- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിത മഴയിൽ കുളിച്ച് വടക്കൻ മേഖല; മിന്നൽ പ്രളയം ഗതാഗതം താറുമാറാക്കി; വീണ്ടും പൊടിക്കാറ്റിന് സാധ്യത
മസ്‌ക്കറ്റ്: വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയിൽ വടക്കൻ മേഖലകൾ വെള്ളത്തിലായി. റോഡുകളിൽ ഉണ്ടായ വെള്ളക്കെട്ട് കുറച്ചു നേരത്തേക്ക് ഗതാഗതം താറുമാറാക്കുകയും ചെയ്തു. ഒമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നതാണ്. മസ്‌ക്കറ്റ്, മുസാന്ദ
മസ്‌ക്കറ്റ്: വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയിൽ വടക്കൻ മേഖലകൾ വെള്ളത്തിലായി. റോഡുകളിൽ ഉണ്ടായ വെള്ളക്കെട്ട് കുറച്ചു നേരത്തേക്ക് ഗതാഗതം താറുമാറാക്കുകയും ചെയ്തു. ഒമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നതാണ്. മസ്‌ക്കറ്റ്, മുസാന്ദം, നോർത്ത്, സൗത്ത് ബാട്ടനാ, നോർത്ത് ഷർക്കിയ, അൽ ഹജ്ജാർ മേഖലകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു.
മസ്‌ക്കറ്റ്, റസ്താക്, മദ്ദ, കഹാസാബ്, സോഹാർ, സൈഖ്, ഡിബ്ബ, സുവെയ്ക്ക്, റാസ് അൽഹദ്ദ്, ഷിനാസ്, സഹാം എന്നിവിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. അതേസമയം ഇബ്ര, മദ്ദ, യലൂനി, സനിയാം, ദുഃഖം, ബിഡിയാ മേഖലകളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും മസ്‌ക്കറ്റ്, മുസാന്ദം ഗവർണറേറ്ററുകൾ, അൽ ഹജ്ജാർ പർവത മേഖലകളിൽ അനുഭവപ്പെടുക. അതുകൊണ്ടു തന്നെ ഈ മേഖലകളിൽ പതിവിലധികം ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം കാലാവസ്ഥയിൽ നിവാസികൾ കൂടുതൽ കരുതൽ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞാഴ്ച ഒമാനിൽ പരക്കെ കാഴ്ചയെ ഭാഗികമായി മറയ്ക്കുന്ന തരത്തിലാണ് പൊടിക്കാറ്റിന്റെ ശല്യമുണ്ടായത്. ശക്തമായ കാറ്റ് കാലാവസ്ഥ ഏറെ മോശമാക്കുകയായിരുന്നു. 48 മണിക്കൂറിനു ശേഷം പെട്ടെന്ന് താപനില താഴുകയും തണുത്ത കാലാവസ്ഥയിലേക്ക് അന്തരീക്ഷം മാറുകയും ചെയ്തു. 20 ഡിഗ്രി സെൽഷ്യസ് വരെ അന്ന് താപനില താണിരുന്നു.