- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ നെട്ടോട്ടമോടാൻ രാജേട്ടൻ ഇല്ല; ഏറെ മോഹിച്ച ഗവർണ്ണർ സ്ഥാനം പോലും നൽകാത്ത പാർട്ടിക്ക് വേണ്ടി പണിയെടുക്കാൻ ഇനി വയ്യ; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാജഗോപാൽ; ബിജെപി സ്ഥാനാർത്ഥിയെ തേടുന്നു
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനെ നിർത്തി ഒരു കൈനോക്കണമെന്ന അഭിപ്രായം ബിജെപിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. താമരയ്ക്ക് വേണ്ടി മത്സരിക്കാൻ ഏറ്റവും നല്ല സ്ഥാനാർത്ഥി രാജഗോപാൽ തന്നെയാണെന്നാണ് അവരുടെ അഭിപ്രായം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ട് അഞ്ചിരട്ടിയാക്കിയത് രാജേട്ടന്റെ മാന്ത്രികതയാണ്.
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനെ നിർത്തി ഒരു കൈനോക്കണമെന്ന അഭിപ്രായം ബിജെപിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. താമരയ്ക്ക് വേണ്ടി മത്സരിക്കാൻ ഏറ്റവും നല്ല സ്ഥാനാർത്ഥി രാജഗോപാൽ തന്നെയാണെന്നാണ് അവരുടെ അഭിപ്രായം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ട് അഞ്ചിരട്ടിയാക്കിയത് രാജേട്ടന്റെ മാന്ത്രികതയാണ്. നരേന്ദ്ര മോദി ഇഫക്ടനൊപ്പം രാജേട്ടനും കൂടിയായാൽ അരുവിക്കരയിൽ അത്ഭുതമെത്തിക്കാമെന്ന് ചിലർ പാർട്ടിക്കുള്ളിൽ പ്രചരിപ്പിച്ചു. എന്നാൽ ഇത്തവണ ഓടാൻ തന്നെ കിട്ടില്ലെന്നാണ് രാജേട്ടന്റെ നിലപാട്.
തിരുവനന്തപുരം ലോക്‌സഭയിൽ ജയത്തിനടുത്ത് എത്തി തോറ്റു. എങ്കിലും അഭിമാനപോരാട്ടം നടത്തി. പക്ഷേ അതിനുള്ള അംഗീകാരം ആരും നൽകിയില്ല. ഗവർണ്ണറായി ചർച്ചകളിലെത്തി. പക്ഷേ നിയമനം മാത്രം വന്നില്ല. സംസ്ഥാനത്തെ ചില നേതാക്കൾ തന്നെ ഗ്രൂപ്പിന്റെ ആളാക്കിയതു കൊണ്ടാണ് ഗർണ്ണർ പദവി കിട്ടാതെ പോയതെന്ന് രാജഗോപാൽ കരുതുന്നു. സംസ്ഥാന നേതൃത്വം തനിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തിയുമില്ല. ഈ സാഹചര്യത്തിൽ അരുവിക്കരയിൽ താൻ വരില്ലെന്നാണ് രാജേട്ടൻ അടുപ്പക്കാരോട് പറയുന്നത്. ശശി തരൂർ കേസിൽ കുടുങ്ങുമെന്ന അഭ്യൂഹമെത്തിയപ്പോൾ തിരുവനന്തപുരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലെത്തി. അന്ന് നടൻ സുരേഷ് ഗോപിയുടെ പേരാണ് പലതും ഉയർത്തിക്കാട്ടിയത്. അതിലെ വിഷമം തീർക്കാൻ ചാനൽ ചർച്ചയിൽ സുരേഷ് ഗോപിയാകും തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വന്നാൽ സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ച് രാജഗോപാൽ തന്നെ പ്രഖ്യാപിച്ചിരുന്നു.
പ്രായമുയർത്തി തന്നെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിൽ ശ്രമമുണ്ട്. പിന്നെ എന്തിനാണ് ഉപതെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കുന്നത്. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നാണ് രാജഗോപാലിന്റെ നിലപാട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ബാക്കിയുള്ള കാലം കഴിയാമെന്നാണ് വിശദീകരണം. ഇനിയും തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നത് തനിക്ക് പ്രതിശ്ചായാ നഷ്ടവും ഉണ്ടാക്കും. ജയിക്കുമെന്ന് ഉറപ്പു തരാൻ ആർക്കും കഴയില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തുന്നവർക്ക് സന്തോഷിക്കാനായി അരുവിക്കരയിൽ മത്സരിക്കാൻ എത്തില്ലെന്ന് തന്നെയാണ് രാജഗോപാലിന്റെ ഉറച്ച നിലപാട്.
