തെന്നിന്ത്യൻ താരസുന്ദരിയായ റായ് ലക്ഷ്മിക്ക് ഷൂട്ടിങിനിടെ പരുക്ക്. പുതിയ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്കിടയിലാണ് പരിക്ക് പറ്റിയത്. റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ ട്വിറ്ററിൽ പരുക്ക് പറ്റിയ കൈമുട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇട്ട ട്വീറ്റ് ഇപ്പോൾ നടിക്ക് തന്നെ വിനയായിരിക്കുകയാണ്.

ഷൂട്ടിങിനിടെ കൈമുട്ടിന് ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങൾ എപ്പോഴും എന്നെ ആകർഷിക്കാറുണ്ട്. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനില്ല, ഞാൻ സുരക്ഷിതയാണ്' എന്നായിരുന്നു പോറലിനൊപ്പമുള്ള കുറിപ്പ്.

എന്നാൽ പോസ്റ്റ് കണ്ട ഭൂരിഭാഗം പേരും നടിയ്‌ക്കെതിരെ വിമർശനങ്ങളുമായി എത്തി. കാര്യമില്ലാത്ത കാര്യം പോലും പങ്കുവെച്ച് ലൈക്കിനും കമന്റിനുമായി നോക്കിയിരിക്കുന്ന പ്രത്യേക മാനസിക നിലവാരത്തിലേയ്ക്ക് നടി മാറി എന്നാണ് ചിലർ പറയുന്നത്. മാത്രമല്ല നടിയുടെ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ളതാണെന്നും ആരോപിക്കുന്നു. ചിലർ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കാൻ നടിയോട് ആവശ്യപ്പെട്ടു.

ഷൂട്ടിങിനിടെ മരണപ്പെട്ട, മരണത്തെ മുഖാമുഖം കണ്ട, ഗുരുതര പരിക്കേറ്റിട്ടും അഭിനയം തുടർന്ന താരങ്ങൾ ഉദാഹരണമായി മുന്നിൽ നിൽക്കുമ്പോൾ ഇത്തരം വിലകുറഞ്ഞ കാര്യങ്ങൾ നിർത്താൻ നടിയോട് ആരാധകർ ആവശ്യപ്പെട്ടു.