- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലവെള്ളം കിണറടക്കം മൂടി ഇരമ്പിയാർത്തുവരുന്നത് കണ്ട് പുറത്തേക്ക് ഓടുമ്പോൾ കുഞ്ഞുമകൾ കൈയിൽ നിന്നും തെറിച്ചുപോയി; നദീറയെ രക്ഷിച്ചുവെങ്കിലും 15 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് നൂമ തസ്നീമിന്റെ തണുത്തുറഞ്ഞ ശരീരം; പേരാവൂരിന് മറക്കാൻ പറ്റാത്ത ദുരന്തം
പേരാവൂർ: പേരാവൂരിൽ ഹൃദയം പിളർന്ന് ആഗസ്റ്റിന്റെ തുടക്കത്തിൽ തേടിയെത്തിയത് വൻദുരന്തം. മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത് ഒരു പിഞ്ചുകുഞ്ഞടക്കം മൂന്നുപേരുടെ ജീവൻ. കണ്ണൂർ ജില്ലയിലെ അഞ്ചിടങ്ങളിലെ ഉരുൾപൊട്ടലിൽ നെടുംപുറംചാലിൽ കോളനിനിവാസികളായ രണ്ടുപുരുഷന്മാരും പൂളക്കുറ്റി കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്സിന്റെ മകൾ രണ്ടരവയസുകാരിയുമാണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്‌ച്ച മൂന്നുമണിയോടെ തുടങ്ങിയ പേമാരി ഉരുൾപൊട്ടലായി മാറിയത് രാത്രിഏഴുമണിയോടെയാണ്. ഒരു ഘോരശബ്ദം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്.
മേലെവെള്ളറയിൽ നിന്നാണ് അഞ്ചിടങ്ങളിൽ നിന്നും ഉരുൾപൊട്ടലുണ്ടായത്. ഘോരശബ്ദത്തോടെ മരങ്ങളും പാറക്കെട്ടുകളും കുത്തിയൊലിച്ചെത്തുകയായിരുന്നു. പൂളക്കുറ്റി റോഡിൽ നിന്നുംനൂറ് മീറ്റർ മാത്രം ദൂരത്ത് ഒറ്റനില കോൺക്രീറ്റ് കെട്ടിടത്തിൽ താമസിക്കുന്ന നദീറ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീനെയുമെടത്ത് ശബ്ദം കേട്ടെത്തിയ നദീറ കണ്ടത് മലവെള്ളപാച്ചിലിൽ കിണറടക്കം മൂടുകയും പ്രളയജലം ഇരമ്പിയാർത്തുവരുന്നതുമാണ്. കുഞ്ഞിനെയെടുത്തു പുറത്തേക്ക് ഓടുമ്പോൾ കുഞ്ഞുമകൾ കൈയിൽ നിന്നും തെറിച്ചുപോവുകയായിരുന്നു. നദീറയെ നാട്ടുകാരും ഫയർഫോഴ്സും കൂടി മരണമുഖത്തുനിന്നും രക്ഷിച്ചുവെങ്കിലും 15മണിക്കൂറുകൾ കഴിഞ്ഞ് 20മീറ്റർ അകലെ നിന്നാണ് നൂമ തസ്മീന്റെ തണുത്തുറഞ്ഞ ശരീരം കണ്ടെത്തി.
ഇന്ന് പുലർച്ചെ 7.45ന്് കുട്ടിയുടെ മൃതദേഹം എൻ.ഡി. ആർ. എഫ് സംഘവും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു. പൂളക്കുറ്റി കുടുംബക്ഷേമകേന്ദ്രത്തിൽ ജെ.പി. എച്ച് നഴ്സായി ജോലി കിട്ടിയതനുസരിച്ചാണ് പത്തംനംതിട്ട കരിമണ്ണൂർസ്വദേശിനിയും നിടയങ്കാലിൽ സമീറിന്റെ ഭാര്യ നാദിറ പൂളക്കുറ്റിയിലെത്തിയത്. കുടുംബക്ഷേമ കേന്ദ്രത്തിന്റെ പുറകുവശത്തായിരുന്നു അവർ താമസിച്ചിരുന്നത്. പ്രളയജലം മകളെ കൊണ്ടുപോയതറിഞ്ഞ ആഘാതത്തിൽ എന്റെ മകളോ കണ്ടോയെന്നു ചോദിച്ചുകൊണ്ടുള്ള സമീറിന്റെ നിലവിളി കൂടി നിൽക്കുന്നവരുടെ കണ്ടുനിൽക്കുന്നവരെയും കണ്ണീരണിയിച്ചു. നൂമാതസ്മീന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചതിനു ശേഷം ഉച്ചയോടെ മരണാനന്തര കർമ്മങ്ങൾക്കായി സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ബോധരഹിതമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു നദീറ.
ഡോക്ടറെ കാണിച്ചുവന്നു വീട്ടിൽ കയറിയതായിരുന്നുവെള്ളറ കോളനിയിലെ ചന്ദ്രൻ(55) ഈസമയമാണ്മലവെള്ളപാച്ചിൽ ആർത്തലച്ചുവന്നത്. ഭാര്യയും മകനും രക്ഷപ്പെട്ടുവെങ്കിലും ഒലിച്ചുപോയവീടിനൊപ്പം ചന്ദ്രനെയും കാണാതായി. ഇന്ന് ഉച്ചയോടെയാണ് ചന്ദ്രന്റെ മൃതദേഹം വീടു നിൽക്കുന്നസ്ഥലത്തു നിന്നും അൻപതു മീറ്റർ ദൂരത്ത് മലവെള്ളപാച്ചിലിലുണ്ടായ ഗർത്തത്തിൽ നിന്നാണ് മണ്ണുമൂടിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കഴിയവേയാണ് താഴെവെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷിനെയും45) മരണം അപഹരിച്ചത്.
ജോലികഴിഞ്ഞുവീട്ടിലെത്തിയപ്പോഴാണ് കോളനിയിലെ രാജേഷിന്റെ ജീവനെടുക്കാനായി മലവെള്ളപാച്ചിലെത്തിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. നിടുംപുറം ചാലിൽ കോളനികളെതുടച്ചു നീക്കിയാണ് പ്രളയജലം കടന്നുപോയത്. മരണസംഖ്യ കൂടാതിരുന്നത് പ്രളയജലം വരുന്നത് കണ്ടു പലരും ദൂരേക്ക് ഓടിരക്ഷപ്പെട്ടതുകൊണ്ടു മാത്രമാണ്. റോഡിലൂടെ ബൈക്കിലൂടെ പോകുന്ന യുവാക്കളിലൊരാൾ ബൈക്ക് നിർത്തി ഓടിരക്ഷപ്പെടുകയായിരുന്നു.പേരാവൂർ തെറ്റുവഴിയിലെ കൃപാ ഓർഫനേജ് ഹോമിന്റെ ഒരുഭാഗം തകരുകയും ആംബുലസടക്കമുള്ള വാഹനങ്ങൾ ഒലിച്ചു പോവുകയും ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്