- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്‌ച്ച മുതൽ കേരളത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ബംഗാൾ ഉൾക്കടലിൽ ഈ മാസത്തിലെ നാലാമത്തെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യത
തിരുവനന്തപുരം: തിങ്കളാഴ്‌ച്ച മുതൽ കേരളത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ മലയോര മേഖലയിൽ ഇടിയോടു കൂടിയ മഴ സാധ്യതയെന്നാണ് മുന്നറിയിപ്പ്ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തിനകം രാജസ്ഥാനിലേക്ക് നീങ്ങും. ഓഗസ്റ്റ് 22 മുതൽ 24 വരെ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മറുനാടന് ഡെസ്ക്
Next Story