എന്നാൽ അരുവിക്കരയിൽ ഒരുമിച്ച് നിന്നാൽ നല്ല ഫലം ഉണ്ടാക്കാമെന്ന് തന്നെയാണ് രാജഗോപാലിന്റെ പക്ഷം. ഗ്രൂപ്പ് വ്യത്യാസം മറന്ന് എല്ലാവരും ഒന്നിക്കണം. മികച്ച സ്ഥാനാർത്ഥിയേയും നിറുത്തണം. എല്ലാ വിഭാഗത്തേയും ആകർഷിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയുണ്ടെങ്കിൽ അരുവിക്കരയിൽ ബിജെപിക്ക് ഇരുപതിനായിരത്തിലധികം വോട്ട് നേടാം. നെയ്യാറ്റിൻകരയിൽ നടന്നതിന് സമാനമായ പ്രവർത്തനം ഇതിന് വേണം. ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്റെ പേരാണ് രാജഗോപാൽ മുന്നോട്ട് വയക്കുന്നത്. അല്ലെങ്കിൽ പാർട്ടിക്ക് പുറത്തു നിന്നുള്ള സർവ്വ സമ്മതനെ കണ്ടെത്തി നിർത്തണം. ജയസാധ്യത കുറവായതിനാൽ സുരേഷ് ഗോപിയെ പോലുള്ളവർ റിസ്‌ക് എടുക്കില്ല. അതുകൊണ്ട് തന്നെ പാർട്ടി നേതാവ് തന്നെ മത്സരിക്കേണ്ടി വരുമെന്ന യാഥാർത്ഥ്യവും രാജഗോപാലിനുണ്ട്. ഇക്കാര്യം തന്റെ അടുപ്പക്കാരോട് രാജേട്ടൻ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ സ്ഥാനാർത്ഥി നിർണ്ണയമെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഏകപക്ഷീയമായി നടത്തുമെന്നാണ് രാജഗോപാൽ പക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രനെ പോലുള്ളവരെ സ്ഥാനാർത്ഥിയാക്കില്ലെന്നും അവർ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാൽ ഇത്തരം കളികൾ ദോഷമേ ചെയ്യൂ. രാജഗോപാൽ അടക്കമുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടാവണം. അല്ലെങ്കിൽ പിറവം ഉപതെരഞ്ഞെടുപ്പിലുണ്ടായ പിന്നോട്ട് പോക്ക് അരുവിക്കരയിലും ഉണ്ടാകും. ഈ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണമെന്നും ഇവർ പറയുന്നു. സ്ഥാനാർത്ഥിയെ നേരത്തെ നിശ്ചയിച്ച് അരുവിക്കരയിൽ പ്രചരണം തുടങ്ങണം.
അരുവിക്കരയുടെ ഭാഗമായ വെള്ളനാട് നിന്ന് വലിയ തോതിൽ സിപിഐ(എം) പ്രവർത്തകർ ബിജെപിയിൽ എത്തിയിരുന്നു. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജാ കുമാരിയുൾപ്പെടെയുള്ളവർ ബിജെപിയിൽ എത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ബിജെപിക്കായി ഗിരിജാ കുമാരി മത്സരിക്കുകയും ഭേദപ്പെട്ട വോട്ട് നേടുകയും ചെയ്തു. ഈ സാഹചര്യത്തിൽ വെള്ളനാട് മേഖലയിൽ നല്ല സ്വാധീനമുള്ള ഗിരിജാ കുമാരിയെ അരുവിക്കരയിൽ മത്സരിപ്പിക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. എന്നാൽ മികച്ച പ്രതിശ്ചായയുള്ള സംസ്ഥാന നേതാവ് നിൽക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ രാഷ്ട്രീയ പോരാട്ടമാണ് അരുവിക്കരയിലേത്. അതുകൊണ്ട് തന്നെ ദേശീയ അധ്യക്ഷൻ അമിത് ഷാ എല്ലാ കാര്യത്തിലും ഇടപെടും. മിഷൻ കേരളയ്ക്കായി അമിത് ഷാ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ അരുവിക്കരയിലും നടപ്പാക്കേണ്ടി വരും. അതിനാൽ മികച്ച സ്ഥാനാർത്ഥിയെത്തുമെന്ന് തന്നെയാണ് ബിജിപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ പ്രതീക്ഷ.