- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ജമ്മു-താവി ന്യൂഡൽഹി രാജധാനി എക്സ്‌പ്രസ്സ് പാളം തെറ്റി; ഉണ്ടായത് ഈ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം
ഡൽഹി സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ജമ്മുതാവി ന്യൂഡൽഹി രാജധാനി എക്സ്‌പ്രസ്സ് പാളം തെറ്റി. ഡൽഹിയിലെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കവെ രാവിലെ ആറു മണിയോടെയാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമില്ലെന്നാണ് റെയിവേ റിപ്പോർട്ട്. ഈ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ഈ മാസം ഏഴിന് ജബൽപൂർ ശക്തിപഞ്ച് എക്‌സ്‌പ്രെസ്സും പാളം തെറ്റിയിരുന്നു. ഉത്തർപ്രദേശിലെ ഒബ്ര ദാം സ്റ്റേഷന് സമീപം ഏഴ് കോച്ചുകളാണ് അന്ന് അപകടത്തിൽപെട്ടത്. ഇതിനു പുറമെ റാഞ്ചി-രാജധാനി എക്സ്‌പ്രസ്സ് പാളം തെറ്റി ഒരാൾക്ക് പരിക്കുപറ്റിയിരുന്നു.ഇതേ ദിവസം മഹാരാഷ്ട്രയിലെ ഖണ്ഡാലയിൽ ഗുഡ്‌സ് ട്രെയിനും പാളം തെറ്റി .തുടർ സംഭവങ്ങളിൽ ആളപായമില്ലാത്തതാണ് ആശ്വാസം. അടുത്തിടെയായി ട്രെയിൻ പാളം തറ്റുന്ന സ്ഥിതി പതിവായികൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം കൂടി നടന്നത്. റയിൽവെയുടെ അനാസ്ഥയാണിതെന്നു വ്യക്തമാക്കുന്നു. തുടർ സംഭവങ്ങളിൽ പ്രതിഷേധവും ശക്തമാണ്. ഇതിന് പുറമെ റയിൽവേക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ഉപഭോക്താവായ രാജേഷ് കുമാർ കൗശി
ഡൽഹി സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ജമ്മുതാവി ന്യൂഡൽഹി രാജധാനി എക്സ്‌പ്രസ്സ് പാളം തെറ്റി. ഡൽഹിയിലെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കവെ രാവിലെ ആറു മണിയോടെയാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമില്ലെന്നാണ് റെയിവേ റിപ്പോർട്ട്. ഈ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
ഈ മാസം ഏഴിന് ജബൽപൂർ ശക്തിപഞ്ച് എക്‌സ്‌പ്രെസ്സും പാളം തെറ്റിയിരുന്നു. ഉത്തർപ്രദേശിലെ ഒബ്ര ദാം സ്റ്റേഷന് സമീപം ഏഴ് കോച്ചുകളാണ് അന്ന് അപകടത്തിൽപെട്ടത്. ഇതിനു പുറമെ റാഞ്ചി-രാജധാനി എക്സ്‌പ്രസ്സ് പാളം തെറ്റി ഒരാൾക്ക് പരിക്കുപറ്റിയിരുന്നു.ഇതേ ദിവസം മഹാരാഷ്ട്രയിലെ ഖണ്ഡാലയിൽ ഗുഡ്‌സ് ട്രെയിനും പാളം തെറ്റി .തുടർ സംഭവങ്ങളിൽ ആളപായമില്ലാത്തതാണ് ആശ്വാസം.
അടുത്തിടെയായി ട്രെയിൻ പാളം തറ്റുന്ന സ്ഥിതി പതിവായികൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം കൂടി നടന്നത്. റയിൽവെയുടെ അനാസ്ഥയാണിതെന്നു വ്യക്തമാക്കുന്നു. തുടർ സംഭവങ്ങളിൽ പ്രതിഷേധവും ശക്തമാണ്. ഇതിന് പുറമെ റയിൽവേക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ഉപഭോക്താവായ രാജേഷ് കുമാർ കൗശിക്. ട്രെയിൻ പാളം തെറ്റുന്നതിനു നാല് ദിവസം മുൻപ് സംഭവ സ്ഥലത്തെ വിള്ളൽ ചൂണ്ടിക്കാട്ടി രാജേഷ് കുമാർ കൗശിക് ട്വിറ്ററിൽ നൽകിയ ട്വീറ്റാണ് റെയിൽവേ അധികൃതർക്കെതിരെയുള്ള ആരോപണമായത്.
പാളത്തിലുണ്ടായ വിള്ളലിന്റെ ചിത്രമടക്കം ട്വിറ്ററിൽ റെയിൽവേയെ ടാഗ് ചെയ്ത് പോസ്റ്റ് കാണിച്ചാണ് രാജേഷ് രംഗത്തു വന്നത്. ട്വീറ്റ് ചെയ്ത് 25 മിനിറ്റിനുള്ളിൽ രാജേഷിനു റെസ്‌പോൺസ് ടീമിൽ നിന്നും പ്രതികരണം ലഭിച്ചിരുന്നു. സംഭവം അന്വേഷിക്കാനായി ഡൽഹി നോർത്തേൺ ഡിവിഷന് നൽകിയിട്ടുണ്ടെനന്നായിരുന്നു പ്രതികരണം. പിന്നീട് സ്റ്റേഷൻ റെയിൽവേ റീ ടെവേലോപ്‌മെന്റ് ഡിവിഷന് കൈമാറിയെങ്കിലും ശേഷം പ്രതികരണമൊന്നും തന്നെ ഉണ്ടായില്ലെന്നും രാജേഷ് ആരോപിക്കുന്നു. ഇത് ഇന്നത്തെ സംഭവത്തിലുണ്ടായ റെയിൽവേ അധികൃതരുടെ അനാസ്ഥയാണെന്ന് വ്യക്തമാക്കി തരികയാണ്.
ഈ മാസം ഡൽഹിയിൽ രാജധാനി എക്സ്പ്രസ് അപകടത്തിൽപ്പെട്ടതിനു പുറമേ അതേദിവസം രണ്ട് ട്രെയിനുകൾ കൂടി പാളം തെറ്റിയിരുന്നു. പാളത്തിലെ വിള്ളലാണ് അപകടത്തിനു കാരണമായതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. എന്നാൽ സംഭവം തുടരുന്നതിന്റെ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ലെന്നാണ് റെയിവേ അധികൃതർ പറയുന്നത്.