- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ മരിച്ചുകൊണ്ടിരിക്കുക ആയിരുന്നു; എന്നാൽ അവളുടെ അച്ഛനും അമ്മയും ഉൾപ്പടെയുള്ളവർ അതു ഗൗനിച്ചില്ല; അന്ധത ആയിരുന്നു അവരെ നയിച്ചിരുന്നത്; ശരിയാണ്, ഞാൻ എന്റെ കൊച്ചുമകളുടെ ജീവിതം തകർത്തു; അതിൽ സന്തോഷിക്കുന്നു; എഴുപതുകാരനായ രജക് മിയയുടെ കുറിപ്പ് ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: എഴുപതുകാരനായ രജക് മിയാ എന്ന മനുഷ്യന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. തന്റെ കൊച്ചു മകളെ ക്രൂരനായ ഭർത്താവിൽ നിന്ന് മോചിപ്പിച്ച കഥയാണ് രജക് മിയാ പറയുന്നത്. സഹകെട്ടപ്പോൾ കൊച്ചുമകളുടെ ഭർത്താവിനെ പൊലീസിൽ ഏൽപ്പിച്ച് ഇനിയാർക്കും പന്തുതട്ടി കളിക്കാൻ എന്റെ കുട്ടിയുടെ ജീവിതം നൽകില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് രജത് മിയാ. പെൺകുട്ടിക്കൾക്ക് ആവേശവും അച്ഛനും അമ്മമാർ്ക്കും പ്രചോദനവുമാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഈ കുറിപ്പ് ഇങ്ങനെ 'എല്ലാവരും പറയുന്നു ഞാനാണ് എന്റെ കൊച്ചുമകളുടെ ജീവിതം നശിപ്പിച്ചതെന്ന്. ഞാൻ അപ്പോൾ അവരോട് പറയും, ശരിയാണ് ഞാൻ അവളുടെ ജീവിതം നശിപ്പിച്ചു. എന്നാൽ അതിൽ സന്തോഷിക്കുന്നു. എന്തും നശിപ്പിക്കാനും നാശത്തിന്റെ കാരണങ്ങൾ അവസാനിപ്പിക്കാനും ധൈര്യം വേണം. ആറുമാസമായി എന്റെ മകനും മരുമകളും എന്നെ സന്ദർശിച്ചിട്ട്. അവർ എന്നോട് പിണങ്ങിയിരിക്കുകയാണ്, സംസാരിക്കാറുപോലുമില്ല. എന്നെ ഒരു ക്രിമിനലിനെപോലെയാണ് കരുതുന്നത്. എന്നാൽ അവരുടെ തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കാനുള്ള സമയം എനിക്കില്ല. ഞാൻ ജ
ന്യൂഡൽഹി: എഴുപതുകാരനായ രജക് മിയാ എന്ന മനുഷ്യന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. തന്റെ കൊച്ചു മകളെ ക്രൂരനായ ഭർത്താവിൽ നിന്ന് മോചിപ്പിച്ച കഥയാണ് രജക് മിയാ പറയുന്നത്. സഹകെട്ടപ്പോൾ കൊച്ചുമകളുടെ ഭർത്താവിനെ പൊലീസിൽ ഏൽപ്പിച്ച് ഇനിയാർക്കും പന്തുതട്ടി കളിക്കാൻ എന്റെ കുട്ടിയുടെ ജീവിതം നൽകില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് രജത് മിയാ. പെൺകുട്ടിക്കൾക്ക് ആവേശവും അച്ഛനും അമ്മമാർ്ക്കും പ്രചോദനവുമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഈ കുറിപ്പ് ഇങ്ങനെ
'എല്ലാവരും പറയുന്നു ഞാനാണ് എന്റെ കൊച്ചുമകളുടെ ജീവിതം നശിപ്പിച്ചതെന്ന്. ഞാൻ അപ്പോൾ അവരോട് പറയും, ശരിയാണ് ഞാൻ അവളുടെ ജീവിതം നശിപ്പിച്ചു. എന്നാൽ അതിൽ സന്തോഷിക്കുന്നു. എന്തും നശിപ്പിക്കാനും നാശത്തിന്റെ കാരണങ്ങൾ അവസാനിപ്പിക്കാനും ധൈര്യം വേണം. ആറുമാസമായി എന്റെ മകനും മരുമകളും എന്നെ സന്ദർശിച്ചിട്ട്. അവർ എന്നോട് പിണങ്ങിയിരിക്കുകയാണ്, സംസാരിക്കാറുപോലുമില്ല. എന്നെ ഒരു ക്രിമിനലിനെപോലെയാണ് കരുതുന്നത്. എന്നാൽ അവരുടെ തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കാനുള്ള സമയം എനിക്കില്ല. ഞാൻ ജോലിക്കു പോകുമ്പോൾ ആളുകൾ എന്നെക്കുറിച്ച് ഗോസിപ്പുകൾ പറയും. എന്നാൽ അവരിൽ ഒരാൾ പോലും ഇതുവരെ കാര്യം എന്താണെന്ന് എന്നോടൊന്നു തിരക്കിയിട്ടില്ല.
