- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജധാനിയിൽ ഇനി 'രാജകീയ'യാത്ര; ട്രെയിനുകളുടെ മുഖംമാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; രാജധാനിയുംജനശതാബ്ദിയും ഇനി പാളത്തിലിറങ്ങുക ആഡംബര സൗകര്യങ്ങളോടെ; പുത്തൻ വണ്ടികളുടെ ചൂളം വിളി മൂന്നുമാസത്തിനുള്ളിൽ
ന്യൂഡൽഹി:രാജധാനി-ജനശതാബ്ധി ട്രെയിനുകളിൽ ഇനി രാജകീയമായി ജനങ്ങൾക്ക് യാത്ര ചെയ്യാം.ഈ ട്രെയിനുകളിലെ യാത്ര സുഖകരമായ അനുഭവമാക്കിത്തീർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ.ഇതിനായി അടിമുടി മാറാനൊരുങ്ങുകയാണ് ഈ തീവണ്ടികൾ. 30 ട്രയിനുകളിലാണ് സൗകര്യങ്ങൾ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.15 രാജധാനിട്രെയിനുകളിലും 15 ജനശതാബ്ദി ട്രെയിനുകളിലുമാണ് മാറ്റം നടപ്പിലാവുക. ദുർഗന്ധം വമിക്കുന്ന നിലവിലെ കോച്ചുകളുടെ സ്ഥാനത്ത് ശുചിത്വമുള്ള പുത്തൻ കോച്ചുകളായിരിക്കും ഇനി യാത്രക്കാരെ എതിരേൽക്കുക.കോച്ചുകൾക്കുപുറമേ കാറ്ററിങ് സർവ്വീസ്, യൂണിഫോം അണിഞ്ഞ ജീവനക്കാർ, വിനോദസൗകര്യങ്ങൾ തുടങ്ങിയ പുതുപുത്തൻ സൗകര്യങ്ങളാണ് ഇനി തീവണ്ടിയാത്രക്കാരെ കാത്തിരിക്കുന്നത്. 'പ്രൊജക്ട് സ്വർണ ' എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലുൾപ്പെടുത്തി കോച്ചുകളുടെ ഉൾഭാഗം മോടിപിടിപ്പിക്കുന്നതോടൊപ്പം കോച്ചിലും ശൗചാലയങ്ങളിലും കൂടുതൽ ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യും.യാത്രക്കാർക്ക് സിനിമ,സംഗീതം തുടങ്ങിയവ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ടാകും. ട്രെയിൻ
ന്യൂഡൽഹി:രാജധാനി-ജനശതാബ്ധി ട്രെയിനുകളിൽ ഇനി രാജകീയമായി ജനങ്ങൾക്ക് യാത്ര ചെയ്യാം.ഈ ട്രെയിനുകളിലെ യാത്ര സുഖകരമായ അനുഭവമാക്കിത്തീർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ.ഇതിനായി അടിമുടി മാറാനൊരുങ്ങുകയാണ് ഈ തീവണ്ടികൾ. 30 ട്രയിനുകളിലാണ് സൗകര്യങ്ങൾ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.15 രാജധാനിട്രെയിനുകളിലും 15 ജനശതാബ്ദി ട്രെയിനുകളിലുമാണ് മാറ്റം നടപ്പിലാവുക.
ദുർഗന്ധം വമിക്കുന്ന നിലവിലെ കോച്ചുകളുടെ സ്ഥാനത്ത് ശുചിത്വമുള്ള പുത്തൻ കോച്ചുകളായിരിക്കും ഇനി യാത്രക്കാരെ എതിരേൽക്കുക.കോച്ചുകൾക്കുപുറമേ കാറ്ററിങ് സർവ്വീസ്, യൂണിഫോം അണിഞ്ഞ ജീവനക്കാർ, വിനോദസൗകര്യങ്ങൾ തുടങ്ങിയ പുതുപുത്തൻ സൗകര്യങ്ങളാണ് ഇനി തീവണ്ടിയാത്രക്കാരെ കാത്തിരിക്കുന്നത്.
'പ്രൊജക്ട് സ്വർണ ' എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലുൾപ്പെടുത്തി കോച്ചുകളുടെ ഉൾഭാഗം മോടിപിടിപ്പിക്കുന്നതോടൊപ്പം കോച്ചിലും ശൗചാലയങ്ങളിലും കൂടുതൽ ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യും.യാത്രക്കാർക്ക് സിനിമ,സംഗീതം തുടങ്ങിയവ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ടാകും.
ട്രെയിൻ യാത്രക്കാരുടെ പരാതികളിലേറെയും ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചാണല്ലോ.ഇനി അതുംമാറുകയാണ്.കോച്ചുകളിലെ ശുചിത്വത്തോടൊപ്പം ഒരു പ്രധാന സവിശേഷത കാറ്ററിങ് സംവിധാനമായിരിക്കും. പ്രത്യേകം പരിശീലനം നേടിയ ജീവനക്കാരെയായിരിക്കും ഭക്ഷണമുണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുക.ഭക്ഷണവുമായി ട്രോളിയിലെത്തുന്ന ജീവനക്കാർക്ക് പ്രത്യേക യൂണിഫോമും ഉണ്ടാകും.
ഈ സൗകര്യങ്ങളെല്ലാം ആസ്വദിക്കാൻ ഇനി ഏറെക്കാലം കാത്തു നിൽക്കേണ്ടതില്ല.മൂന്നു മാസത്തിനകം ഇത്‌നടപ്പിലാക്കാണ് റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്.എന്തായാലും ഇതോടെ ഇനി ട്രെയിൻയാത്രയുടെ ദുരിതകാലം കഴിയുമെന്നാണ് റെയിൽവേയുടെ വാഗ്ദാനം.