- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
66 ക്യാമ്പുകളിലായി 1848 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ; 10,000 രൂപ വീതം 5.98ലക്ഷം പേർക്ക് നൽകി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 1740 കോടി രൂപ; ക്രൗഡ് ഫണ്ടിങിന് വേണ്ടി പ്രത്യേക പോർട്ടലുകൾ; വീട് നഷ്ടപ്പെട്ടവർക്ക് വീടു പണിതുകൊടുക്കണം എന്ന പിടിവാശി മാറ്റി നാലു ലക്ഷം രൂപ നൽകാം എന്ന തീരുമാനം ആശ്വാസമായി; നാട്ടുകാരുടെ സഹായവും കടവും സമ്പാദ്യവും എല്ലാം ചേർത്ത് മെച്ചപ്പെട്ട വീടുണ്ടാക്കാം എന്ന പ്രതീക്ഷയിൽ അനേകം പേർ
തിരുവനന്തപുരം: നവകേരള നിർമ്മാണത്തിനായി പുതു പ്രഖ്യാപനവുമായി പിണറായി വിജയൻ സർക്കാർ. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുമെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കുകയാണ്. വീട് നഷ്ടമായവർ സ്വന്തം നിലയിൽ വീടു വച്ചാലും നാല് ലക്ഷം രൂപ സർക്കാർ നൽകും. പ്രളയത്തിൽ വീട് നശിച്ചവരിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് വീട് നിർമ്മിക്കാൻ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടർമാരെ അധികാരപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുള്ളവർ സർക്കാർ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടർക്ക് പ്രത്യേകം അപേക്ഷ നൽകണം. രണ്ട് ഗഡുക്കളായാണു സഹായം അനുവദിക്കുക. തദ്ദേശ സ്ഥാപനം വഴി നടത്തിയ സർവേയിൽ വീട് പൂർണമായും വാസയോഗ്യമല്ലെന്നു കണ്ടെത്തിയവർക്കാണു തുക അനുവദിക്കുക. വീടു നിർമ്മാണം ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ബാധിക്കുന്ന സ്ഥലത്തല്ലെന്നു കലക്ടർ ഉറപ്പാക്കണം. നിർമ്മാണത്തിനു സർക്കാർ അനുവദിക്കുന്നതിൽ കൂടുതലുള്ള ചെലവ് ഗുണഭോക്താവു തന്നെ വഹിക്കണം. നിർമ്മാണം സ്വയം ഏറ്റെടുക്കാമെന്നു ഗുണഭോക്താവിൽനിന്നു കലക്ടർ സാക്ഷ്യപത്
തിരുവനന്തപുരം: നവകേരള നിർമ്മാണത്തിനായി പുതു പ്രഖ്യാപനവുമായി പിണറായി വിജയൻ സർക്കാർ. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുമെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കുകയാണ്. വീട് നഷ്ടമായവർ സ്വന്തം നിലയിൽ വീടു വച്ചാലും നാല് ലക്ഷം രൂപ സർക്കാർ നൽകും. പ്രളയത്തിൽ വീട് നശിച്ചവരിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് വീട് നിർമ്മിക്കാൻ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടർമാരെ അധികാരപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുള്ളവർ സർക്കാർ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടർക്ക് പ്രത്യേകം അപേക്ഷ നൽകണം. രണ്ട് ഗഡുക്കളായാണു സഹായം അനുവദിക്കുക.
തദ്ദേശ സ്ഥാപനം വഴി നടത്തിയ സർവേയിൽ വീട് പൂർണമായും വാസയോഗ്യമല്ലെന്നു കണ്ടെത്തിയവർക്കാണു തുക അനുവദിക്കുക. വീടു നിർമ്മാണം ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ബാധിക്കുന്ന സ്ഥലത്തല്ലെന്നു കലക്ടർ ഉറപ്പാക്കണം. നിർമ്മാണത്തിനു സർക്കാർ അനുവദിക്കുന്നതിൽ കൂടുതലുള്ള ചെലവ് ഗുണഭോക്താവു തന്നെ വഹിക്കണം. നിർമ്മാണം സ്വയം ഏറ്റെടുക്കാമെന്നു ഗുണഭോക്താവിൽനിന്നു കലക്ടർ സാക്ഷ്യപത്രം വാങ്ങണമെന്നും ഉത്തരവിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ദുരന്ത പ്രതികരണനിധിയിൽനിന്നുമാണ് തുക അനുവദിക്കുക. വീട് നിർമ്മാണത്തിന്റെ കാൽഭാഗം പൂർത്തീകരിക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ച 4 ലക്ഷം രൂപയുടെ പകുതി നൽകും. 75% വീടു പണി പൂർത്തീകരിച്ചാൽ ബാക്കി പകുതി തുക നൽകുമെന്നും ഉത്തരവിൽ പറയുന്നു
ഇത് പുതിയ പ്രതീക്ഷയാണ്. പലയിടത്തും നാട്ടുകാരും മറ്റും വീട് നഷ്ടമായവരെ സഹായിക്കാൻ സ്വന്തം നിലയ്ക്ക് രംഗത്തുണ്ട്. ഇതിനൊപ്പം സർക്കാരിന്റെ നാല് ലക്ഷവും. ഇതോടെ സുരക്ഷിത ഭവനം ഒരുക്കാമെന്ന പ്രതീക്ഷയാണ് സജീവമാകുന്നത്. സർക്കാരിന്റെ നാല് ലക്ഷത്തോടൊപ്പം വിവിധ സംഘടനകളുടേയും നാട്ടുകാരുടേയും പിന്നെ കടവും മറ്റ് സമ്പാദ്യവുമെല്ലാം ചേർത്ത് നല്ലൊരു വീടെന്ന സ്വപ്‌നം പ്രളയത്തിൽ ദുരിതം അനുഭവിച്ചവരെ തേടിയെത്തുകയായിരുന്നു. സുനാമിയിലും മറ്റും ദുരിത ബാധിതർക്ക് സർക്കാർ വീട് വിച്ച് നൽകുന്നതായിരുന്നു പതിവ്. ഫണ്ട് തട്ടിപ്പിന്റെ മാതൃകയായി ഇത് മാറി. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് കിടപ്പാടം നിർമ്മിക്കാനൊരുങ്ങുന്നവർക്കും സർക്കാർ സഹായം നൽകുന്നത്. ഇതോടെ കേരള പുനർനിർമ്മതിയിലെ ലക്ഷ്യങ്ങൾ പുതിയ വേഗം കൈവരും.
