മാൻ ജനതയെ വലച്ച് വീണ്ടും മഴയെത്തി. ന്യൂനമർദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിൽ മഴക്കുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒമാന്റെ വടക്കൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു

സൊഹാർ, ഹഫീത്ത്, സഹം, വാദി ഹൊഖയിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയുണ്ടായത്. ഖുറിയാത്ത്, റുമൈസ് തുടങ്ങിയയിടങ്ങളിൽ മഴയുണ്ടായി. . മലയോര മേഖലകളിൽ വാദിയെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

തീരപ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ടായിരുന്നു. അതിനിടെ, സൂർ തീരത്ത് മേഘക്കുഴൽ (വാട്ടർ സ്‌പോട്ട്) പ്രതിഭാസം ദൃശ്യമായതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളത്തിന് മുകളിൽ ഫണലിന്റെ ആകൃതിയിൽ കറങ്ങുന്ന മേഘത്തിന്റെ ദൃശ്യം
സോഷ്യൽമീഡിയകളിലൂടെയാണ് പുറംലോകമറിഞ്ഞത്. അപൂർവമായ പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷണരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.