- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ശമനമില്ലാതെ മഴ തുടരുന്നു; വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി; ഡൽഹിയിൽ ലഭിച്ചത് 46 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴ
ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 3ലേക്കു വെള്ളം ഇരച്ചുകയറിയതോടെ വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹിയിലേക്കുള്ള 5 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും പുറപ്പെടേണ്ട 3 വിമാനങ്ങൾ റദ്ദാക്കുകയും െചയ്തു. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു വെള്ളക്കെട്ട്. ടെർമിനലിനു മുന്നിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നെങ്കിലും അരമണിക്കൂറിനുള്ളിൽ വെള്ളം ഒഴുക്കിക്കളഞ്ഞതായി അധികൃതർ പറഞ്ഞു.
ഇന്നലെ പുലർച്ചെ തുടങ്ങിയ തോരാമഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞ് ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. മിന്നൽ പ്രളയത്തിൽ അടിപ്പാതയിൽ കുടുങ്ങിയ സ്വകാര്യ ബസിലെ 40 യാത്രക്കാരെയും വെള്ളക്കെട്ടിൽ പെട്ട വാനിൽ നിന്നു 18 പേരെയും അഗ്‌നിശമനസേന രക്ഷിച്ചു.
കാലവർഷം ആരംഭിച്ചതിനു ശേഷം ഡൽഹിയിൽ ഇക്കുറി ലഭിച്ചത് 1,136.6 മില്ലീ മീറ്റർ മഴയാണെന്നും കഴിഞ്ഞ 46 വർഷത്തിനിടെ ലഭിച്ച റെക്കോർഡ് മഴയാണിതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