റോഡുകളും പാലങ്ങളും അടക്കം സർക്കാരിന് ഇടപെടൽ നടത്തേണ്ട നിർമ്മാണ മേഖലകൾ വലുതാണ്. ഇവിടേക്ക് കൂടുതൽ ശ്രദ്ധ വയ്ക്കാൻ ഇതിലൂടെ സർക്കാരിന് കഴിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപയാണ്. പുനരധിവാസ- പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുള്ള ഇന്റർനെറ്റ് പോർട്ടൽ തയാറായി. ഈ പ്രവർത്തനമെല്ലാം മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നുമുണ്ട്. പിഴവുകളില്ലാതെ എല്ലാം നടപ്പാക്കാനാണ് തീരുമാനം. ക്രൗഡ് ഫണ്ടിംഗിൽ വലിയ പ്രതീക്ഷയാണ് കേരളത്തിനുള്ളത്. വിദേശത്ത് ഫണ്ട് പിരിവിന് മന്ത്രിമാരും മുഖ്യമന്ത്രിയും പോകുന്നുണ്ട്. ഇതോടെ ക്രൗഡ് ഫണ്ടിങ് പുതിയ തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ഈ പോർട്ടലിലേക്കു വിവിധ വകുപ്പുകൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തിരമായി നൽകണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു. ഇപ്പോഴും 66 ക്യാംപുകളിലായി 1,848 പേർ കഴിയുന്നു. 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേർക്ക് വിതരണം ചെയ്തു. പ്രളയത്തിൽ വൈദ്യുതി നിലയങ്ങൾക്കും ലൈനുകൾക്കുമുണ്ടായ തകരാറുകൾ പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തിൽ നഷ്ടമായി. 16,661 വീടുകളാണു പൂർണമായും തകർന്നത്. 2.21 ലക്ഷം വീടുകൾക്കു ഭാഗികമായി തകരാറുണ്ടായി.
വീടുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും വേഗം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു. കാർഷിക മേഖലയിൽ പുനർനിർമ്മാണം നടത്തുമ്പോൾ കൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കണം. വീട്ടുപകരണങ്ങൾ വാങ്ങുന്നതിനു കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേർ അപേക്ഷിച്ചു. 11,618 അപേക്ഷകൾ ബാങ്കുകളിൽ സമർപ്പിച്ചു. 7,625 അപേക്ഷകൾ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകൾ 60.81 കോടി രൂപ അനുവദിച്ചു. നവംബർ 1, 2 തീയതികളിൽ ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ലൈവ്ലിഹുഡ് കോൺഫറൻസ് സംഘടിപ്പിക്കും.
പ്രളയത്തിൽ 3,600 കറവപ്പശുക്കൾ ചത്തു. പകരം പശുവിനെ വാങ്ങുന്നതിന് സർക്കാർ 33,000 രൂപ വീതം നൽകും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുള്ളവർക്ക് വായ്പ ലഭ്യമാക്കും. പ്രളയത്തിൽ 114 അങ്കണവാടികൾ പൂർണമായും ആയിരത്തോളമെണ്ണം ഭാഗികമായും തകർന്നു. ഇവ പുനർനിർമ്മിക്കാൻ 90 കോടി രൂപയാണ് ഏകദേശ ചെലവ്. തകർന്ന 35 പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കും. പൊലീസിന്റെ 143 കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. ലോകബാങ്കുമായും എഡിബിയുമായും വായ്പ സംബന്ധിച്ചു ചർച്ച നടത്തുന്നു. നബാർഡ്, ഹഡ്‌കോ എന്നീ ഏജൻസികളിൽ നിന്നു വായ്പയെടുക്കാനും ആലോചനയുണ്ട്.