴിയില്ല.
സംഭാവന നൽകുന്നവർക്കു തന്റെ വിഹിതം പ്രളയ ദുരിതാശ്വാസത്തിനു വിനിയോഗിക്കണമെന്ന് ആവശ്യപ്പെടാനും വകുപ്പില്ല. അതുകൊണ്ട് തന്നെ ഈ ഫണ്ടിലെത്തുന്ന തുക സർക്കാരിന് താൽപ്പര്യം പോലെ ചിലവഴിക്കാം.