- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ; റോഡുകളിൽ വെള്ളക്കെട്ട്; മഴക്കൊപ്പം കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ഷാർജ: യുഎഇയിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. ഖോർഫഖാനിൽ റോഡിന് സമീപം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധിപ്പേർ ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ദൂരക്കാഴ്ച കുറയുമെന്നതിനാൽ ഡ്രൈവർക്ക് ജാഗ്രതാ നിർദേശവും നൽകി. കാറ്റിന് സാധ്യതയുണ്ടായിരുന്നതിനാൽ ഉറപ്പില്ലാത്ത നിർമ്മിതികളും മറ്റും തകർന്നുവീണേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story