- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ നഗരം വീണ്ടും വെള്ളത്തിനടിയിലായി; നിർത്താതെ പെയ്യുന്ന മഴയും ആഞ്ഞുവീശുന്ന കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു; റോഡ്-റെയിൽ-വ്യോമഗതാഗതവും പൂർണ്ണമായും സ്തംഭിച്ചു; ട്രെയിനുകളും വിമാനങ്ങളും എത്താത്തതോടെ ഓണത്തിന് നാട്ടിൽ പോകാനാകാതെ അനേകം മലയാളികൾ
മുംബൈ: കനത്ത മഴ മൂലം വെള്ളത്തിലടിയിലായ മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. നഗരത്തിലെ റോഡ്-റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്. മഴ വിമാന സർവ്വീസുകളെയും കാര്യമായി ബാധിച്ചു. രണ്ടുദിവസംകൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 2005 ജൂലൈയ്ക്ക് ശേഷമുണ്ടായ ഏറ്റവും കനത്ത മഴയാണ് മുംബൈയിൽ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. 50 സെന്റീ മീറ്റർ മഴയാണ് 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത്. റോഡുകളും റെയിൽപാളങ്ഹളും വെള്ളത്തിൽ മുങ്ങി. അഴുക്കു ചാലുകളെല്ലാം അടഞ്ഞുകിടക്കുന്നത് വെള്ളം കെട്ടിക്കിടക്കാൻ കാരണമായിട്ടുണ്ട്.സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവർത്തനം നടത്താനുമായി ദേശീയ ദുരിത നിവാരണ സേന തയ്യാറെടുത്തു. രാവിലെ മുതൽ കനത്ത കാറ്റും മഴയുമുണ്ട്. മഴ ശമിക്കാത്തതിനാൽ ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുകയാണ്. ആശുപത്രികളി
മുംബൈ: കനത്ത മഴ മൂലം വെള്ളത്തിലടിയിലായ മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. നഗരത്തിലെ റോഡ്-റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്. മഴ വിമാന സർവ്വീസുകളെയും കാര്യമായി ബാധിച്ചു.
രണ്ടുദിവസംകൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 2005 ജൂലൈയ്ക്ക് ശേഷമുണ്ടായ ഏറ്റവും കനത്ത മഴയാണ് മുംബൈയിൽ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.
ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. 50 സെന്റീ മീറ്റർ മഴയാണ് 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത്. റോഡുകളും റെയിൽപാളങ്ഹളും വെള്ളത്തിൽ മുങ്ങി. അഴുക്കു ചാലുകളെല്ലാം അടഞ്ഞുകിടക്കുന്നത് വെള്ളം കെട്ടിക്കിടക്കാൻ കാരണമായിട്ടുണ്ട്.
സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവർത്തനം നടത്താനുമായി ദേശീയ ദുരിത നിവാരണ സേന തയ്യാറെടുത്തു. രാവിലെ മുതൽ കനത്ത കാറ്റും മഴയുമുണ്ട്. മഴ ശമിക്കാത്തതിനാൽ ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുകയാണ്. ആശുപത്രികളിലും വെള്ളം കയറി. കെഇഎം ആശുപത്രിയിൽ വെള്ളം കയറി പ്രവർത്തനം തടസ്സപ്പെട്ടു.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡുകളിൽ അനാഥമായി കിടക്കുകയാണ്. മഴയെത്തുടർന്ന് മിലൻ സബ്വേ, അന്ധേരി സബ്വേ എന്നിവ അടച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
പേമാരിയും വെള്ളപ്പൊക്കവുമുള്ളതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.കടൽ പ്രക്ഷുബ്ധമായതിനാൽ ബീച്ചുകളിൽ പോകരുതെന്നും മറൈൻ ഡ്രൈവ് സീവാളിന് സമീപം നിൽക്കരുതെന്നും ബിഎംസി അധികൃതർ മുന്നറിയിപ്പ് നൽകി. ബോംബെ ഹൈക്കോടതിയും മഴ കാരണം അടച്ചിട്ടിരിക്കുകയാണ്.
നഗരത്തിലെ ആശുപത്രികളടക്കം ഒട്ടുമിക്ക കെട്ടിടങ്ങളിലും വെള്ളം കയറി. അത്യാവശ്യമെങ്കിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ താമസിക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്. എന്ത് ആവശ്യമുണ്ടെങ്കിലും '100' നമ്പർ ഡയൽ ചെയ്യണമെന്നു മുംബൈ പൊലീസ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥ വിമാന സർവ്വീസുകളേയും ബാധിച്ചു. ദീർഘദുര ട്രെയിനുകളും വെട്ടിച്ചുരുക്കിയതോടെ ഓണത്തിന് നാട്ടിൽ പോകാനിരുന്ന മലയാളികളെയാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചത്. പ്രളയം മൂലം ഇവർ നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിലുള്ളവരും ഇതിൽ ആശങ്കയിലാണ്
അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നു. അതിനാൽ യാത്രകൾ അടക്കം മാറ്റി വയ്ക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്ര ഒഴിവാക്കാൻ സാധിക്കാത്തവർ അതീവ ജാഗ്രത പുലർത്തണമെന്നും മുംബൈ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.