ഞാൻ അതിനെയൊന്നും ഗൗനിക്കുന്നില്ല. എന്റെ ഒരേ ഒരു കൊച്ചുമകളാണ് മിട്ട. അവൾ കുട്ടി ആയിരിക്കുമ്പോൾ അവൾക്കായി ഞാൻ വളകൾ വാങ്ങി നൽകുമായിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ വളകൾ വാങ്ങി നൽകാനായി ഞാൻ നിരവധി ദിനങ്ങൾ പട്ടിണി കിടന്നിട്ടുണ്ട്. അവളുടെ തലയിൽ ഞാൻ എണ്ണയിട്ട് ഉഴിഞ്ഞു നൽകിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ഞാൻ അവളെ ഇതുവരെ കരയിപ്പിച്ചിട്ടില്ല.
എന്നാൽ ആ കാട്ടാളൻ അവളെ എന്നും ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ കൈകളിൽ വളകൾ ഉണ്ടായിരുന്നില്ല. എന്താണ് നീ വളകൾ അണിയാത്തത് എന്ന് ചോദിച്ചപ്പോൾ ക്രൂരമായ മർദനത്തിന്റെ ഫലമായി കൈകളിലുണ്ടായ മുറിവുകൾ അവൾ എനിക്കു കാണിച്ച് തന്നു. അവളുടെ ഭർത്താവ് ഒരു കാര്യവുമില്ലാതെ എന്നും അവളെ ക്രൂരമായി മർദിക്കുമായിരുന്നു. അവളെ കാണാൻ എന്നോട് ഒരിക്കലും വരരുത് എന്ന് അയാൾ പറഞ്ഞു. എന്നാലും രഹസ്യമായി ഞാൻ അവളെ കാണാൻ പോയി. 20 വർഷത്തോളം അവളുടെ മുഖത്ത് ചിരി മാത്രം വരുത്താനായാണ് ഞാൻ ജീവിച്ചത്. അപ്പോൾ ഒരു വൃത്തികെട്ട കല്ല്യാണത്തിന്റെ പേരിൽ അവളെ ദുരിതക്കയത്തിൽ ഒറ്റയ്ക്കിട്ട് ഞാൻ എങ്ങനെ വെറുതെ ഇരിക്കും.
അവൾ മരിച്ചുകൊണ്ടിരിക്കുക ആയിരുന്നു. എന്നാൽ അവളുടെ അച്ഛനും അമ്മയും ഉൾപ്പടെയുള്ളവർ അതു ഗൗനിച്ചില്ല, അന്ധത ആയിരുന്നു അവരെ നയിച്ചിരുന്നത്. ഒരു ദിവസം ഞാൻ പോയി അവളുടെ ഭർത്താവിന്റെ കാലു പിടിച്ചു പറഞ്ഞു ഇനി ഉപദ്രവിക്കരുത് അവളെ ആശുപത്രിയിൽ കൊണ്ടു പോകണം എന്ന്. അയാൾ എന്നെ വീട്ടിനു പുറത്തേക്ക് തള്ളിയിട്ടു. വളരെ മോശമായി പെരുമാറി, ഇറക്കിവിട്ടു. എല്ലാം ഞാൻ സഹിച്ചു.
അവളുടെ അയൽക്കാർ ആണ് അവൾ ആശുപത്രിയിലാണ് എന്ന് എന്നെ അറിയിച്ചത്. ഞാൻ അങ്ങോട്ട് ഓടി ചെന്നു. അപ്പോഴവൾ ചോര ശർദ്ദിച്ചു കൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസം അവൾക്കു സംസാരിക്കാൻ സാധിച്ചില്ല. അതുകഴിഞ്ഞ അവൾ എന്നോട് പറഞ്ഞു, ദാദ എന്നെ എങ്ങോട്ടെങ്കിലും കൊണ്ടു പോ, വേദന ഇല്ലാത്ത മർദ്ദനം ഇല്ലാത്ത എങ്ങോട്ടെങ്കിലും. ഞാൻ അയാളെ, അവളുടെ ഭർത്താവിനെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. അവളുടെ താൽപ്പര്യപ്രകാരം വിവാഹമോചനം നേടി.
ഇപ്പോൾ എന്റെ വീട്ടിലാണ് അവൾ താമസിക്കുന്നത്. അവൾ വീണ്ടും ജീവിക്കാൻ തുടങ്ങും, വീണ്ടും സ്നേഹിക്കാൻ തുടങ്ങും. വീണ്ടും കയ്യിൽ വളകൾ അണിയും. എന്റെ അവസാന ശ്വാസം വരെ, ഇനി ആർക്കും അവളെ പന്തുതട്ടാൻ ഞാൻ വിട്ടുകൊടുക്കില്ല,'' ഇതാണ് രജക് മിയായുടെ കുറിപ്പ്. സ്വന്തം കൊച്ചുമോളെ ദുരിതക്കയത്തിൽ നിന്നും രക്ഷിച്ച് ജീവിക്കാൻ പ്രേരിപ്പിച്ച ഇദ്ദേഹത്തെ സമൂഹവും അവളുടെ മാതാപിതാക്കളും ക്രിമിനൽ ആയി കാണുന്നു ഇപ്പോൾ!