- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെ പണം ഉണ്ടാക്കരുത് എന്ന രാജ് കുന്ദ്രയുടെ പുസ്തകം വീണ്ടും ചർച്ചയാകും; നീലച്ചിത്ര നിർമ്മാണക്കേസിന്റെ ക്ഷീണം മാറും മുമ്പേ ശിൽപ ഷെട്ടിയുടെ ഭർത്താവ് വീണ്ടും കുരുക്കിൽ; കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയുടെ പുതിയ കേസ്
മുംബൈ: എങ്ങനെ പണം ഉണ്ടാക്കരുത്? നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമ്മാണ കേസ് കഴിഞ്ഞ വർഷം കത്തി നിന്നപ്പോൾ രാജ്കുന്ദ്രയുടെ ഈ പുസ്തകവും ചർച്ചയായിരുന്നു. അറം പറ്റിയെന്നാണ് അന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നത്. ഇറോട്ടിക്ക ചിത്രങ്ങളാണ് താൻ നിർമ്മിച്ചതെന്നും പോൺ ചിത്രങ്ങൾ അല്ലെന്നുമായിരുന്നു രാജ് കുന്ദ്രയുടെ വാദം. ആ കേസിന്റെ ക്ഷീണം മാറും മുമ്പേ, രാജ് കുന്ദ്ര വീണ്ടും കുരുക്കിലായി. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചു എന്നതിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.
രാജ് കുന്ദ്രയെയും കേസിൽ പ്രതികളായ മറ്റുള്ളവരെയും കേന്ദ്ര ഏജൻസി ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കുന്ദ്രക്കെതിരെ കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. 2021ലാണ് രാജ് കുന്ദ്രക്കെതിരെ മുംബൈ പൊലീസ് അശ്ലീല വീഡിയോ നിർമ്മാണം, ആപ്പ് നിർമ്മാണം എന്നിവയിൽ അറസ്റ്റു ചെയ്യുന്നത്.
നീലച്ചിത്ര നിർമ്മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഫെബ്രുവരിയിൽ മുംബൈയിലെ മധ് പ്രദേശത്തെ ബംഗ്ലാവിൽ നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
'ഹോട്ഷോട്സ്' എന്ന ആപ്പാണ് അശ്ലീല വിഡിയോകൾ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നത്. 45കാരനായ കുന്ദ്രയാണു കേസിലെ നിർണായക കണ്ണിയെന്നു പൊലീസ് പറഞ്ഞിരുന്നു. കുന്ദ്രയുടെ സഹായി റയാൻ തോർപ്പിനെയും അറസ്റ്റു ചെയ്തിരുന്നു. ഗഹന വസിഷ്ട് എന്ന ബോളിവുഡ് നടി അറസ്റ്റിലായ ശേഷമാണു കുന്ദ്രയുടെ പങ്കു പുറത്തായത്. ഗഹ്നയെ ചോദ്യം ചെയ്തപ്പോൾ കുന്ദ്രയുടെ മുൻ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.
ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്. അശ്ലീലചിത്ര നിർമ്മാണത്തിനായി കുന്ദ്ര കോടിക്കണക്കിനു രൂപ മുടക്കിയിരുന്നതായും നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനത്തിൽ 10 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് അശ്ലീല ചിത്ര ആപ്പുകൾ ഈ കമ്പനി നിർമ്മിച്ചു നൽകിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ കുന്ദ്ര നിർബന്ധിച്ചെന്ന ആരോപണവുമായി നടി സരിഗ ഷോണ അടക്കമുള്ളവരും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രംഗത്തെത്തിയിരുന്നു
അഭിനയിക്കാൻ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ച ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 4ന് ഒരു യുവതി പരാതിപ്പെട്ടതോടെയാണു സംഭവത്തിൽ കേസ് എടുക്കുന്നത്. യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