ന്യൂഡൽഹി: ടുജി സ്‌പെക്ട്രം കേസിലെ വിധി എം. കരുണാനിധിയുടെ കാൽക്കൽ സമർപ്പിക്കുന്നുവെന്ന് മുൻ ടെലികോം മന്ത്രി എ.രാജ. ടുജി കേസിൽ കരുണാനിധിയാണ് തന്റെ രക്ഷകനായതെന്നും ഡിഎംകെയ്ക്ക് എഴുതിയ കത്തിൽ രാജ പറഞ്ഞു.

തങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയവർക്ക് കുറേക്കാലത്തേക്ക് മേൽക്കൈ നേടാൻ കഴിഞ്ഞു. എന്നാൽ അന്തിമവിജയം തങ്ങളുടേതാണെന്നും രാജ പറഞ്ഞു. ഐടി രംഗത്തെ വിപ്ലവത്തിനായിരുന്നു തങ്ങൾ തുടക്കമിട്ടത്. വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടേയും അത് യാഥാർഥ്യമായി. പക്ഷേ എല്ലാവരും തങ്ങളെ തെറ്റുകാരാണെന്ന് വിധിച്ചുവെന്നും ഇതെല്ലാം ഈ രാജ്യത്ത് മാത്രം സംഭവിക്കുന്ന കാര്യങ്ങളാണെന്നും രാജ പറഞ്ഞു.

വ്യാഴാഴ്ചയാണ് ടുജി സ്‌പെക്ട്രം കേസിൽ രാജ, കനിമൊഴി ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെവിട്ടത്