- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അവർ ഒരുമിച്ചുകൂടി; പൂർണ നഗ്നരായി ഉപഭോക്തൃ വ്യവസ്ഥയോട് പ്രതിഷേധിച്ച് ലോകം റെയിൻബോ ഡേ ആഘോഷിച്ചത് ഇങ്ങനെ
കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഒത്തുകൂടിയ റെയിൻബോ വിശ്വാസികൾ, പൂർണ നഗ്നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്‌നേഹം പങ്കിട്ടു. മെക്‌സിക്കോയിലെയും ഗ്വാട്ടിമാലയിലെയും മൊറോക്കോയിലെയും റഷ്യയിലെയും റെയിൻബോ ദിനത്തിന്റെ ആഘോഷ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ ഡെനിസ് വെജാസാണ് പകർത്തിയത്. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുകൂടിയാണ് റെയിൻബോ ദിനം ആഘോഷിക്കപ്പെടുന്നത്. പരസ്പരം സ്‌നേഹിച്ചും ചർച്ച ചെയ്തും ധ്യാനിച്ചും പുകവലിച്ചുമൊക്കെയാണ് റെയിൻബോ വിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്. നാടോടി ജീവിതത്തെ പകർത്തുന്നത് ഹോബിയാക്കിയ ലിത്വാനിയക്കാരൻ ഫോട്ടോഗ്രാഫർ വെജാസിന്, ഏറ്റവും മികച്ച ചിത്രങ്ങൾ കിട്ടുന്ന അവസരം കൂടിയാണ് റെയിൻബോ ദിനം. ഉപാധികളില്ലാത്ത സ്‌നേഹമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്ന് വെജാസ് പറയുന്നു. നിയന്ത്രിക്കാനാരുമില്ലാത്ത, കെട്ടുപാടുകളില്ലാത്ത ജീവിതമെന്നതാണ് റെയിൻബോ വിശ്വാസികളുടെ അടിസ്ഥാനം. ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ലാത്ത സ്വാതന്ത്ര്യമാണ് അവിടെ പ്രതീക്ഷിക്കുന്നത്. ഒരേ മനസ്സുള്ളവരുടെ ഒത്തുചേരലാണിത
കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഒത്തുകൂടിയ റെയിൻബോ വിശ്വാസികൾ, പൂർണ നഗ്നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്‌നേഹം പങ്കിട്ടു. മെക്‌സിക്കോയിലെയും ഗ്വാട്ടിമാലയിലെയും മൊറോക്കോയിലെയും റഷ്യയിലെയും റെയിൻബോ ദിനത്തിന്റെ ആഘോഷ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ ഡെനിസ് വെജാസാണ് പകർത്തിയത്. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുകൂടിയാണ് റെയിൻബോ ദിനം ആഘോഷിക്കപ്പെടുന്നത്.
പരസ്പരം സ്‌നേഹിച്ചും ചർച്ച ചെയ്തും ധ്യാനിച്ചും പുകവലിച്ചുമൊക്കെയാണ് റെയിൻബോ വിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്. നാടോടി ജീവിതത്തെ പകർത്തുന്നത് ഹോബിയാക്കിയ ലിത്വാനിയക്കാരൻ ഫോട്ടോഗ്രാഫർ വെജാസിന്, ഏറ്റവും മികച്ച ചിത്രങ്ങൾ കിട്ടുന്ന അവസരം കൂടിയാണ് റെയിൻബോ ദിനം. ഉപാധികളില്ലാത്ത സ്‌നേഹമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്ന് വെജാസ് പറയുന്നു.
നിയന്ത്രിക്കാനാരുമില്ലാത്ത, കെട്ടുപാടുകളില്ലാത്ത ജീവിതമെന്നതാണ് റെയിൻബോ വിശ്വാസികളുടെ അടിസ്ഥാനം. ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ലാത്ത സ്വാതന്ത്ര്യമാണ് അവിടെ പ്രതീക്ഷിക്കുന്നത്. ഒരേ മനസ്സുള്ളവരുടെ ഒത്തുചേരലാണിത്. ലോകത്തിന്റെ പല ഭാഗങ്ങലിൽനനിന്ന് ഈ ദിവസത്തിനുവേണ്ടി ഒത്തുചേരുന്നവർ. പുറംലോകവുമായി തീർത്തും ബന്ധമില്ലാത്ത പ്രദേശങ്ങളിൽ മാത്രമാണ് റെയിൻബോ ആഘോഷം നടക്കുന്നത്. പുറമെ നിന്നുള്ള ഇടപെടലുകൾ സ്വതന്ത്രമായ വിഹാരത്തെ ഹനിക്കുമെന്ന് അവർക്കറിയാം.
1972-ൽ കൊളറാഡോയിലാണ് ആദ്യ റെയിൻബോ ദിനം ആഘോഷിച്ചത്. ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് നടക്കുന്നുണ്ട്. ധ്യാനവും നൃത്തവും പാട്ടും യോഗയുമൊക്കെയായി സ്വതന്ത്രമായൊരു ദിവസമാണ് ഇതിലൂടെ റെയിൻബോ വിശ്വാസികൾ ലക്ഷ്യമിടുന്നത്.